What they say

പ്രിയ കൂട്ടുകാരെ..ഞാന്‍ എഴുതുന്നതിനെ ഒരു സാഹിത്യശാഖ ആയി കണക്കാക്കാമോ എന്നറിയില്ല. എനിക്കിവ കഥകളും, കവിതകളുമാണ്..ഇതിലുള്ള ഒന്നിനും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല.ഉണ്ടെന്നു തോന്നിയാല്‍ അത് തികച്ചും യാദര്‍ശ്ചികം മാത്രം.

സസ്നേഹം മാഡ്‌

2012, ഓഗസ്റ്റ് 25, ശനിയാഴ്‌ച

പൊന്നോണാശംസകൾ

Print Friendly and PDF

ഓണം ഇങ്ങ്‌ അടുത്തെത്താറായി.. എനിക്കൊരു പൂക്കളം ഒരുക്കണം. ഇതുവരെ ആരും ഒരുക്കാത്ത ഒരു കൊച്ചു വലിയ പൂക്കളം.
ഒരുപാട്‌ നല്ല മനസുകൾ കൊണ്ട്‌ കെട്ടിയുയർത്തിയ പൂത്തറ നിർമ്മല സ്നേഹത്താൽ മെഴുകണം. ഈ ലോകത്തിന്റെ നാനാതുറകളിൽ നിന്നും വ്യത്യസ്തങ്ങളായ പൂക്കൾ പറിക്കണം.
വിവിധ നിറത്തിലുള്ള ജാതിമതരാഷ്ട്രീയ പൂക്കൾ, പലനിറങ്ങളോട്‌ കൂടിയ മനുഷ്യപൂക്കൾ, ഭാഷാപൂക്കൾ, പല പല നാട്ടു-കാട്ടു പൂക്കൾ, അനേകായിരം സംസ്ക്കാരപൂക്കൾ എന്നിവ മാത്രം തെരഞ്ഞെടുത്ത്‌, ചീഞ്ഞ്‌ വികൃതമായ വിദ്വേഷ-യുദ്ധ-അയിത്ത-അസന്മാർഗ്ഗിക-അസമത്വപൂക്കളെ ചവറ്റുകുട്ടയിലേക്കെറിഞ്ഞ്‌ ബാക്കിയുള്ള സുന്ദരങ്ങളായ പൂക്കൾ കൊണ്ടൊരു പൂക്കളം തീർക്കണം. മെഴുകിയ സ്നേഹത്തിൽ ഒട്ടിച്ച്‌ ചേർത്ത്‌ ആർക്കും വേർത്തിരിക്കാനാവാത്ത വിധം കോർത്തിണക്കിയ ഒരു പൂക്കളം. മനുഷ്യത്വം എന്ന കുമ്പളപൂ കൊണ്ട്‌ ആ പൂക്കളത്തിന്റെ മധ്യത്തിൽ നമുക്കും കുത്താം ഒരു പൊൻ ചുട്ടി.
*****************
എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ പൊന്നോണാശംസകൾ


1 അഭിപ്രായങ്ങള്‍:

ajith പറഞ്ഞു...

മനുഷ്യത്വം എന്ന കുമ്പളപൂ കൊണ്ട്‌ ആ പൂക്കളത്തിന്റെ മധ്യത്തിൽ നമുക്കും കുത്താം ഒരു പൊൻ ചുട്ടി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ്‌ ബോക്സ്‌ തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)

Next previous home

ഫേസ് ബുക്കില്‍ കഥ കേള്‍ക്കുന്നവര്‍

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ഏകാന്തത പുതച്ചു ഹോസ്റ്റല്‍ മുറിയുടെ മൂലയില്‍ കൂടിപിടിച്ചിരുന്ന അവനെ അവര്‍ ഭ്രാന്തനെന്നു അര്‍ത്ഥം വരുന്ന " മാഡ് " എന്ന പേര് വിളിച്ചു. കാലത്തിനുമിപ്പുറത്ത്‌ അവനെ ഭ്രാന്ത് വേട്ടയാടുന്നു..ഏകാന്തത.എങ്ങും നിശബ്ദത..ചിന്തകള്‍ക്ക് കനംവെക്കുന്നു..പഴയ സുഹൃത്തുക്കള്‍ വീണ്ടും അവനെ ഓര്‍മിപ്പിച്ചു " യു ആര്‍ മാഡ് "..