What they say

പ്രിയ കൂട്ടുകാരെ..ഞാന്‍ എഴുതുന്നതിനെ ഒരു സാഹിത്യശാഖ ആയി കണക്കാക്കാമോ എന്നറിയില്ല. എനിക്കിവ കഥകളും, കവിതകളുമാണ്..ഇതിലുള്ള ഒന്നിനും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല.ഉണ്ടെന്നു തോന്നിയാല്‍ അത് തികച്ചും യാദര്‍ശ്ചികം മാത്രം.

സസ്നേഹം മാഡ്‌

2013, മാർച്ച് 24, ഞായറാഴ്‌ച

സൗഹൃദങ്ങൾ

Print Friendly and PDF

മറ്റുള്ളവരുടെ കഥകൾ കേൾക്കാൻ വളരെ ഇഷ്ടമാണെനിക്ക്‌. അതു മനസിലിട്ട്‌ നല്ല രീതിയിൽ വാർത്തെടുത്താൽ എന്നും ഒർമ്മിക്കാൻ ചില നല്ല സന്ദേശങ്ങൾ നമുക്ക്‌ കിട്ടും. അതു പോലൊന്ന് ഇന്നലെ കളഞ്ഞു കിട്ടി.
ഇവിടെ എന്റെ കൂടെ വർക്ക്‌ ചെയ്യുന്ന കിരൺ ആണ്‌ കഥാപാത്രം. ഇന്നലെ സംസാരത്തിനിടയിൽ മൊബെയിലിൽ പുള്ളിയുടെ കല്യാണചിത്രങ്ങൾ കാണിച്ചു തന്നു. നല്ല സുന്ദരമായ ചിത്രങ്ങൾ. ആന്ദ്രാഹിന്ദു ആചാരങ്ങൾ എല്ലാം അതെ പടി പകർത്തിയിരിക്കുന്നു. താലികെട്ടും, പൂമാല അണിയലും, ഹോമവും, പൂജാരിയും, ഹോമകുണ്ഡത്തിനു ചുറ്റുമുള്ള വലംവെക്കലും എല്ലാമുണ്ട്‌.
പെട്ടെന്ന് ഞാൻ ചോദിച്ചു.

"അല്ല കിരൺ ക്രിസ്ത്യാനിയല്ലെ? "

" അതെ" കിരൺ മറുപടി പറഞ്ഞു.

"അപ്പൊ ഈ ചടങ്ങെല്ലാം"? ഞാൻ അത്ഭുതത്തോടെ ചോദിച്ചു.

കിരൺ പറഞ്ഞ മറുപടി ഹൃദയത്തിൽ സ്പർശ്ശിക്കുന്നതായിരുന്നു.

"എന്റെ സുഹൃത്തുക്കൾ ഭൂരിഭാഗം പേരും ഹിന്ദുക്കൾ ആയിരുന്നു. അവർക്ക്‌ വേണ്ടി ഞാൻ എന്റെ കല്യാണം അവരുടെ രീതിയിൽ തന്നെ നടത്താം എന്നു തീരുമാനിക്കയായിരുന്നു"

സൗഹൃദങ്ങൾക്ക്‌ ഇത്രയേറെ വിലകൽപ്പിക്കുന്ന ഒരാളെ മുന്നിൽ കണ്ട സന്തോഷത്തിൽ ആയിരുന്നു ഞാൻ..

5 അഭിപ്രായങ്ങള്‍:

ഡോ. പി. മാലങ്കോട് പറഞ്ഞു...

Great man!
ഇതുമായി സാമ്യമുള്ള എന്റെ ബ്ലോഗ്‌ ഒന്ന് വായിച്ചുനോക്കൂ plus comments. ഇതാ ലിങ്ക്:
http://drpmalankot0.blogspot.com/2013/03/blog-post_24.html

ശ്രീ പറഞ്ഞു...

അതു കൊള്ളാമല്ലോ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ്‌ ബോക്സ്‌ തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)

Next previous home

ഫേസ് ബുക്കില്‍ കഥ കേള്‍ക്കുന്നവര്‍

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ഏകാന്തത പുതച്ചു ഹോസ്റ്റല്‍ മുറിയുടെ മൂലയില്‍ കൂടിപിടിച്ചിരുന്ന അവനെ അവര്‍ ഭ്രാന്തനെന്നു അര്‍ത്ഥം വരുന്ന " മാഡ് " എന്ന പേര് വിളിച്ചു. കാലത്തിനുമിപ്പുറത്ത്‌ അവനെ ഭ്രാന്ത് വേട്ടയാടുന്നു..ഏകാന്തത.എങ്ങും നിശബ്ദത..ചിന്തകള്‍ക്ക് കനംവെക്കുന്നു..പഴയ സുഹൃത്തുക്കള്‍ വീണ്ടും അവനെ ഓര്‍മിപ്പിച്ചു " യു ആര്‍ മാഡ് "..