അമ്മേ എനിക്കിനി പൊട്ടുവേണ്ട
ചന്തം തരുന്നൊരു കുപ്പായവും
കണ്ണിലെഴുതും മഷിക്കറുപ്പും
പിന്നിയിടുന്ന മുടിയിഴയും
കാതിൽ, കഴുത്തിലരയിൽ, കണങ്കാലിലാഭപരത്തുമാഭരണം വേണ്ട!
മാർദ്ദവമേറും പുറംതൊലിയും
ചോരതുടിക്കുമീ ചുണ്ടിണയും
മാതൃത്വമേകുമീ മാറിടവും
കഥകൾ പറയുന്ന കണ്ണുകളും
വേണ്ടെനിക്കെന്നുരിയാടിയിട്ടാ-മുഖപത്രത്തിലേക്കവൾ
ഊളിയിട്ടു.
അസ്ഥികൂടമാകണമെനിക്ക്
മാംസമില്ലാത്ത, ചന്തമില്ലാത്ത
മുഴുത്തമാറും, ചന്തിയുമില്ലാത്ത
ആരും കണ്ടാൽ അറപ്പുതോന്നുന്നൊരു പെണ്ണസ്ഥിക്കൂടം!
ചന്തമില്ലെങ്കിലെന്താണമ്മെ
ചുണ്ടും, മുലയും കടിച്ചുപറിക്കുന്ന,
മാംസത്തീയിലുരസി സ്ഖലനം നടത്തുന്ന
മടിയിലിരുത്തി താലോലിച്ച് ലിംഗം തിരുകുന്ന കാട്ടാളജന്മങ്ങൾ
മാറ്റിനിർത്തില്ലേയമ്മതൻ പൊന്നിനെ ഒരു വട്ടമെങ്കിലും വേദന നൽകാതെ??
#79 വയസുള്ള കാരണവർ ഇന്നലേയും ഒരു കുഞ്ഞിനു മേൽ പരാക്രമം നടത്തി
7 അഭിപ്രായങ്ങള്‍:
എന്താ പറയ്ക ല്ലേ ........
..............
ഒന്നും പറയാനില്ല
ഉള്ളം പിളർക്കുന്നവാളായുറഞ്ഞിടാം
അതിലൊന്നും ഒരു കാര്യമില്ലന്നേ....സാരി ചുറ്റിയ വടിയെ കണ്ടാലും ചിലര്‍ക്ക് ഭ്രാന്തിളകും....
:(
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ് ബോക്സ് തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)