What they say

പ്രിയ കൂട്ടുകാരെ..ഞാന്‍ എഴുതുന്നതിനെ ഒരു സാഹിത്യശാഖ ആയി കണക്കാക്കാമോ എന്നറിയില്ല. എനിക്കിവ കഥകളും, കവിതകളുമാണ്..ഇതിലുള്ള ഒന്നിനും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല.ഉണ്ടെന്നു തോന്നിയാല്‍ അത് തികച്ചും യാദര്‍ശ്ചികം മാത്രം.

സസ്നേഹം മാഡ്‌

2011, സെപ്റ്റംബർ 22, വ്യാഴാഴ്‌ച

പന്തീരാംകാവ്- പെരുമണ്ണ റോഡില്‍ നിന്നും മുഖ്യമന്ത്രിക്കൊരു നിവേദനം

Print Friendly and PDF


പ്രിയകേരള മുഖ്യമന്ത്രിക്ക്... പന്തീരാങ്കാവ്- പെരുമണ്ണ റോട്ടില്മല്സര ഓട്ടം നടത്തിയിരുന്ന പ്രൈവറ്റ് ബസ്സില്ശ്വാസം പോലും കഴിക്കാന്കഴിയാതെ സഹസ്ര നാമം ചൊല്ലി ഇരുന്ന ഒരു സാധാരണ പൌരന്എഴുതുന്നത്‌.ഇത്രയും കാലം എനിക്കിവിടെ സുഖം അല്ലായിരുന്നു. പക്ഷെ ഇപ്പൊ സുഖം തന്നെ. സ്വന്തം ആയി കാറും, സര്ക്കാര്വക പെട്രോളും ഉള്ളതിനാല്അവിടെ അങ്ങേക്കും മറ്റു മന്ത്രിമാര്ക്കും സുഖം തന്നെ എന്ന് കരുതുന്നു..

ഞാന്വീട്ടില്നിന്നും ജോലിക്ക് പോകുകയും വരികയും ചെയ്തിരുന്നത് പ്രൈവറ്റ് ബസ്സില്ആണ്. സാറിന് അറിയാമല്ലോ പ്രൈവറ്റ് ബസ്സിന്റെ അവസ്ഥ. "ബസ്സിനെ മുട്ടിയിട്ടു നടക്കാന്വയ്യ" എന്ന് പറയാവുന്ന അവസ്ഥ.മിനുട്ടിന് മിനുട്ടിന് ബസ്‌. ആര് ആദ്യം എത്തും , അല്ലെങ്കില്സമയം കൃത്യം ആയി പാലിക്കണം എന്ന വാശി. പകുതി ആളുകളെ കയറ്റാനും, പകുതി ആളുകളെ ഇറക്കാനും നിമിഷങ്ങള്മാത്രം മാറ്റി വെക്കുന്ന ബസ്‌. കാല്ബസില്കയറാന്ഉള്ള സ്റെപ്പില്ചവിട്ടുമ്പോഴേക്കും കിളി ബെല്അടിച്ചിട്ടുണ്ടാവും. പിന്നെ എങ്ങനാ താന്അകത്തു എത്തിയത് എന്ന് ചിന്തിക്കുമ്പോഴേക്കും ബസ്അടുത്ത സ്റ്റോപ്പില്എത്തിയിട്ടുണ്ടാകും. സൂക്ഷിച്ചു നോക്കിയാല്കാണാം മുന്പില്പായുന്ന ബസിന്റെ ടയര്ചില സമയത്തൊന്നും റോഡില്സ്പര്ശിക്കുന്നുണ്ടാവില്ല. എവിടെക്കാണോ പോകുന്നത് അവിടെ എത്തിയാല്എത്തി. എത്രയോ വയസായ സ്ത്രീകളും, പുരുഷന്മാരും, കുട്ടികളും താഴെ ഇറങ്ങാന്തുടങ്ങുന്നതിനു മുന്പേ ബസ്പോകുന്നത് കൊണ്ട് തല്ലി അലച്ചു വീണിരിക്കുന്നു. ഒരിക്കല്ഒരു കുടുംബം ബസ്കാത്തു നിന്നു. കുട്ടികളും ഭാര്യയും കയറിയപ്പോഴേക്കും കിളി ബെല്ലടിച്ചു എന്നും, ഭര്ത്താവ് പിന്നീട് പുറകിലെ ബസില്ചാടി കയറി അവരുടെ അടുത്തെത്തിയെന്നും നാട്ടില്പാട്ടാണ്. ഇതൊന്നും അങ്ങ് അറിയുന്നില്ലല്ലോ.

എന്നിരുന്നാലും ഈയിടെ എന്റെ നാട്ടിലെ ബസ്ഉടമകള്‍ (ഏകദേശം 40 പേര്‍ ) ഒരു വട്ടമേശ സമ്മേളനം നടത്തിയത്രേ. എന്നിട്ട് ചില തീരുമാനങ്ങള്കൈകൊണ്ടു. മല്സര ഓട്ടം നിര്ത്തല്ആക്കാമെന്നും, കിട്ടുന്ന വിഹിതം തുല്യം ആയി ഭാഗിക്കാം എന്നും ആയിരുന്നു പ്രധാന തീരുമാനം.എല്ലാ സ്റൊപ്പിലും ബസ്നിര്ത്തണമെന്നും, മുഴുവന്ആളുകളെയും കയറ്റാനും, ഇറക്കാനും സമയം എടുക്കണം എന്നും അവര്തീരുമാനിച്ചു. ഇപ്പോള്ജീവനില്കൊതി കൊണ്ടു ബസ്ഡ്രൈവര്ആകാന്മടി കാട്ടിയിരുന്നവര്ഇപ്പോള്മുന്നോട്ടു വരുന്നുണ്ടത്രേ. നിലവില്ഉള്ള ബസ്ഡ്രൈവര്മാരും ജീവനക്കാരും തമ്മില്ദിവസവും നടന്നിരുന്ന മല്സര ഓട്ടം, തെറി വിളി, തമ്മില്തല്ല് എന്നിവ ഇപ്പോള്ഇവിടെയില്ല. നാട്ടിലെ എല്ലാവരും ഇപ്പോള്ജോലിക്ക് പോകുമ്പോള്‍ " പോയി വരാം " എന്ന് പറയാന്തുടങ്ങിയിരിക്കുന്നു.
അത് മാത്രമോ..!! നമ്മുടെ റോഡിന്റെ ശോചനാവസ്ഥ സാറിന് അറിയാമല്ലോ. അതിലൂടെ സാധാരണ വേഗതയില്വണ്ടി ഓടിച്ചാല്തന്നെ വണ്ടിക്കു ഇടയ്ക്കിടയ്ക്ക് സര്വീസിങ്ങിനു പോകേണ്ട അവസ്ഥയാണ്. അപ്പോള്മത്സര ഓട്ടം നടത്തുന്ന ബസുകളുടെ കാര്യം പറയുകയേ വേണ്ടല്ലോ. എന്നാല് തീരുമാനത്തിന് ശേഷം അത്തരം പ്രശ്നങ്ങള്വളരെ അധികം ചുരുങ്ങി എന്ന് ബസ്ഉടമകള്പറയുന്നുണ്ട്.
ഇത്രയും ഞാന്പറഞ്ഞത് സാറിനെ ബോര്അടിപ്പിക്കാന്വേണ്ടിയല്ല കേട്ടോ. ദിവസവും ഒരു പാട് ജീവനുകള് മത്സരഓട്ടം കാരണം നഷ്ട്ടപെട്ടു പോകുന്നുണ്ട്. അതിനൊരു പരിഹാരം എന്ന നിലയില്ഇത് പോലൊരു സംയുക്ത സമിതി ബസ്ഉടമകളുടെ കീഴില്രൂപീകരിക്കുകയും ഇത്തരം ഒരു കൂട്ടായ തീരുമാനം കൈ കൊള്ളുകയും ചെയ്യുകയാണെങ്കില്‍.., ബസുകളുടെ വിഹിതം തുല്യം ആയി വീതിക്കുകയാണെങ്കില്സമയം എടുത്ത് ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യുകയാണെങ്കില്എത്ര സമാധാന അന്തരീക്ഷം ആകും നമ്മുടെ റോഡുകളില്‍. സാറിന് കഴിയുമോ ഇങ്ങനെ ഒരു തീരുമാനം ബസ്ഉടമകളെ ധരിപ്പിക്കാന്?? പറ്റുമെങ്കില്സാറിന്റെ പ്രശ്നപരിഹാര സെല്ലിന്റെ പരിധിയില്ഇതും ഉള്പെടുത്തണം എന്ന് വിനീതം ആയി അഭ്യര്ത്ഥിക്കുന്നു.

എന്ന് കേരള പൌരന്‍ 


ഇതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ നമ്മുടെ ബെര്‍ലിതരങ്ങളില്‍ പോയി വായിക്കാം കേട്ടോ: "പന്തീരാങ്കാവ് മോഡല്‍" 


15 അഭിപ്രായങ്ങള്‍:

mad|മാഡ്-അക്ഷരക്കോളനി.കോം പറഞ്ഞു...

കണ്ണാടിയുടെ ഈ ലക്കം കണ്ടു.. അപ്പൊ ഞാന്‍ അതങ്ങു ചോര്‍ത്തി. വായിച്ചു അഭിപ്രായം എഴുതുമല്ലോ അല്ലെ.

Satheesan .Op പറഞ്ഞു...

ഈ നാട്ടിലെ എല്ലാവരും ഇപ്പോള്‍ ജോലിക്ക് പോകുമ്പോള്‍ " പോയി വരാം " എന്ന് പറയാന്‍ തുടങ്ങിയിരിക്കുന്നു.

നന്നായി എഴുതി സുഹൃത്തേ ..

YUNUS.COOL പറഞ്ഞു...

എല്ലാ നാട്ടിലും ഇതേ മാതൃക വരട്ടെ ..... "വൈകി എത്തിയാലും വീട്ടില്‍ എത്തിയാല്‍ മതി "...
സമാനമായ ഒരു പോസ്റ്റ്‌ ബെര്‍ലി അച്ചായന്‍ എഴുതിയിരുന്നു ... ഇതിന്റെ നെഗറ്റീവ് ഭാഗങ്ങളും കവര്‍ ചെയ്തത്...
എന്നാലും ജീവനേക്കാള്‍ വലുതാല്ലലോ ഒന്നും...
ഇനിയും വരട്ടെ
ചായാന്‍

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

കോഴിക്കോട് കണ്ണൂര്‍ റൂട്ടിലെ ബസ്സില്‍ കേറിയാല്‍ സ്വര്‍ഗ്ഗവും നരകവും എല്ലാം ഒറ്റയടിക്ക് കാണാം..അജ്മല്‍ കസബിനെയും അഫസല്‍ ഗുരുവിനെയും ഒക്കെ ദിവസേനെ ഈ ബസ്സുകളില്‍ കേറ്റിയാല്‍ മുംബൈ ആക്രമണം മാത്രമല്ല വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം വരെ അവര്‍ ഏറ്റെടുക്കും..

ente lokam പറഞ്ഞു...

അപ്പൊ പറഞ്ഞ പോലെ...ടിന്‍ ടിന്‍ വണ്ടി പോട്ടെ..
പ്രശ്നങ്ങള്‍ നന്നായി അവതരിപ്പിച്ചിരിക്കുന്നു...ആശംസകള്‍..

പഥികൻ പറഞ്ഞു...

ബെർളിയുടെ ബ്ലോഗിൽ വായിച്ചിരുന്നു.പുതിയ ഒരു തുടക്കം...നന്നായി..

കൊമ്പന്‍ പറഞ്ഞു...

ചാണ്ടിച്ചന്‍ കേട്ടാല്‍ നന്ന് ഏതായാലും സംഗതി കൊള്ളാം

Jefu Jailaf പറഞ്ഞു...

ബസ്സ്‌ മുതലാളിമാരുടെ തീരുമാനം നന്നായി എന്തായാലും. പോസ്റ്റും നന്നായിരിക്കുന്നു.. (ബസ്സ്‌ നിര്താതത്തിന്റെ പേരില്‍ എത്ര തവണ കല്ലെരിഞ്ഞിട്ടുലാതാ പണ്ട് സ്കൂളില്‍ പഠിക്കുമ്പോ. ഓര്‍ക്കുമ്പോള്‍ കൊതിയാകുന്നു. :)

faisalbabu പറഞ്ഞു...

അര്‍ജുന്‍ :ഈ പോസ്റ്റ്‌ കൊണ്ട് വായിക്കുന്ന ബ്ലോഗര്‍മാര്‍ക് എന്ത് ഗുനമുണ്ടായാലും ഇല്ലേലും എനിക്കൊരു ഗുണമുണ്ടായി ,,ഈ പെരുമണ്ണ യില്‍ ആണ് ഈ പ്രിയ സുഹുര്‍തിന്റെയ്‌ നാട് എങ്കില്‍ നമ്മള്‍ തമ്മില്‍ അധികം ദൂരമില്ലല്ലോ !!

kochumol(കുങ്കുമം) പറഞ്ഞു...

ഈ നാട്ടിലെ എല്ലാവരും ഇപ്പോള്‍ ജോലിക്ക് പോകുമ്പോള്‍ " പോയി വരാം " എന്ന് പറയാന്‍ തുടങ്ങിയിരിക്കുന്നു..കേരളത്തിലെ എല്ലാ ഇടത്തെയും അവസ്ഥ ഇതന്നെ അര്‍ജുന്‍ ....

- സോണി - പറഞ്ഞു...

ബെര്‍ളിയുടെ പോസ്റ്റ്‌ കണ്ടിരുന്നു.
ഇതുപോലെ, Better late than never...എന്ന മന്ത്രം എല്ലായിടത്തും പ്രാവര്‍ത്തികമാക്കിയിരുന്നെങ്കില്‍...

പടാര്‍ബ്ലോഗ്‌, റിജോ പറഞ്ഞു...

"കാല്‍ ബസില്‍ കയറാന്‍ ഉള്ള സ്റെപ്പില്‍ ചവിട്ടുമ്പോഴേക്കും കിളി ബെല്‍ അടിച്ചിട്ടുണ്ടാവും. പിന്നെ എങ്ങനാ താന്‍ അകത്തു എത്തിയത് എന്ന് ചിന്തിക്കുമ്പോഴേക്കും ബസ്‌ അടുത്ത സ്റ്റോപ്പില്‍ എത്തിയിട്ടുണ്ടാകും"
- ഹ ഹ ഇത് രസിച്ചു.-

പിന്നെ നിങ്ങളുടെ നാട്ടിൽ ബസ്സുടമകളെല്ലാം അങ്ങനൊരു തീരുമാനം കൈക്കൊണ്ടോ അർജുനേ? എങ്കിൽ അത് അഭിനന്ദനീയം തന്നെ. ഞങ്ങളുടെ നാട്ടിൽ ഇപ്പോഴും ഈ ഡാഷ് മോൻമ്മാരു മൽസരയോട്ടം തുടരുക തന്നെയാണ്... :(

ajith പറഞ്ഞു...

ഇത് നടക്കും...ഉട്ടോപ്പിയയില്‍ മാത്രം

Hakeem Mons പറഞ്ഞു...

അര്‍ജുന്‍.. പോസ്റ്റ്‌ ഇഷ്ടപ്പെട്ടു. സമകാലികം.
പിന്നെ.. നാട്ടിലായിരുന്നപ്പോള്‍ ഞാനും ഒന്നര വര്‍ഷത്തോളം ഈ പെരുമണ്ണ - പന്തീരാങ്കാവ് രൂട്ടിലൂടെയായിരുന്നു ബൈക്കുമായി ഫരോക്കിലുള്ള പ്രസ്സിലേക്ക് ജോലിക്ക് പോയിരുന്നത്. പെരുമണ്ണയില്‍ നിന്ന് പന്തീരാങ്കാവ് എത്തുന്നത് വരെ വലിയ പേടിയായിരുന്നു. സ്കൂള്‍ കൂട്ടികളെയും ബസ്സിനെയും ഒക്കെ തട്ടാതെ മുട്ടാതെ പന്തീരാങ്കാവ് ബൈപ്പാസ്സിലെതിയാലാണ് ഒരുവിധം ഞാന്‍ ശ്വാസം നേരെ വീഴുക..

ഒരു പുതിയ പോസ്റ്റ്‌ ഇവിടെയുമുണ്ട്:
http://hakeemcheruppa.blogspot.com/2011/09/blog-post.html

സീത* പറഞ്ഞു...

നല്ലൊരു കത്ത്..ലക്ഷ്യം കാണുവോ...ആ‍ാ‍ാ‍ാ‍ാ‍ാ :)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ്‌ ബോക്സ്‌ തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)

Next previous home

ഫേസ് ബുക്കില്‍ കഥ കേള്‍ക്കുന്നവര്‍

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ഏകാന്തത പുതച്ചു ഹോസ്റ്റല്‍ മുറിയുടെ മൂലയില്‍ കൂടിപിടിച്ചിരുന്ന അവനെ അവര്‍ ഭ്രാന്തനെന്നു അര്‍ത്ഥം വരുന്ന " മാഡ് " എന്ന പേര് വിളിച്ചു. കാലത്തിനുമിപ്പുറത്ത്‌ അവനെ ഭ്രാന്ത് വേട്ടയാടുന്നു..ഏകാന്തത.എങ്ങും നിശബ്ദത..ചിന്തകള്‍ക്ക് കനംവെക്കുന്നു..പഴയ സുഹൃത്തുക്കള്‍ വീണ്ടും അവനെ ഓര്‍മിപ്പിച്ചു " യു ആര്‍ മാഡ് "..