Translate

What they say

പ്രിയ കൂട്ടുകാരെ..ഞാന്‍ എഴുതുന്നതിനെ ഒരു സാഹിത്യശാഖ ആയി കണക്കാക്കാമോ എന്നറിയില്ല. എനിക്കിവ കഥകളും, കവിതകളുമാണ്..ഇതിലുള്ള ഒന്നിനും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല.ഉണ്ടെന്നു തോന്നിയാല്‍ അത് തികച്ചും യാദര്‍ശ്ചികം മാത്രം.

സസ്നേഹം മാഡ്‌

2013, ഫെബ്രുവരി 13, ബുധനാഴ്‌ച

ഇന്റര്‍വ്യൂ വിത്ത്‌ ഡോ: ഫലിത്‌ കുമാര്‍

Print Friendly and PDF
അവതാരകന്‍: മൂല്യാവബോധനക്ലാസില്‍ നടന്ന ചില സംഭവങ്ങളുടെ നേര്‍ക്കാഴ്ചയാണ് മുകളില്‍ കാണുന്നത്. പ്രഭാഷണം നടത്തിയ ശ്രീ. ഫലിത്‌ കുമാര്‍ ഇന്ന് നമ്മോടൊപ്പം ദേഷ്യനെറ്റിന്റെ സ്റ്റുഡിയോയില്‍ എത്തിയിട്ടുണ്ട്. നമുക്ക്‌ അദ്ദേഹത്തോട്‌ ചോദിക്കാം.


അവതാരകന്‍: പത്ത് മിനിറ്റ് കൊണ്ട് ഞങ്ങള്‍ ആണുങ്ങള്‍ക്ക് ഗര്‍ഭം ഉണ്ടാക്കാന്‍ കഴിയും, നിങ്ങള്‍ വേണം പിന്നെ പത്ത് മാസം ചുമക്കാന്‍..എന്നൊക്കെ പെണ്‍കുട്ടികള്‍ മാത്രമുള്ള ഒരു പൊതു വേദിയില്‍ പ്രസംഗിച്ചത്‌ ശരിയാണോ?

ഡോ: ഫലിത്‌ കുമാര്‍: അത്..പത്തു നൂറു വേദികളില്‍ ഞാന്‍ ക്ലാസ്സ്‌ എടുത്തിട്ടുണ്ട്..ആകെ ഒരു കുട്ടി മാത്രമാണ് കൂവിയത്. ഞാന്‍ അവിടെ ഒരു മണിക്കൂറോളം പ്രസംഗിച്ചു. അതിലെ അഞ്ചു വരികള്‍ മാത്രം എടുത്ത്‌ നിങ്ങള്‍ തേജോവധം ചെയ്യുന്നു.


അവതാരകന്‍: ആ അഞ്ചു വരികളില്‍ താങ്കള്‍ പറഞ്ഞത്‌ ശരിയാണോ എന്നാണു ചോദ്യം.

ഡോ: ഫലിത്‌ കുമാര്‍: ഇത് നോക്ക്..ഞാന്‍ എഴുതിയ ഖുറാന്‍ ആണ്. അതില്‍ അങ്ങനെയാണ് പറഞ്ഞിരിക്കുന്നത്.

അവതാരകന്‍: എന്ത്? അടങ്ങി ഒതുങ്ങി നടന്നില്ലെങ്കില്‍ യൂട്രസ് പോകും.പിന്നെ മൂന്നും നാലും ലക്ഷം രൂപ മുടക്കേണ്ടി വരുമെന്നോ??

ഡോ: ഫലിത്‌ കുമാര്‍: എന്നെ പറയാന്‍ അനുവദിക്കൂ..ഇത് കണ്ടോ ഞാന്‍ എഴുതിയ ബൈബിള്‍ ആണ്.അതിലും അങ്ങനെ പറഞ്ഞിരിക്കുന്നു.

അവതാരകന്‍: ഞാന്‍ ചോദിച്ചതിനു ഉത്തരം ആയില്ല. താങ്കളുടെ പ്രസംഗത്തില്‍ അപാകതകള്‍ ഒന്നും ഉണ്ടായിരുന്നില്ലെങ്കില്‍ പിന്നെ എന്ത് കൊണ്ട് താങ്കള്‍ക്ക് പ്രസംഗം ഇടയ്ക്ക് വെച്ചു നിര്‍ത്തേണ്ടി വന്നു?

ഡോ: ഫലിത്‌ കുമാര്‍: എന്നെ മുഴുവനാക്കാന്‍ സമ്മതിക്കൂ.. ഇത് കണ്ടോ ദൈവം സഹായിച്ച് ഞാന്‍ എഴുതിയ ഭാഗവത്ഗീതയാണ്. അതിലും അങ്ങനെ പറഞ്ഞിരിക്കുന്നു.

അവതാരകന്‍: ഓഹോ..താങ്കള്‍ എഴുതിയ ഖുറാന്‍, ബൈബിള്‍, ഭഗവത്‌ ഗീത...അല്ലാ അതിലെഴുതിയിരിക്കുന്ന കാര്യങ്ങളും താങ്കള്‍ എഴുതിയതു തന്നെയല്ലേ??

ഡോ: ഫലിത്‌ കുമാര്‍: അതെ... :-)

അവതാരകന്‍: അപ്പൊ വേദിയില്‍ താന്‍ പ്രസംഗിച്ചത്‌ തന്റെ തന്നെ സൃഷ്ടി ആണല്ലേ!!

ഡോ: ഫലിത്‌ കുമാര്‍: അതെ..

അവതാരകന്‍: ക്യാമറാമാന്‍ സുരേഷേ..അല്‍പനേരത്തിനു ആ ക്യാമറ ഒന്ന് മാറ്റിപിടിച്ചേ...പ്രിയ ഡോക്ടരെ ഇത് ഞാന്‍ നടത്തുന്ന ഇന്റെര്‍വ്യൂ ആണ്. ഇതില്‍ ഇങ്ങനെയാണ് പറഞ്ഞിരിക്കുന്നത്. ഇന്നാ പിടിച്ചോ...

*&^%$@#@#!!##$$%%^^&^&**&^%$%$$##@!*&^$%@%$@&^&&........മോനെ....

അവതാരകന്‍: ഇപ്പോള്‍ എന്ത് തോന്നുന്നു ഡോ: ഫലിത്‌ കുമാര്‍???

ഡോ: ഫലിത്‌ കുമാര്‍: സൂര്യ മാത്രല്ലേ കൂവിയുള്ളൂ..ഇപ്പൊ രണ്ടു ചെവീലും നല്ല മൂളല്‍ കേള്‍ക്കനുണ്ട്..
സുരേഷേ..ഈ അവതാരകന്‍ പയ്യന്റെ പേര് എനിക്കറിയില്ല..പക്ഷെ നല്ല പയ്യനാ..
നാട്ടുകാരെ..സൂര്യമോള്‍ കൂവുംന്നെ ഉള്ളൂ..നല്ല കുട്ടിയാ..എനിക്ക് മൂല്യാവബോധം വന്നൂ..നന്ദി.

7 അഭിപ്രായങ്ങള്‍:

ajith പറഞ്ഞു...

കഴുതകുമാര്‍

അമൃതംഗമയ പറഞ്ഞു...

ഓന് ബുദ്ധി വളര്‍ന്നില്ല ... താടി മാത്രം വളര്‍ന്നു

Villagemaan/വില്ലേജ്മാന്‍ പറഞ്ഞു...

ഇവനെപ്പോലെയുള്ളവര്‍ക്ക് യഥാര്‍ത്ഥ മൂല്യാവബോധം ഉണ്ടാവണമെങ്കില്‍ ഇങ്ങനെ ചെവിയില്‍ മൂളിക്കണം !

mad|മാഡ് പറഞ്ഞു...

അജിത്‌ ഏട്ടാ..ഹ ഹ ..
അമൃതംഗമയ താടി നന്നായി വളര്‍ന്നു. പിന്നെ ബുദ്ധി കുറവൊന്നുമില്ല. അല്പം കൂടിയതിന്റെയാ..
വില്ലേജ്‌മാന്‍ ഇങ്ങനെയും പോരാ..നന്നായി മൂളിക്കണം..;-)

ഡോ. പി. മാലങ്കോട് പറഞ്ഞു...

പ്രാസംഗികന്‍ ഡോ. ..... കുമാര്‍,
F.O.O.L
:)

mad|മാഡ് പറഞ്ഞു...

അയാള്‍ അത്ര ഫൂള്‍ ആണെന്ന് തോന്നുന്നില്ല...അതി ബുദ്ധിമാന്‍ ആണ്.

Dr Premkumaran Nair Malankot പറഞ്ഞു...

ശരിതന്നെയാണ്. എന്നാല്‍, ''ഏറെ ചിത്രം ഓട്ടപ്പെടും'' എന്നൊരു ചൊല്ലുണ്ട്. അതായത്, വരച്ചവിടെതന്നെ വരച്ചു കൂടുതല്‍ കൂടുതല്‍ നന്നാക്കാന്‍ നോക്കിയാല്‍..... ഇങ്ങിനെ ഇരിക്കും. പല ബുദ്ധിമാന്മാര്‍ക്കും, മഹാന്മാര്‍ക്കുപോലും ഒരു ഘട്ടത്തില്‍ എത്തുമ്പോള്‍ ബുദ്ധി ''തിരിയും''. അത് ''ശുദ്ധന്‍ ദുഷ്ടന്റെ ഫലം ചെയ്തപോലെ'' ആയിത്തീരുകയും ചെയ്യും. നാം മലയാളികള്‍ക്ക്തന്നെ ഇത്തരം ഇരവധി അനുഭവങ്ങള്‍ ഉണ്ടല്ലോ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ്‌ ബോക്സ്‌ തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)

Next previous home

ഫേസ് ബുക്കില്‍ കഥ കേള്‍ക്കുന്നവര്‍