Translate

What they say

About me

പ്രിയ കൂട്ടുകാരെ..ഞാന്‍ എഴുതുന്നതിനെ ഒരു സാഹിത്യശാഖ ആയി കണക്കാക്കാമോ എന്നറിയില്ല. എനിക്കിവ കഥകളും, കവിതകളുമാണ്..ഇതിലുള്ള ഒന്നിനും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല.ഉണ്ടെന്നു തോന്നിയാല്‍ അത് തികച്ചും യാദര്‍ശ്ചികം മാത്രം.

സസ്നേഹം മാഡ്‌

പഴയ ഫേസ്ബുക്കിലേക്കുള്ള വഴി

Print Friendly and PDF
നിങ്ങള്ക്ക് ഇഷ്ട്ടപെട്ടില്ല എങ്കില്‍ മാത്രം മാറ്റാന്‍ വേണ്ടി ആണ് കേട്ടോ ഈ വിവരങ്ങള്‍ നല്‍കുന്നത്. അപ്പൊ തുടങ്ങാം. ആദ്യം തന്നെ "Face book developers" എന്ന പേജിലേക്ക് ലിങ്ക് ക്ലിക്ക് ചെയ്ത് കയറൂ. എന്നിട്ട് താഴെ ചിത്രത്തില്‍ കാണിച്ചിരിക്കുന്ന "Apps" എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യൂ.



താഴെയുള്ള ചിത്രം ശ്രദ്ധിക്കൂ. വലതു വശത്തായി " Edit Apps" എന്ന ബട്ടണ്‍ കണ്ടോ? അതില്‍ അമര്‍ത്തൂ.


ഇപ്പോള്‍ താഴെ കാണുന്ന പോലെ ഒരു സ്ക്രീന്‍ നിങ്ങള്ക്ക് മുന്നില്‍ കാണാം. ഇടതു വശത്ത് താഴെയായി ചെമപ്പില്‍ അടയാളപെടുത്തിയ "Delete Apps" എന്ന ലിങ്കില്‍ ക്ലിക്കൂ. എന്നിട്ട് അടുത്ത സ്റെപ്പിലേക്ക് നീങ്ങൂ.


ഡിലീറ്റ്‌ ഓപ്ഷന്‍ ഞെക്കിയാല്‍ ഒരു വിന്‍ഡോ തുറന്നു വരും. താഴത്തെ ചിത്രത്തില്‍ നിങ്ങള്‍ക്ക്‌ അത് കാണാന്‍ സാധിക്കും. അതിലെ "confirm" എന്ന ബട്ടണ്‍ അമര്‍ത്തി ഡിലീറ്റ് ചെയ്തത് സ്ഥിരീകരിക്കൂ.


താഴെയുള്ള പോലൊരു വിന്‍ഡോ വീണ്ടും തുറന്നു വരും. " Okay" എന്ന ബട്ടണ്‍ അതിനു മറുപടിയായി ഞെക്കണം.

ഇനി നിങ്ങള്‍ ചെയേണ്ടത് നിങ്ങളുടെ ഫേസ്‌ബുക്കിലെ "Privacy Setting"(ഈ ലിങ്കില്‍ ക്ലിക്കിയാല്‍ മതി) പോകൂ. എന്നിട്ട് താഴെയുള്ള വൃത്തം ശ്രദ്ധിക്കൂ. "App and Websites" എന്നും അതിനടുത്തായി " Edit Setting" എന്നും കാണാം. "Edit setting" എന്ന ബട്ടണില്‍ അമര്‍ത്തൂ.

താഴെ ചിത്രത്തില്‍ കാണിച്ച പോലെ "Turn off platform apps" എന്ന് കാണാന്‍ ഉണ്ടോ മുന്നിലെ സ്ക്രീനില്‍? ഉണ്ടെങ്കില്‍ ധൈര്യം ആയി ക്ലിക്കിക്കോളൂ.

ഇപ്പൊ ഒരു വിന്‍ഡോ താഴെ കാണുന്ന പോലെ തുറന്നു വന്നോ? വന്നെങ്കില്‍ "Select all " അല്ലെങ്കില്‍ " Developer" എന്ന ഓപ്ഷന്‍ മാത്രമോ തെരഞ്ഞെടുത്തതിനു ശേഷം "Turn off Platform" എന്ന താഴെയുള്ള ബട്ടണ്‍ അമര്‍ത്തൂ.

 ഇപ്പോള്‍ നിങ്ങളുടെ മുന്നില്‍ ഒരു സ്ക്രീന്‍ വന്നില്ലേ. അതില്‍ വീണ്ടും പോയി " Turn on platform apps" എന്ന ബട്ടണില്‍ ക്ലിക്കുക. ഇപ്പോള്‍ "Developers" എന്ന അപ്ലിക്കേഷന്‍ ഒഴികെ ഉള്ള എല്ലാ അപ്ലിക്കേഷനും തിരികെ വരികയും. നിങ്ങള്‍ ഫേസ്ബുക്കിന്റെ പഴയ രൂപത്തിലേക്ക് പ്രൊഫൈലിനെ കൊണ്ട് വരികയും ചെയ്തിരിക്കുന്നു.


താഴെയുള്ളത് നിങ്ങളുടെ പഴയ ഫേസ് ബുക്കിന്റെ രൂപം ആണ്.


വീണ്ടും പുതിയതിലേക്ക് പോകാന്‍ തോന്നുന്നുണ്ടോ?? ഉണ്ടെങ്കില്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്തോളൂ... " പുതിയ ഫേസ്ബുക്കിലേക്ക് ഉള്ള വഴി"
home

ഫേസ് ബുക്കില്‍ കഥ കേള്‍ക്കുന്നവര്‍