Translate

What they say

പ്രിയ കൂട്ടുകാരെ..ഞാന്‍ എഴുതുന്നതിനെ ഒരു സാഹിത്യശാഖ ആയി കണക്കാക്കാമോ എന്നറിയില്ല. എനിക്കിവ കഥകളും, കവിതകളുമാണ്..ഇതിലുള്ള ഒന്നിനും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല.ഉണ്ടെന്നു തോന്നിയാല്‍ അത് തികച്ചും യാദര്‍ശ്ചികം മാത്രം.

സസ്നേഹം മാഡ്‌

2013, ഫെബ്രുവരി 11, തിങ്കളാഴ്‌ച

കന്യാചര്‍മ്മം

Print Friendly and PDF
 ഇന്നലെയാണ് പള്ളിയില്‍ മുട്ടുകുത്തി ഒരു പെണ്‍കിടാവ് പ്രാര്‍ത്ഥിച്ചത്

"കര്‍ത്താവേ ഇനിയെങ്കിലും പെണ്‍കുഞ്ഞുങ്ങളെ സൃഷ്ടിക്കുമ്പോള്‍ 
നേര്‍ത്ത ഈ പാടയ്ക്ക് പകരമൊരു 
മുള്‍വേലി തീര്‍ത്തു നീ കനിയേണമേ..
കാരണമിവര്‍ ചെയ്യുന്നതെന്തെന്ന് ഇവരറിയുന്നില്ല.."

11 അഭിപ്രായങ്ങള്‍:

Anu Raj പറഞ്ഞു...

എന്തോ..... എനിക്കറിയില്ല .......

mad|മാഡ് പറഞ്ഞു...

എനിക്കും..സോദരി..എന്താണിവിടെ നടക്കുന്നത് എന്ന് മനസിലാകുന്നില്ല..

ഡോ. പി. മാലങ്കോട് പറഞ്ഞു...

ആ പെണ്‍കുട്ടിയെ കുറ്റം പറയാന്‍ ആവില്ല. അതുപോലുള്ള സംഭവങ്ങള്‍ അറിഞ്ഞു അവള്‍ വല്ലാതെ പേടിച്ചിരിക്കുന്നു. പിന്നെ ഇങ്ങിനെ പ്രാര്ത്ഥിക്കാതെ എന്ത് ചെയ്യും? ആ പെണ്‍കുട്ടിയുടെ വേണ്ടപ്പെട്ട ആള്‍ എന്ന നിലക്ക് കവിയുടെ ഭാവന ശരിതന്നെയാണ്, അര്‍ത്ഥവത്താണ്. ഭാവുകങ്ങള്‍.
http://drpmalankot0.blogspot.com
http://drpmalankot2000.blogspot.com

ajith പറഞ്ഞു...

പ്രാര്‍ത്ഥിക്കേണ്ടിവരുമായിരിയ്ക്കും ഇങ്ങനെയൊക്കെ

doll പറഞ്ഞു...

അപ്പോള്‍ അങ്ങനെ ഉണ്ടാകുന്ന പെണ്‍കുട്ടികളുടെ ജെനറേഷനില്‍ ഉണ്ടാവുന്ന നല്ലവരും മാന്യരും ആയ ആണ്‍ പിള്ളേര്‍ എന്ത് ചെയ്യും...അവരും ഈ മുള്‍വേലി പേടിച്ചു 'സ്വയംസേവ' യില്‍ അഡ്ജസ്റ്റ്‌ ചെയ്യേണ്ടി വരുമോ...
എങ്കില്‍ കഷ്ടം തന്നെ....
എന്റെ കര്‍ത്താവേ...ഈ കൊച്ചു ചുറ്റുമുള്ള ഓരോന്ന് കണ്ടു പേടിച്ചു ഓരോന്ന് ചുമ്മാ പ്രാര്‍ത്ഥിച്ചതാണെ..നിങ്ങള്‍ അത് കാര്യമാക്കി എടുത്തു വെറുതെ എന്റെ കൊച്ചു മക്കളുടെ കഞ്ഞിയില്‍ 'മുള്‍ വേലി' ഇടല്ലേ...

mad|മാഡ് പറഞ്ഞു...

എന്തു പ്രാർത്ഥിച്ചു എന്നതല്ല...എന്താണ്‌ ആ പെൺകുട്ടിയെ അങ്ങനെ പ്രാർത്ഥിക്കാൻ പ്രേരിപ്പിച്ച ചേതോവികാരം എന്നതിനാണ്‌ പ്രസക്തി.
പ്രാർത്ഥന കേട്ടാലുടൻ മുൾവേലിയൊന്നും വരില്ല ഡോളേ..

mad|മാഡ് പറഞ്ഞു...

ശരിയാണ്‌ ഒരു പക്ഷെ സഹിക്കാനാകാത്ത വേദന അവൾ അനുഭവിച്ചിരിക്കും..

mad|മാഡ് പറഞ്ഞു...

അജിതേട്ടാ..ചിലപ്പൊ നാമും പ്രാർത്ഥിച്ച്‌ പോകും

jayanEvoor പറഞ്ഞു...

പ്രാർത്ഥനയിൽ ഒരു തെറ്റുമില്ല.
പെൺകുട്ടികൾ ഇങ്ങനെ പ്രാർത്ഥിച്ചില്ലെങ്കിലേ അതിശയിക്കേണ്ടൂ!

mad|മാഡ് പറഞ്ഞു...

ജയേട്ടാ ആ പറഞ്ഞത്‌ ശരിയാണ്..

afinizu പറഞ്ഞു...

enthu parayendu ennariyilla bcz im a girl ...........,, anywy suuuuuuuuuuupparbb........... u r not a maaaaaaaad ..kooooooortha budhikk munnil marakettiii swayam maaaaaaaad ennn visheshippikkkunnavan...........

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ്‌ ബോക്സ്‌ തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)

Next previous home

ഫേസ് ബുക്കില്‍ കഥ കേള്‍ക്കുന്നവര്‍