What they say

പ്രിയ കൂട്ടുകാരെ..ഞാന്‍ എഴുതുന്നതിനെ ഒരു സാഹിത്യശാഖ ആയി കണക്കാക്കാമോ എന്നറിയില്ല. എനിക്കിവ കഥകളും, കവിതകളുമാണ്..ഇതിലുള്ള ഒന്നിനും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല.ഉണ്ടെന്നു തോന്നിയാല്‍ അത് തികച്ചും യാദര്‍ശ്ചികം മാത്രം.

സസ്നേഹം മാഡ്‌

2013, മാർച്ച് 19, ചൊവ്വാഴ്ച

യാമിനി തങ്കച്ചിയും, കോപ്പിലെ അവിഹിതവും

Print Friendly and PDF
 യാമിനി തങ്കച്ചിയുടെ കത്ത്: നിയമസഭയില്‍ ഭരണ- പ്രതിപക്ഷ ബഹളം
www.madhyamam.com
************************

ഒരു മന്ത്രിയുടെ ഭാര്യ ഭര്‍ത്താവിന്റെ അവിഹിതബന്ധത്തെ കുറിച്ച് മുഖ്യമന്ത്രിക്ക്‌ പരാതി നല്‍കുകയോ നല്‍കാതിരിക്കുകയോ ചെയ്യട്ടെ..അതവരുടെ കുടുംബ കാര്യം. ഈ നാട്ടിലും മറുനാട്ടിലും ഭര്‍ത്താവിനെതിരെ ഭാര്യയും, ഭാര്യയ്ക്കെതിരെ ഭര്‍ത്താവും ഇത്തരം പരാതികള്‍ കൊടുക്കാറുണ്ട്. കൂടുതലും കോടതികളില്‍ ആണെന്ന് മാത്രം. ഇയാള്‍ ഒരു മന്ത്രി ആയത് കൊണ്ട് മുഖ്യമന്ത്രിയ്ക്ക് ഒരു പരാതി കൊടുത്തതാകാം. അതൊന്നുമല്ല ഇവിടെ പ്രശ്നം.

കേരളത്തില്‍ അരി, പച്ചക്കറി, മറ്റു ഭക്ഷ്യവസ്തുക്കള്‍, പെട്രോള്‍, ഡീസല്‍, ബസ്‌,ഓട്ടോ ചാര്‍ജുകള്‍ എന്നിവ വര്‍ദ്ധിക്കുകയും കറന്‍റ്, കെ എസ് ആര്‍ ടി സി, ഭക്ഷ്യവകുപ്പ്‌ മുതലായവ പ്രതിസന്ധി നേരിടുകയും, സംസ്ഥാനത്ത്‌ പീഡനങ്ങള്‍, കൊലപാതകങ്ങള്‍, പിടിച്ചു പറി , മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ പെരുകുകയും ചെയ്ത വേളയില്‍..
ലുലു പോലുള്ള കച്ചവട മേഖലകള്‍, മെട്രോ റെയില്‍, കൂടുതല്‍ തീവണ്ടികള്‍,സ്മാര്‍ട്ട് സിറ്റി പോലുള്ള വ്യവസായിക-ആഗോളഉന്നമന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ നടത്തുവാന്‍ ചര്‍ച്ചകള്‍ നടത്തേണ്ട ഈ സമയത്ത്‌ ,

നാട്ടുകാരുടെ നികുതി പണം കൊണ്ട് വാങ്ങിയ ഗവന്മേന്റ്റ്‌ വാഹനങ്ങളില്‍, നാട്ടുകാരുടെ പൈസ കൊണ്ട് പെട്രോളും നിറച്ച്, നാട്ടുകാരുടെ നികുതിക്ക് മേല്‍ പണിഞ്ഞ നിയമസഭാ മന്ദിരത്തിലെ പഞ്ഞി കസേരകളില്‍ ഞെളിഞ്ഞിരുന്ന് ജനഹിതമായ ഒരുപാട് ചര്‍ച്ചകള്‍ മാറ്റി വെച്ച്, അന്ന്യന്റെ കിടപ്പറയിലെ രഹസ്യങ്ങള്‍, അവിഹിത ബന്ധം (ഗണേശന്റെ കാമുകി, ജോര്‍ജിന്റെ അവിഹിത കൊച്ച്..തുടങ്ങി ) ചര്‍ച്ച ചെയ്തു തെറ്റി സഭയിലെ മറ്റു ചര്‍ച്ചകള്‍ എല്ലാം പാതി വഴിയില്‍ ഉപേക്ഷിച്ച് പ്രതിപക്ഷവും, ഭരണപക്ഷവും നാട്ടുകാരുടെ നികുതിപണത്തില്‍ നിന്നുമുള്ള ദിവസവേദനവും കൈ നീട്ടി വാങ്ങി നാട്ടുകാരുടെ നികുതി പണത്തില്‍ വാങ്ങിയ സൌജന്യ ഗെസ്റ്റ്‌ ഹൌസിലേക്ക് പോയി സൌജന്യ ഭക്ഷണവും കഴിഞ്ഞു അന്തിയുറങ്ങുന്നു!!!!

ഇത്തരം അധാര്‍മികമായ നിരുത്തരവാദിതത്വത്തിനു തീര്‍ച്ചയായും ഭരണ,പ്രതിപക്ഷ ഭേദമന്യേ തുല്യ ഉത്തരവാദിത്വംആണ് ഉള്ളത്. ഇത്തരം അവിഹിതകഥകള്‍ മാറി വെച്ച് തിരൂരിലെ പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ച പ്രതിയെ തൂക്കി കൊല്ലാനും, പീഡനത്തിനെതിരെ ശക്തമായ ഒരു നിയമം കൊണ്ട് വരാനുമാണ് ഈ അടിയും, ബഹളവും എങ്കില്‍ യോജിക്കാമായിരുന്നു..വിലക്കയറ്റം കുറയ്ക്കാന്‍ ആയിരുന്നെങ്കിലും ശരി. ജനഹിതമായ പ്രവര്‍ത്തനങ്ങള്‍ കൂടിയാലോചിച്ച് തീരുമാനിക്കാനുള്ള നിയമസഭയെ പാര്‍ട്ടിക്കുള്ളിലെ പോരും, മന്ത്രിമാരുടെയും മറ്റുള്ള നേതാക്കന്മാരുടെയും അവിഹിതങ്ങളെയും ചൊറിയാനുള്ള വേദിയാക്കിയ നവനേതാക്കന്മാരെ നിങ്ങളെ തെരഞ്ഞെടുത്ത കോടി ജനങ്ങളോട് ഒരു പ്രതിബദ്ധതയും ഇല്ലേ?4 അഭിപ്രായങ്ങള്‍:

aboothi:അബൂതി പറഞ്ഞു...

തൃപ്തിയായി നേതാവേ.... തൃപ്തിയായി..

ഡോ. പി. മാലങ്കോട് പറഞ്ഞു...


Thumbs up!

http://drpmalankot0.blogspot.com

Villagemaan/വില്ലേജ്മാന്‍ പറഞ്ഞു...

>>ഇത്തരം അവിഹിതകഥകള്‍ മാറി വെച്ച് തിരൂരിലെ പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ച പ്രതിയെ തൂക്കി കൊല്ലാനും, പീഡനത്തിനെതിരെ ശക്തമായ ഒരു നിയമം കൊണ്ട് വരാനുമാണ് ഈ അടിയും, ബഹളവും എങ്കില്‍ യോജിക്കാമായിരുന്നു<<

എവിടെ.. അയാള് നാലോ അഞ്ചോ കൊല്ലം കഴിഞ്ഞു പുറത്തിറങ്ങും..സമൂഹത്തിനു ഒരു ബാധ്യതയായി. കുറെ നാൾ മുന്നേ നാല് വയസ്സുകാരി നാടോടിയെ ഉറങ്ങുമ്പോൾ എടുത്തു കൊണ്ട് പോയ സെബാസ്ടിണനെ കോടതി ജീവ പര്യന്തം ശിക്ഷിച്ചു...ഇപ്പൊ ഇരങ്ങാരയിട്ടുണ്ടാവും , അല്ലെങ്കിൽ പരോളിൽ ആയിരിക്കും.. ഇവനെ ഒക്കെ അന്നെരെ കൊല്ലാനുള്ള നിയമം ആണ് വേണ്ടത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ്‌ ബോക്സ്‌ തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)

Next previous home

ഫേസ് ബുക്കില്‍ കഥ കേള്‍ക്കുന്നവര്‍

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ഏകാന്തത പുതച്ചു ഹോസ്റ്റല്‍ മുറിയുടെ മൂലയില്‍ കൂടിപിടിച്ചിരുന്ന അവനെ അവര്‍ ഭ്രാന്തനെന്നു അര്‍ത്ഥം വരുന്ന " മാഡ് " എന്ന പേര് വിളിച്ചു. കാലത്തിനുമിപ്പുറത്ത്‌ അവനെ ഭ്രാന്ത് വേട്ടയാടുന്നു..ഏകാന്തത.എങ്ങും നിശബ്ദത..ചിന്തകള്‍ക്ക് കനംവെക്കുന്നു..പഴയ സുഹൃത്തുക്കള്‍ വീണ്ടും അവനെ ഓര്‍മിപ്പിച്ചു " യു ആര്‍ മാഡ് "..