What they say

പ്രിയ കൂട്ടുകാരെ..ഞാന്‍ എഴുതുന്നതിനെ ഒരു സാഹിത്യശാഖ ആയി കണക്കാക്കാമോ എന്നറിയില്ല. എനിക്കിവ കഥകളും, കവിതകളുമാണ്..ഇതിലുള്ള ഒന്നിനും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല.ഉണ്ടെന്നു തോന്നിയാല്‍ അത് തികച്ചും യാദര്‍ശ്ചികം മാത്രം.

സസ്നേഹം മാഡ്‌

2014, ഓഗസ്റ്റ് 7, വ്യാഴാഴ്‌ച

കലികാലം !!

Print Friendly and PDF
ലീവിന് വന്നപ്പോള്‍ ഒരു പ്രമുഖ ടെലികോം കമ്പനിയുടെ സിം കാര്‍ഡ്‌ എടുക്കാന്‍ കടയിലെത്തി. പൂരിപ്പിക്കാനുള്ള അപേക്ഷാഫോറം തന്നു. എല്ലാം പൂരിപ്പിച്ചതിനു അവസാനം ഒപ്പിടാനുള്ള കോളം എത്തിയപ്പോള്‍ കടക്കാരന്‍ എന്നോട് ഒപ്പിടണ്ട എന്നും ഞാന്‍ ഇട്ടോളാം എന്നും പറഞ്ഞു. ഞാന്‍ ഇവിടെയില്ലേ പിന്നെന്താ ഞാന്‍ ഇടാം എന്ന് ഞാനും. അവസാനം അയാള്‍ ഒരു പേപ്പര്‍ തന്നു. എന്നിട്ട് അതില്‍ എന്നോടൊരു ഒപ്പിടാന്‍ പറഞ്ഞു. ഞാന്‍ ഒപ്പിട്ടു. കൊലപാതകം നടന്ന പരിസരത്തുനിന്നും വിരലടയാളങ്ങളും മറ്റു തെളിവുകളും ശേഖരിക്കുന്ന ഫോരെന്‍സിക് ഉദ്യോഗസ്ഥന്‍റെ ഭാവത്തില്‍ ഞാന്‍ ഇട്ട ഒപ്പും എന്‍റെ തിരിച്ചറിയല്‍ രേഖയിലെ ഒപ്പും നോക്കി പുശ്ചിച്ച ഭാവത്തില്‍ എന്നെ നോക്കി അയാള്‍ മൊഴിഞ്ഞു.

"ചേട്ടന്‍ ഇടണ്ട. ഇതിലും നന്നായി ഞാന്‍ ഇടും. ചേട്ടന്‍ ഇട്ടാല്‍ ഈ അപേക്ഷ തള്ളിപോകും!"

എന്നെക്കാള്‍ നന്നായി എന്‍റെ ഒപ്പിടുന്ന വിദ്വാനെ നോക്കി ഒരു നെടുവീര്‍പ്പിടാനെ എനിക്ക് കഴിഞ്ഞുള്ളു!


3 അഭിപ്രായങ്ങള്‍:

ajith പറഞ്ഞു...

ഒപ്പ് ഒപ്പിച്ചു

Basheer Vellarakad പറഞ്ഞു...

ഹത് കൊള്ളാ‍ാം :)

Sudheesh Arackal പറഞ്ഞു...

ഹ ഹ ഹ .അതു കൊള്ളാം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ്‌ ബോക്സ്‌ തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)

Next previous home

ഫേസ് ബുക്കില്‍ കഥ കേള്‍ക്കുന്നവര്‍

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ഏകാന്തത പുതച്ചു ഹോസ്റ്റല്‍ മുറിയുടെ മൂലയില്‍ കൂടിപിടിച്ചിരുന്ന അവനെ അവര്‍ ഭ്രാന്തനെന്നു അര്‍ത്ഥം വരുന്ന " മാഡ് " എന്ന പേര് വിളിച്ചു. കാലത്തിനുമിപ്പുറത്ത്‌ അവനെ ഭ്രാന്ത് വേട്ടയാടുന്നു..ഏകാന്തത.എങ്ങും നിശബ്ദത..ചിന്തകള്‍ക്ക് കനംവെക്കുന്നു..പഴയ സുഹൃത്തുക്കള്‍ വീണ്ടും അവനെ ഓര്‍മിപ്പിച്ചു " യു ആര്‍ മാഡ് "..