Translate

What they say

പ്രിയ കൂട്ടുകാരെ..ഞാന്‍ എഴുതുന്നതിനെ ഒരു സാഹിത്യശാഖ ആയി കണക്കാക്കാമോ എന്നറിയില്ല. എനിക്കിവ കഥകളും, കവിതകളുമാണ്..ഇതിലുള്ള ഒന്നിനും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല.ഉണ്ടെന്നു തോന്നിയാല്‍ അത് തികച്ചും യാദര്‍ശ്ചികം മാത്രം.

സസ്നേഹം മാഡ്‌

2011, സെപ്റ്റംബർ 26, തിങ്കളാഴ്‌ച

ഫേസ്ബുക്ക്‌ പ്രൊഫൈല്‍ അതിസുന്ദരം ആക്കാന്‍ താല്പര്യം ഇല്ലാത്തവര്‍ ഇത് വായിക്കരുത്..!!

Print Friendly and PDF
ന്ന് അല്പം കഷ്ട്ടപെട്ടു തന്നെ ഒരു പോസ്റ്റ്‌ ഇടാം എന്ന് വിചാരിച്ചു. പലരും ഇത് മുന്‍പ്‌ കണ്ടിട്ടുണ്ടാകും എന്നാലും കാണാത്തവര്‍ക്ക് കാണാനും ഒന്ന് പരീക്ഷിക്കാനും ഉതകുന്ന രീതിയില്‍ പരമാവധി എളുപ്പം ആക്കി ആണ് ഞാന്‍ ഇത് ഇവിടെ പ്രസിദ്ധീകരിക്കുന്നത്. ക്ഷമ ഉള്ളവര്‍ക്കായിരിക്കാം ചിലപ്പോള്‍ ഇത് കൂടുതല്‍ ഉപകാരപെടുക. എങ്കില്‍ നമുക്ക് കാര്യത്തിലേക്ക് കടക്കാം അല്ലെ..

ഇതിലെ നായകന്‍ ഫേസ്‌ ബുക്ക്‌ തന്നെ. ഈ അടുത്ത് ഒരു പത്ര വാര്‍ത്തയുടെ തുമ്പ് പിടിച്ചു മുന്നോട്ടു പോയപ്പോള്‍ എനിക്ക് കിട്ടിയ ഒരു " ഫേസ് ബുക്ക്‌ അപ്ലിക്കേഷന്‍" ആണ് ഇതിലെ താരം. "ടൈം ലൈന്‍ (Time Line)" എന്ന് പേരിട്ടിരിക്കുന്ന ഫേസ്‌ ബുക്കിലെ ഈ അപ്ലിക്കേഷന്‍ ഇപ്പോള്‍ നിലവില്‍ വന്നിട്ടില്ലാത്തതും, ഭാവിയില്‍ വരാവുന്നതുമായ അപ്ലിക്കേഷന്‍ ആണ്. താന്താങ്ങളുടെ പ്രൊഫൈല്‍ വളരെ സുന്ദരമായി ഡിസൈന്‍ ചെയാന്‍ കഴിയുന്ന ഒരു മാര്‍ഗം ആണിത്. പക്ഷെ.., നിങ്ങളുടെ ആ മാറ്റം സുഹൃത്തുക്കള്‍ക്ക് കാണാന്‍ കഴിയണം എങ്കില്‍ അവരും ഈ അപ്ലിക്കേഷന്‍ ഉപയോഗിക്കുന്നവര്‍ ആകണം. അല്ലാത്ത പക്ഷം സ്വയം കാണുകയും സന്തോഷിക്കുകയും ചെയ്യാം. ഉദാഹരണത്തിന് ഈ അപ്ലിക്കേഷന്‍ ഞാനും അത് പോലെ മറ്റൊരു ബ്ലോഗര്‍ ആയ ഇസ്മായില്‍ കുറുമ്പടി (തണല്‍ എന്ന ബ്ലോഗ്‌ ) യും ഈ അപ്ലിക്കേഷന്‍ ഉപയോഗിക്കുന്നുണ്ട്. അത് കൊണ്ട് എന്റെ പ്രൊഫൈലില്‍ വന്ന മാറ്റവും അദേഹത്തിന്റെ പ്രൊഫൈലിലെ മാറ്റവും ഞങ്ങള്‍ക്ക് പരസ്പരം കാണാനും ആസ്വദിക്കാനും കഴിയും. അപ്പോള്‍ നമുക്കിനി കാര്യത്തിലേക്ക് കടക്കാം..അല്ലെ 

ആദ്യം ആയി നിങ്ങള്‍ ചെയേണ്ടത് facebook developers എന്ന ഈ ലിങ്ക് ക്ലിക്ക് ചെയ്യുകയും. നിങ്ങളുടെ ലോഗിന്‍ ഐഡിയും പാസ്‌വേര്‍ഡും ഉപയോഗിച്ച് സൈന്‍ ഇന്‍ ചെയ്യുകയുമാണ്.

ഇനി ഞാന്‍ താഴെ കാണിച്ചിരിക്കുന്നത് പോലെ ഓരോന്നോരോന്നായി ചെയ്തു കൊണ്ട് മുന്നോട്ടു പോകാം കേട്ടോ. ശ്രദ്ധിച്ചു ചെയ്യണം കേട്ടോ. വളരെ എളുപ്പം ആണ്..ചിത്രങ്ങളും സ്റെപ്പുകളും കണ്ടു പേടിക്കൊന്നും വേണ്ട കേട്ടോ..നേന മോളോട് (കുട്ടി ബ്ലോഗ്ഗര്‍)പ്രത്യേകിച്ച് പറയുന്നു.

ആദ്യത്തെ സ്റെപ്പിലേക്ക് പോകാം. നിങ്ങളുടെ മുന്‍പില്‍ താഴെ കൊടുത്തിരിക്കുന്ന പോലെ ഒരു സ്ക്രീന്‍ ഉണ്ടാകും. ചിത്രത്തില്‍ കാണിച്ച പോലെ "Apps" എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യൂ.. ചെയ്തോ? എങ്കില്‍ അടുത്ത സ്റെപ്പിലേക്ക് പോകാം 

സ്റെപ്പ്‌ ഒന്ന് 

താഴത്തെ ചിത്രത്തിലെ പോലെ നിങ്ങളുടെ കയ്യില്‍ നിന്നും അപ്ലിക്കേഷന്‍ ഇന്‍സ്റ്റോള്‍ ചെയ്യാനുള്ള സമ്മതം ഫേസ്‌ ബുക്ക്‌ ചോദിക്കും. അപ്പോള്‍ "Allow" എന്ന ബട്ടണ്‍ അങ്ങ് ക്ലിക്കുക. എന്നിട്ട് മൂന്നാം സ്റെപ്പിലേക്ക് പോകാം 

സ്റെപ്പ്‌ രണ്ട് 

സമ്മതം കൊടുത്തു കഴിഞ്ഞാല്‍ ദേ താഴെ കാണുന്ന സ്ക്രീന്‍ തെളിഞ്ഞു വരും. വലതു വശത്തായി ചെമപ്പ് വൃത്തത്തിനുള്ളില്‍ " Create New App " എന്ന് കണ്ടില്ലേ..? ഒന്നും നോക്കെണ്ടാ ക്ലിക്കൂ... :)
സ്റെപ്പ്‌ മൂന്ന്‍ 
 താഴത്തെ സ്ക്രീനിലെ പോലെ ഒരു വിന്‍ഡോ പൊങ്ങി വരും (pop up). അതില്‍ രണ്ട് കോളം പൂരിപ്പിക്കാന്‍ ഉണ്ട്. ആദ്യത്തെ കോളത്തില്‍ ഞാന്‍ "Aksharacolony.com" എന്നും, രണ്ടാമത്തെ കോളത്തില്‍ " Aksharacolony" എന്നുമാണ് പൂരിപ്പിച്ചത്. രണ്ടാമത്തെ കോളം പൂരിപ്പിക്കുമ്പോള്‍ ഏറ്റവും ചുരുങ്ങിയത് ഏഴ് അക്ഷരം എങ്കിലും വേണം. മാത്രമല്ല നാം കൊടുക്കുന്ന പേര് "Available" ആണെന്ന് ആ കോളത്തിന്‍റെ വലതു വശത്ത് എഴുതി കാണിക്കുകയും വേണം. നിങ്ങള്‍ക്കും ഇത് പോലെ നിങ്ങളുടെ ബ്ലോഗിന്റെ പേരോ മറ്റെന്തെങ്കിലും പേരോ കൊടുക്കാം കേട്ടോ. അങ്ങനെ കൊടുത്തതിനു ശേഷം "continue" എന്ന ബട്ടണ്‍ അമര്‍ത്താന്‍ മറക്കരുത്. :P
സ്റെപ്പ്‌ നാല് 
 ദേ കിടക്കുന്നു അടുത്ത വിന്‍ഡോ. അതില്‍ നിങ്ങളുടെ സെക്യൂരിറ്റി ചെക്ക് ചെയ്യാന്‍ ഒരു കോളത്തില്‍ തൊട്ടു മുകളില്‍ ഫേസ്‌ ബുക്ക്‌ തരുന്ന വാക്ക്‌ ടൈപ്പ്‌ ചെയ്യണം. എന്നിട്ട് "Submit" എന്ന ബട്ടണ്‍ ക്ലിക്കിക്കോളൂ..
സ്റെപ്പ്‌ അഞ്ച് 

ഇവിടെ ചെറിയൊരു പ്രശ്നം ഉണ്ടാവാന്‍ സാധ്യത ഉണ്ട്. ചില ആളുകള്‍ അവരുടെ അക്കൗണ്ട്‌ വെരിഫൈ (Account Verification through mobile number) ചെയ്തിട്ടുണ്ടാവില്ല. സാധാരണ സെക്യൂരിറ്റി ശക്തം ആക്കാന്‍ ഫേസ്‌ ബുക്ക്‌ നിര്‍ദേശിക്കുന്ന ഒരു മാര്‍ഗം ആണ് ഈ വെരിഫിക്കേഷന്‍. നിങ്ങളുടെ മൊബൈല്‍ നമ്പര്‍ ഫെസ്ബൂക്കിനു കൊടുക്കുകയും ഫേസ്ബുക്ക് നിങ്ങളുടെ മൊബൈലിലേക്ക് ഒരു കോഡ് അയക്കുകയും ആ കോഡ് നിങ്ങള്‍ വെരിഫിക്കേഷന്‍ കോഡ് എന്ന കോളത്തില്‍ ടൈപ്പ്‌ ചെയ്യുകയും ആണ് ചെയ്യാറ്. അതെ സ്റെപ്പുകള്‍ നിങ്ങള്‍ വെരിഫൈ ചെയ്യാത്ത ഫേസ്ബുക്ക് ഉപഭോക്താവ് ആണെങ്കില്‍ ഇവിടെ ആവര്‍ത്തിക്കാം.
വെരിഫൈ ചെയ്യാത്ത ആള്‍ ആണെങ്കില്‍ ഇതിനു മുന്‍പത്തെ സ്റെപ്പു ചെയ്തു കഴിഞ്ഞാല്‍ താഴെ കൊടുത്ത പോലത്തെ ഒരു വിന്‍ഡോ തെളിഞ്ഞു വരും. താഴെ വൃത്തത്തിനുള്ളില്‍ കൊടുത്ത " mobile phone"  എന്ന ലിങ്കില്‍ ക്ലിക്കുക.(ഈ സ്റെപ്പു വെരിഫൈ ചെയ്യാത്ത ഉപഭോക്താക്കള്‍ക്ക് മാത്രം ബാധകം. അല്ലാത്തവര്‍ അടുത്ത സ്റെപ്പിലേക്ക് നേരെ പോകും കേട്ടോ.)

സ്റെപ്പ്‌ ആറു  
 വെരിഫൈ ചെയ്യാത്തവര്‍ പിന്നീട് ചെയേണ്ടത് താഴെ കാണുന്ന വിന്‍ഡോയിലെ ഒഴിഞ്ഞ ഭാഗങ്ങള്‍ പൂരിപ്പിക്കുകയാണ്. നിങ്ങളുടെ ഏരിയ കോഡ് അതില്‍ കാണാം. നിങ്ങള്‍ ചെയേണ്ടത് നിങ്ങളുടെ ഫോണ്‍ നമ്പര്‍ രേഖപെടുത്തുക എന്നതാണ്. ഞാന്‍ ടാന്‍സാനിയയില്‍ ആയത് കൊണ്ട് "+255" എന്നാണു ഏരിയ കോഡ് കാണുക. നിങ്ങള്‍ ഭാരതത്തില്‍ ആണെങ്കില്‍ " +91" എന്ന കോഡ് കാണാം. പിന്നീട് "Confirm" എന്ന ബട്ടണ്‍ ക്ലിക്കൂ..
സ്റെപ്പ്‌ ഏഴ് 
 അല്പസമയത്തിനുള്ളില്‍ തന്നെ നിങ്ങളുടെ മൊബൈലില്‍ ഒരു മെസ്സേജ് വന്നിട്ടുണ്ടാകും. അത് തുറന്നു നോക്കിയാല്‍ ഒരു കോഡും ഒരു വെബ്‌ സൈറ്റ് അഡ്രസ്സും കാണാം. നമുക്ക് വേണ്ടത് ആ കോഡ് ആണ്. അത് അതെ പടി താഴെ കാണിച്ച വൃത്തത്തിനുള്ളില്‍ ടൈപ്പ് ചെയ്യൂ. ഉദാഹരണത്തിന് എനിക്ക് കിട്ടിയ കോഡ്  "brt8nv" എന്നായിരുന്നു. അത് ഞാന്‍ ടൈപ്പ് ചെയ്തത് താഴെയുള്ള ചിത്രത്തില്‍ നിങ്ങള്‍ക്ക്‌ കാണാന്‍ സാധിക്കും. അത് പോലെ ടൈപ്പ് ചെയ്ത് "Confirm" എന്ന ബട്ടണ്‍ ക്ലിക്കൂ. നിങ്ങള്‍ക്ക്‌ അടുത്ത സ്റെപ്പിലേക്ക് എത്തിച്ചേരാം.

സ്റെപ്പ്‌ എട്ട് 
താഴെയുള്ള ചിത്രത്തിലെ പോലെ  "Account Verified" എന്ന ഒരു മെസ്സേജ് നിങ്ങള്‍ക്ക് പുതു വിന്‍ഡോയില്‍ കാണാന്‍ സാധിക്കും.

സ്റെപ്പ്‌ ഒന്‍പത് 
 ആ വിന്‍ഡോ ക്ലോസ് ചെയ്‌താല്‍ തൊട്ടു മുന്നത്തെ വിന്‍ഡോ വീണ്ടും നിങ്ങള്ക്ക് കാണാന്‍ സാധിക്കും. ഇനി ഒരിക്കല്‍ കൂടി താഴെയുള്ള കോളങ്ങള്‍ പൂരിപ്പിക്കുകയും "Continue" എന്ന ബട്ടണ്‍ അമര്‍ത്തുകയും ചെയ്യൂ. ഇത്തവണ നിങ്ങള്‍ക്ക്‌ മുന്നോട്ടു പോകാം.,ആരും തടയില്ല.. :)

സ്റെപ്പ്‌ പത്ത്‌ 

"loading" എന്ന് കണ്ടാല്‍ പിന്നെ ഒന്ന് കാത്തിരിക്കണേ.. അടുത്ത സ്ക്രീന്‍ തെളിയുന്ന വരെ അല്പം ക്ഷമയോടെ നല്ലകുട്ടികള്‍ ആയി ഇരിക്കൂ. വന്നെന്നു തോന്നുന്നു. നമുക്കെ ഒന്ന് പോയി നോക്കാം.. എന്താ!!

സ്റെപ്പ്‌ പതിനൊന്ന് 
 ദേ വന്നല്ലോ. ഇനി മുകളിലുള്ള ഈ എഴുത്തൊക്കെ നോക്കി കണ്‍ഫ്യൂഷന്‍ ആകെണ്ടാ.. നേരെ താഴേക്കു നോക്കൂ. " Save Changes" എന്ന ബട്ടണ്‍ കാണാനില്ലേ. അടയാളപെടുത്തിയിട്ടുണ്ട്. വൈകേണ്ട ക്ലിക്കിക്കോ..

സ്റെപ്പ്‌ പന്ത്രണ്ട് 
 ഇപ്പോള്‍ നിങ്ങളുടെ മുന്നില്‍ താഴെയുള്ള ഈ സ്ക്രീന്‍ തുറന്നു വന്നിട്ടുണ്ടാകും. ഇടതു വശത്തേക്ക് ശ്രദ്ധിക്കൂ. ഞാന്‍ വൃത്തത്തിനുള്ളില്‍ ആക്കിയ " Open Graph" എന്ന ലിങ്ക് കണ്ടോ. കണ്ടെങ്കില്‍ വേഗം ക്ലിക്കിക്കോളൂ..

സ്റെപ്പ്‌ പതിമൂന്ന് 

ഇപ്പോള്‍ താഴെയുള്ള സ്ക്രീന്‍ വന്നല്ലേ. ശ്രദ്ധിക്കൂ. അവിടെ രണ്ട് കോളം പൂരിപ്പിക്കാന്‍ ഉണ്ട്. " People Can" എന്നതിന് ശേഷം ഒരു കോളവും "a" എന്നതിന് ശേഷം അടുത്ത കോളവും കാണാം. (People can ---------------a-------------------) ഈ രണ്ട് ഒഴിവുകളും പൂരിപ്പിക്കുകയാണ് നാം ചെയ്യേണ്ടത്. "Watch" എന്ന് ഒന്നാമത്തെ കോളത്തിലും "Movie" എന്ന് രണ്ടാമത്തെ കോളത്തിലും നാം പൂരിപ്പിക്കണം. അതായത് " People can Watch a Movie " എന്നാകും മുഴുവനായി നാം പൂരിപ്പിക്കുക. അതിനു ശേഷം " Get Started" ബട്ടണ്‍ നിങ്ങള്‍ക്ക്‌ ക്ലിക്കാവുന്നതാണ്.

സ്റെപ്പ്‌ പതിനാല് 
 ഇനി പ്രത്യേകിച്ച് ചുറ്റികറങ്ങി വിഷമിക്കേണ്ട. നേരെ താഴേക്കു നോക്കൂ. അവിടെ " Save Changes and Text" എന്ന് കണ്ടോ? അതിലങ്ങ് അമര്‍ത്തിയാട്ടെ.

സ്റെപ്പ്‌ പതിനഞ്ച് 
 വീണ്ടും ഒരുവട്ടം കൂടി " Save and Finish" എന്ന താഴെയുള്ള ബട്ടണില്‍ ക്ലിക്കൂ. ഇനി നിങ്ങള്‍ പുതിയൊരു ടാബിലോ അല്ലെങ്കില്‍ വിന്‍ഡോയിലോ നിങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ പേജ് തുറക്കൂ.

സ്റെപ്പ്‌ പതിനാറ് 
അപ്പോള്‍ നമ്മള്‍ പതിനാറാം സ്റെപ്പു വരെ പൂര്‍ത്തിയാക്കിയിരിക്കുന്നു. ഇനി താഴെയുള്ള പതിനേഴാം സ്റെപ്പിലേക്ക് ശ്രദ്ധിക്കൂ. താഴെ നിങ്ങള്‍ കാണുന്നത് നിങ്ങളുടെ പ്രൊഫൈലിന്റെ രൂപം ആണ്. പ്രൊഫൈലിനു ഏറ്റവും മുകളില്‍ ഞാന്‍ അടയാളപെടുത്തിയിരിക്കുന്നത് കാണാന്‍ ഇല്ലേ? ആ മെസ്സെജിനു താഴെ "Get it Now" എന്ന ബട്ടണ്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. ആ ബട്ടണില്‍ ക്ലിക്ക് ചെയ്യൂ.

സ്റെപ്പ്‌ പതിനേഴ് 

ഇപ്പോള്‍ നിങ്ങളുടെ മുന്‍പില്‍ താഴെ കൊടുത്തിരിക്കുന്ന പോലത്തെ സ്ക്രീന്‍ കാണാം. പ്രൊഫൈലിനു മുകളില്‍ " Welcome to Your Time lne- developer release" എന്ന മെസ്സെജിനു വലതു വശത്തായി " Publish Now" എന്നൊരു ബട്ടണ്‍ കാണാം. അത് അമര്‍ത്തുന്നതിന് മുന്‍പ്‌ അതിനു തൊട്ടു താഴെയുള്ള " Add a Cover" എന്ന ബട്ടണ്‍ ശ്രദ്ധിക്കുക. അതില്‍ പോയി ക്ലിക്ക് ചെയുമ്പോള്‍ താഴേക്ക് "Choose from my profile" എന്നും " Upload a Photo" എന്ന രണ്ട് ലിങ്കുകള്‍ തുറന്നു വരും. അതിലൊന്ന് നിങ്ങള്ക്ക് ഉപയോഗിക്കാം. നല്ല ഭംഗിയുള്ളതും പിക്സല്‍ കൂടുതല്‍ ഉള്ളതുമായ ഫോട്ടോ തെരഞ്ഞെടുക്കുകയാണെങ്കില്‍ പ്രൊഫൈല്‍ കാണാന്‍ നല്ല എടുപ്പ് ഉണ്ടാകും. ഞാന്‍ ഇതില്‍ " Choose from my profile" എന്ന ഓപ്ഷന്‍ ആണ് ഉപയോഗിച്ചത്. അത് കാണാന്‍ പത്തൊന്‍പതാം സ്റെപ്പിലേക്ക് ചുവടു വെച്ച് നീങ്ങൂ..
സ്റെപ്പ്‌ പതിനെട്ട് 

"Choose From my profile" എന്ന ഓപ്ഷന്‍ അമര്‍ത്തിയപ്പോള്‍ താഴെ കാണുന്ന പോലെ ഒരു വിന്‍ഡോ തുറന്നു വന്നു. അതില്‍ നിന്നും നിങ്ങള്ക്ക് ഇഷ്ട്ടമുള്ള ഒരു ഫോട്ടോ തെരഞ്ഞെടുക്കാം. ആ ചിത്രത്തില്‍ ക്ലിക്ക് ചെയ്യൂ.  ഞാന്‍ തെരഞ്ഞെടുത്ത ചിത്രം വൃത്തത്തില്‍ ആക്കിയിരിക്കുന്നു.

സ്റെപ്പ്‌ പത്തൊന്‍പത് 
ചിത്രം തെരഞ്ഞെടുത്ത്‌ കഴിഞ്ഞാല്‍ പുതിയ സ്ക്രീനില്‍ താഴെയുള്ള പോലെ ചിത്രം തെളിഞ്ഞു വരും.ചിത്രത്തിന് മുകളില്‍  " drag to reposition cover" എന്ന് വെള്ള അക്ഷരത്തില്‍ ഒരു ലിങ്ക് കാണാം. അപ്പോള്‍ നിങ്ങള്‍ പ്രൊഫൈലില്‍ കാണിക്കാന്‍ താല്പര്യപെടുന്ന ഫോട്ടോ ഭാഗങ്ങള്‍ കൃത്യം ആയി ക്രമീകരിക്കാന്‍ നിങ്ങള്ക്ക് സാധിക്കും. ചിത്രം മുകളിലേക്കോ, താഴേക്കോ., ഇരു വശങ്ങളിലേക്കോ യഥേഷ്ടം മൗസ് ഉപയോഗിച്ച് ക്ലിക്ക് ചെയ്ത് പിടിച്ച് നീക്കാന്‍ സാധിക്കും. അങ്ങനെ കൃത്യം ആയി ക്രമീകരിച്ചു എന്ന് ഉറപ്പായി കഴിഞ്ഞാല്‍. ചിത്രത്തിന് തൊട്ടു താഴെ കാണിച്ചിരിക്കുന്ന " Save Changes" എന്ന ബട്ടണ്‍ അമര്‍ത്തിയതിനു ശേഷം ഇരുപത്തിഒന്നാമത്തെ സ്റെപ്പിലേക്ക് നമുക്ക് കണ്ണോടിക്കാം.

സ്റെപ്പ്‌ ഇരുപത് 
പിന്നീട് താഴെ ചിത്രത്തില്‍ കാണുന്നത് പോലെ വലതു വശത്തുള്ള " Publish Now" എന്ന ബട്ടണ്‍ ക്ലിക്കൂ..

സ്റെപ്പ്‌ ഇരുപത്തൊന്ന് 
അങ്ങനെ അവസാന സ്റെപ്പില്‍ നമ്മള്‍ എത്തി നില്‍ക്കുന്നു. നിങ്ങളുടെ മുന്നിലെ സ്ക്രീനില്‍ താഴെ വൃത്തത്തില്‍ രേഖപെടുത്തിയ പോലൊരു മെസ്സേജ് വന്നു എങ്കില്‍ നിങ്ങള്‍ ഇപ്പോള്‍ " Facebook Time line" എന്ന പുതിയ അപ്ലിക്കേഷന്‍റെ പരിധിയില്‍ ആയിരിക്കുന്നു. നിങ്ങളുടെ പുതിയ പ്രൊഫൈലിന്റെ സൌന്ദര്യം ആവോളം ആസ്വദിക്കൂ. സുഹൃത്തുക്കള്‍ക്ക് ഈ അറിവ് പകരൂ. അവരും ഉപയോഗിക്കട്ടെ. അതിലൂടെ നിങ്ങളുടെ പ്രൊഫൈല്‍ സൌന്ദര്യം അവരിലേക്കും എത്തിക്കാന്‍ നിങ്ങള്‍ക്ക് കഴിയും.

സ്റെപ്പ്‌ ഇരുപത്തിരണ്ട് 
ഇത്രയും നേരം നമ്മള്‍ കളിച്ചു കൊണ്ടിരുന്നത് അക്ഷരകോളനിയുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക്‌ പ്രൊഫൈലില്‍ ആയിരുന്നു കേട്ടോ.

താഴെ കാണുന്നത് എന്റെ ഫേസ്ബുക്ക്‌ പ്രൊഫൈല്‍ ആണ്. ഇതില്‍ ക്ലിക്ക്‌ ചെയ്‌താല്‍ എന്റെ ഫേസ് ബുക്ക്‌ അക്കൌണ്ടില്‍ എത്താം. എന്റെ കൂട്ടുകാര്‍ അല്ലാത്തവര്‍ക്ക് എന്നെ കൂട്ടുകാര്‍ ആക്കാം. പക്ഷെ ഒരു കണ്ടീഷന്‍. ഇത് നിങ്ങള്‍ ചെയ്ത് നോക്കണം. എന്തിനാണെന്നോ?? എങ്കിലേ നിങ്ങള്ക്ക് എന്റെ പ്രൊഫൈല്‍ സൌന്ദര്യം ശരിക്കും ആസ്വദിക്കാന്‍ കഴിയൂ. എല്ലാം മനസിലായല്ലോ അല്ലെ..?

ഭംഗിയുണ്ടോ ഈ പ്രൊഫൈല്‍ കാണാന്‍??

ഇപ്പോള്‍ നിങ്ങള്‍ എന്താണ് ആലോചിക്കുന്നത് എന്ന് എനിക്കറിയാം. ഞാന്‍ പറയട്ടെ. ഇതൊക്കെ ചെയ്തിട്ട് നിങ്ങള്‍ക്ക്‌ പഴയ ഫേസ്‌ ബുക്ക്‌ തന്നെ മതിയെങ്കില്‍ എന്ത് ചെയ്യും എന്നല്ലേ??? വഴിയുണ്ടല്ലോ :) ദേ ഈ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ മതി കേട്ടോ !!

27 അഭിപ്രായങ്ങള്‍:

mad|മാഡ്-അക്ഷരക്കോളനി.കോം പറഞ്ഞു...

കുറച്ചു കഷ്ട്ടപെട്ടു.. അതിഷ്ട്ടപെട്ടു എന്ന് കരുതുന്നു. എന്നിട്ടെന്തേ ഒന്നും പറയാതെ പോകുന്നു. വല്ലതും പറഞ്ഞിട്ട് പോകൂ കൂട്ടുകാരെ.. :)

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

വിവരണം എളുപ്പം മനസ്സിലാകുന്ന വിധത്തില്‍ ഹൃദ്യമായി.നല്ല അവതരണവും.വിജ്ഞാനപ്രദമായ ലേഖനങ്ങള്‍ തുടരുക.ആശംസകള്‍

രമേശ്‌ അരൂര്‍ പറഞ്ഞു...

ഫേസ്ബുക്ക്‌ പ്രൊഫൈല്‍ അതിസുന്ദരം ആക്കാന്‍ താല്പര്യം ഇല്ലാത്തവര്‍ ഇത് വായിക്കരുത്..!!

ഈ മുന്നറിയിപ്പ് മാനിച്ച് ഞാന്‍ വായിച്ചില്ല ..:)
അതിസൌന്ദര്യം ഒരു ശാപം ആയാലോ അര്‍ജ്ജുന്‍ :)

mad|മാഡ്-അക്ഷരക്കോളനി.കോം പറഞ്ഞു...

@നന്ദി മുഹമ്മദ്‌ ഇക്ക. അത് ചെയ്തു നോക്കിക്കോളൂ.. സമയം പോലെ കേട്ടോ. എന്നിട്ട എനിക്കൊരു ഫ്രെണ്ട് റിക്വസ്റ്റ് അയക്കൂ. എനിക്കും കാണാലോ ആ ഭംഗി.
@രമേഷേട്ടാ ശാപം അവില്ലാന്നു എന്നിലും തോന്നാണേല്‍ ഒന്ന് വായിക്കണേ. ഒപ്പം ഒന്ന് ചെയ്തും നോക്കിക്കോളൂ.. :)

mad|മാഡ്-അക്ഷരക്കോളനി.കോം പറഞ്ഞു...

ആവില്ലാ എന്ന് എന്നെങ്കിലും * എന്നാണു ഉദേശിച്ചത് :)

Naushu പറഞ്ഞു...

കൊള്ളാം.... നല്ല പോസ്റ്റ്‌....

പഥികൻ പറഞ്ഞു...

വായിച്ചു.. പക്ഷേ രമേശേട്ടൻ പറഞ്ഞപോലെ അതിസൌന്ദര്യം ഒരു ശാപം ആയാലോ എന്നോർത്ത് മോടി പിടിപ്പിക്കുന്നില്ല.

Vishnu പറഞ്ഞു...

വായിച്ചു,ഇഷ്ട്ടപെട്ടു, കുറച്ചധികം കഷ്ട്ടപെട്ടു അല്ലെ

Absar പറഞ്ഞു...

okkey... Nannaayi vishadheekarichu...
Innuraathri onnu pareekshichu nokkaam...okkey... Nannaayi vishadheekarichu...
Innuraathri onnu pareekshichu nokkaam...

വേനൽപക്ഷി പറഞ്ഞു...

നല്ല വിവരണം...ലളിതമായി അവതരിപ്പിച്ചു.

MUHAMMED ANSAR KUZHIENGAL പറഞ്ഞു...

Great...Very simply you explained it..Thankyou.

സീത* പറഞ്ഞു...

കുറച്ച് കഷ്ടപ്പെട്ടു ഇല്യേ...ഞാൻ അക്കൌണ്ട് തുടങ്ങുമ്പോ ഇതെടുത്തോളാം ട്ടോ.. :)

Pradeep Kumar പറഞ്ഞു...

Super Post. ഞാന്‍ വായിച്ചു ബുക്ക് മാര്‍ക്ക് ചെയ്തു. ഇനി മെല്ലെ ഒന്ന് പരീക്ഷിക്കണം.Thanks.

ajith പറഞ്ഞു...

എനിക്ക് ക്ഷമയില്ല. അതുകൊണ്ട് ഞാന്‍ പൂര്‍ണ്ണമാ‍ായും വായിച്ചില്ല. എന്നാലും പലര്‍ക്കും പ്രയോജനമായേക്കാവുന്ന പോസ്റ്റിന് അഭിനന്ദനങ്ങള്‍

faisalbabu പറഞ്ഞു...

അര്‍ജുന്‍ ഇതിനു പിന്നില്‍ എടുത്ത ആ എഫ്ഫോര്ട്ട് ,താങ്കളെ അഭിനന്ദിക്കാതെ വയ്യ ,,ഇടക്കൊക്കെ ഇത്തരം ഉപകാരപ്രദമായ പോസ്റ്റുകള്‍ വരുന്നതും ഒരു നല്ല കാര്യമാ ,,,അപ്പോള്‍ പറഞ്ഞ പോലെ ഇതുവഴിയൊക്കെ ഒന്ന് പോയിട്ട് വരാം !!!

mad|മാഡ്-അക്ഷരക്കോളനി.കോം പറഞ്ഞു...

@naushukkaa : കൊള്ളാം എങ്കില്‍ ഫേസ്ബുക്ക്‌ പ്രൊഫൈല്‍ ഒന്ന് മാറ്റി നോക്കൂട്ടോ.
@പഥികന്‍: ക്ഷമയില്ലായ്മ ഒരു ശാപം തന്നെ പഥികാ..:)
@വിഷ്ണുവേട്ടാ കുറച്ചു നേരം ഇരുന്നു ചെയ്തതാ. ഒന്ന് ചെയ്തു നോക്കുമല്ലോ അല്ലെ..
@അബ്സര്‍ ഭായ് ചെയ്തിട്ട് അറിയിക്കുമല്ലോ അല്ലെ..
@വേനല്‍ പക്ഷി ശ്രമിച്ചു നോക്കൂ..
@അന്‍സാര്‍ ഞാന്‍ കണ്ടിരുന്നു കേട്ടോ,, അടിപൊളി ആയിട്ടുണ്ട്‌.
@സീത ഉള്ള അക്കൗണ്ട്‌ ഒന്ന് തുറന്നു ശ്രമിച്ചു നോക്കൂ
@പ്രദീപ്‌ ഏട്ടാ ശ്രമിച്ചിട്ട് എന്നെ അറിയിക്കുമല്ലോ. ഞാനും വന്നൊന്നു കാണാം.
@ഹ ഹ ഹ അത് പിന്നെ അജിതേട്ടന്റെ ഫോട്ടോ കണ്ടാല്‍ അറിഞ്ഞു കൂടെ തീരെ ക്ഷമ ഇല്ലെന്ന്
@ഫൈസല്‍ ഭായ് വളരെ നന്ദി കേട്ടോ. പോയി നോക്കിയിട്ട് ഫലം കണ്ടാല്‍ ഒന്ന് അറിയിക്കുമല്ലോ.

- സോണി - പറഞ്ഞു...

ശരിക്കും INFORMATIVE.
ചെയ്യുമ്പോള്‍ ഉറപ്പായും ഇത് നോക്കും.

Absar പറഞ്ഞു...

അര്‍ജുന്‍ ഭായ്‌...
പ്രൊഫൈലിനെ സുന്ദരി ആക്കിയിട്ടുണ്ട്.....
നോക്കുമല്ലോ....
http://www.facebook.com/absarmohamed

സുരേഷ്‌ കീഴില്ലം പറഞ്ഞു...

ഉപകാരപ്രദം. നന്ദി

kochumol(കുങ്കുമം) പറഞ്ഞു...

അര്‍ജുന്‍ കുറച്ചു കഷ്ട്ടപ്പെട്ടു അല്ലെ ,ഇഷ്ട്ടപെട്ടു

Sandeep.A.K പറഞ്ഞു...

timelineനെ കുറിച്ച് കേട്ടിരുന്നു.. പക്ഷെ അതിന്റെ കൂടുതല്‍ കാര്യങ്ങള്‍ അറിയില്ലായിരുന്നു.. നന്ദി അര്‍ജുന്‍.. വിശദമായി പറഞ്ഞു തന്നതിന്..

mad|മാഡ്-അക്ഷരക്കോളനി.കോം പറഞ്ഞു...

എല്ലാവര്ക്കും എന്റെ സ്നേഹം നിറഞ്ഞ നന്ദി :)

യമഹ വര്‍ക്കി പറഞ്ഞു...

അര്‍ജുന്‍, ഞാന്‍ ഇത് ചെയ്യാന്‍ നോക്കിയിട്ട് പറ്റുനില്ല.......സ്റെപ്പ്‌ പതിനാറ് കഴിഞ്ഞു,മറ്റൊരു വിന്‍ഡോ യാണ് വരുന്നത് ..വിന്‍ഡോസ്‌ ൭ അന്ന് ഞാന്‍ ഉപയോഗിക്കുന്നത്..ക്രോമിലാണ് ഞാന്‍ ഇത് പരീക്ഷിച്ചത്......

യമഹ വര്‍ക്കി പറഞ്ഞു...

ഹലോ ഇവിടെ ആരും ഇല്ലേ ..........ഈ പാവത്തിന്റെ സംശയം തീര്‍ക്കാന്‍ .......

യമഹ വര്‍ക്കി പറഞ്ഞു...

അര്‍ജുന്‍ എവിടെ .........?
mad|മാഡ് എവിടെ ...........?mad|മാഡ്-അക്ഷരക്കോളനി.കോം?പറയു പറയു........?

യമഹ വര്‍ക്കി പറഞ്ഞു...

മുല്ലപെരിയാരിനു മുന്‍പില്‍ നിരാഹാരം ഇരിക്കുന്നതു പോലെ ഞാന്‍ ഇവിടെ ഇരിക്കാം ..........നിങ്ങള്‍ ഒന്ന് വാ തുറക്കാന്‍ വേണ്ടി...........നിങ്ങളും മന്‍മോഹന്‍സിങ്‌ ആകാന്‍ നോക്കുകയാണോ.......?

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ്‌ ബോക്സ്‌ തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)

Next previous home

ഫേസ് ബുക്കില്‍ കഥ കേള്‍ക്കുന്നവര്‍