What they say

പ്രിയ കൂട്ടുകാരെ..ഞാന്‍ എഴുതുന്നതിനെ ഒരു സാഹിത്യശാഖ ആയി കണക്കാക്കാമോ എന്നറിയില്ല. എനിക്കിവ കഥകളും, കവിതകളുമാണ്..ഇതിലുള്ള ഒന്നിനും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല.ഉണ്ടെന്നു തോന്നിയാല്‍ അത് തികച്ചും യാദര്‍ശ്ചികം മാത്രം.

സസ്നേഹം മാഡ്‌

2011, ജൂലൈ 15, വെള്ളിയാഴ്‌ച

പ്രായപൂര്‍ത്തിയായവര്‍ മാത്രം വായിക്കൂ.. നാനോ കാര്‍ ചുളുവില്‍ നേടൂ..!!

Print Friendly and PDF
 


ദ്യമേ പറയാമല്ലോ ഇത് വിവാഹം കഴിഞ്ഞ, പ്രായപൂര്‍ത്തിയായ ആണുങ്ങള്‍ക്ക് മാത്രം കിട്ടാവുന്ന ഒരു സമ്മാനം ആണ്. ബാക്കിയുള്ളവര്‍ വായിക്കുക. നിരാശപെടുക. ഇനി കാര്യത്തിലേക്ക് കടക്കാം !!
കാലം പുരോഗമിക്കും തോറും നമ്മുടെ ഭാരതവും പുരോഗമിക്കുകയാണെന്ന് പറയുന്നത് വെറുതെയല്ല. അതിത് കേട്ടാല്‍ മനസിലാകും. നിങ്ങള്‍ക്കറിയാമോ ഭാരതത്തിലെ ജനസംഖ്യ കുറയ്ക്കാന്‍ വന്ധ്യംകരണം എന്ന പദ്ധതി ഭാരത സര്‍ക്കാര്‍ നടപ്പില്ലാക്കിയിട്ടു കാലം കുറെയായി. എന്നിട്ടും ജനങ്ങള്‍ കുട്ടികളെ പെറ്റ് പോറ്റി കൊണ്ടേയിരുന്നു. അവസാനം നില്‍ക്കക്കള്ളി ഇല്ലാതെ വന്ധ്യംകരണം നടത്തുന്ന എല്ലാ ആണുങ്ങള്‍ക്കും (വാസക്ടമി) കേന്ദ്ര ഗവണ്മെന്റ് 1100 രൂപ ഇനാം പ്രഖ്യാപിച്ചു.അങ്ങനെ കുറേശെ കുറേശെയായി പൈസക്ക് അത്യാവശ്യം ഉള്ള പാവങ്ങള്‍ വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയര്‍ ആകാന്‍ തുടങ്ങി.


തൊന്നും കൊണ്ട് ഞങ്ങള്‍ നേരെയാകില്ല എന്ന് പറഞ്ഞത് കൊണ്ടോ എന്തോ ബാംഗളൂരില്‍ ആരോഗ്യ വകുപ്പ് ജനങ്ങള്‍ക്ക്‌ വേണ്ടി പുതിയ ചില പരിഷ്ക്കാരങ്ങള്‍ കൊണ്ട് വന്നു. അതിങ്ങനെ ആണ്..!!

വന്ധ്യംകരണം നടത്തിയ പുരുഷന്മാരില്‍ നിന്നും നറുക്ക്‌ ഇട്ടു ചില ഭാഗ്യവാന്മാരെ കണ്ടെത്തും.അവര്‍ക്ക് താഴെ പറയുന്ന ഏതെങ്കിലും സമ്മാനങ്ങള്‍ നേടാന്‍ സാധിക്കും.


1. നാനോ കാര്‍ 
2. മോട്ടോര്‍ സൈക്കിളുകള്‍ 
3. വാച്ചുകള്‍ 


അങ്ങനെ പോകുന്നു സമ്മാനത്തിന്റെ നിരകള്‍ 


ന്തായാലും പുതിയ കണക്കനുസരിച്ച് മുന്‍വര്‍ഷങ്ങളിലെക്കാള്‍ വമ്പിച്ച തിരക്കാനത്രേ ബാംഗളൂരിലെ വന്ധ്യംകരണ ശസ്ത്രക്രിയാ ക്യാമ്പില്‍ . മുന്നൂറു പേര്‍ ഇതിനോടകം ശസ്ത്രക്രിയയ്ക്ക് വിധേയര്‍ ആയി കഴിഞ്ഞു. ജൂലൈ 24 നു ക്യാമ്പ്‌ സമാപിക്കും. 25 നു നറുക്കെടുപ്പും, സമ്മാനദാനവും.


വിവാഹം കഴിച്ചിട്ടില്ലലോ എന്നോര്‍ത്ത് വിഷമിക്കേണ്ട കേട്ടോ. നിങ്ങള്‍ക്കുമുണ്ട് ആരോഗ്യ വകുപ്പിന്റെ ആനുകൂല്യം. എന്താണെന്നല്ലേ !!


പത്തു പേരെ ക്യാമ്പില്‍ എത്തിക്കുന്ന ഒരു വനിതാ ക്യാമ്പെര്‍ക്ക് " ആക്ടിവ സ്കൂട്ടറും " , പുരുഷ ക്യാമ്പെര്‍ക്ക് " ഹീറോ ഹോണ്ട " ബൈക്കും ആണ് സമ്മാനം. ഇത് കൂടാതെ അഞ്ചു പേരെയെങ്കിലും ക്യാമ്പില്‍ എത്തിക്കുന്ന എല്ലാ ക്യാമ്പ്‌ വര്‍ക്കര്‍മാര്‍ക്കും ആയിരം രൂപ സമ്മാനം ആയി ലഭിക്കുമത്രെ !!


ഇതൊക്കെ കേട്ടിട്ട് ചുമ്മാ ഇരിക്കുവാണോ??? വിവാഹം കഴിക്കാത്തവര്‍ വേഗം പോയി കഴിക്കൂ. വിവാഹ പ്രായം ആയിട്ടില്ലാത്തവര്‍ , ഒരു കുട്ടിയെങ്കിലും ഉള്ള വിവാഹിതരായ  ദമ്പതിമാരെ തെരഞ്ഞു പിടിച്ചു ക്യാമ്പില്‍ എത്തിക്കൂ.

ചില്ലറ കാര്യം ആണോ നിങ്ങള്‍ ചെയ്യുന്നത്. ഭാരതം എന്ന ഒരു മഹാരാജ്യത്തിലെ ജനസംഖ്യാപെരുപ്പം നിയന്ത്രിക്കുക എന്ന മഹത്തായ ഒരു കാര്യം അല്ലെ.

വാല്‍കഷണം: 


1. വിവാഹ സര്‍ട്ടിഫിക്കറ്റ് ഹാജര്‍ ആക്കാന്‍ പറയുകയോ ഭാര്യയോടൊത്ത്‌ ശസ്ത്രക്രിയക്ക് വരാനോ ഒരു നിബന്ധന ഉണ്ടാക്കണം. ഇല്ലെങ്കില്‍ വഴിയെ പോകുന്ന പയ്യന്മാരെല്ലാം നാനോയും, മോട്ടോര്‍ സൈക്കിളും കിട്ടാന്‍ അതിലൂടെ പോകുന്ന വഴിയില്‍ ക്യാമ്പില്‍ കേറിയങ്ങ് വന്ധ്യംകരണം ചെയ്തു കളഞ്ഞാലോ..? ഭാവിയില്‍ ജനസംഖ്യ കൂട്ടാന്‍ പിന്നെ ഇന്‍ഡിക്കയും, ബെന്സുമൊക്കെ സ്പോണ്‍സര്‍ ചെയ്യേണ്ടി വരും..!!


2.  കേരളത്തില്‍ എന്നാണാവോ ആരോഗ്യവകുപ്പ് ഒരു നാനോ (ഒരു ഓട്ടോ റിക്ഷയെങ്കിലും) പ്രഖ്യാപിക്കുന്നത്?
" നാം ഒന്ന് നമുക്കൊന്ന്" എന്ന് മാറ്റി " നാം ഒന്ന് നമുക്ക് നാനോ ഒന്ന് " എന്നാക്കാമായിരുന്നു.
വാര്‍ത്തയ്ക്ക് നന്ദി : മാതൃഭൂമി 


17 അഭിപ്രായങ്ങള്‍:

സിദ്ധീക്ക.. പറഞ്ഞു...

കേരളത്തില്‍ ഇപ്പോള്‍ തന്നെ നാം ഒന്ന് നമുക്ക് ഒന്ന് എന്നായിരിക്കുന്നല്ലോ!ഇനിപ്പോ സമ്മാന പദ്ധതി കൂടിയായാല്‍ നാം ഒന്ന് നമുക്കെന്തിനാ വേറൊന്ന്? എന്നാവും മുദ്രാവാക്യം.

mad|മാഡ് പറഞ്ഞു...

ഹ ഹ സിദ്ദിക്ക കാര്യം പറഞ്ഞു. ബാംഗളൂരില്‍ ഇപ്പോള്‍ നാം ഒന്ന് നമുക്ക് നാനോ ഒന്ന് എന്നാ മുദ്രാവാക്യം.

mad|മാഡ് പറഞ്ഞു...

എന്താ രമേഷേട്ടാ കൂടുതല്‍ ഒന്നും പറയാതെ മുങ്ങിയത്.. രണ്ടു വാക്ക് പറഞ്ഞെച്ചു പോന്നേ..ആ ചിരിയില്‍ എന്തൊക്കെയോ ഒളിപ്പിച്ചു വെച്ചിട്ടില്ലേ. അതങ്ങു പറഞ്ഞെരെ :)

moideen angadimugar പറഞ്ഞു...

കുട്ടികളില്ലെങ്കിൽ വേണ്ട, ഒരു നാനോ കിട്ടുമല്ലോ...
ചുളുവിൽ കിട്ടുന്നതെന്തും സ്വന്തമാക്കാനുള്ള മനുഷ്യന്റെ ആർത്തി ഈ ചിന്തയിലേക്ക് ചെന്നെത്തും.

ഡി.പി.കെ പറഞ്ഞു...

ഈ വന്ധ്യംകരണം രണ്ടു വട്ടം ചെയ്‌താല്‍ രണ്ടു നാനോ കിട്ടുമോ ?

കെ.എം. റഷീദ് പറഞ്ഞു...

" നാം ഒന്ന് നമുക്ക് നാനോ ഒന്ന് "

mad|മാഡ് പറഞ്ഞു...

മോയ്ദീന്ക്ക പറഞ്ഞ പോലെ ഇതൊരു ആക്രാന്തത്തിന്റെ പുരതാകാത്തിരുന്നാ മതിയാരുന്നു. ഡി പി കെ ... ഈ രണ്ടു വട്ടം താന്‍ ഇതെവിടെ ചെയ്യും??? റഷീദ്‌ ഇക്ക രണ്ടു വട്ടം കൂടി എട്ടു വിളിക്കാം അല്ലെ.. നാം ഒന്ന് നമുക്ക് നാനോ ഒന്ന്..!!

mottamanoj പറഞ്ഞു...

രാജ്യസ്ഥാനില്‍ നാനോ ഇത് ചെയ്യുന്ന എല്ലാവര്ക്കും കൊടുക്കുന്നുണ്ട് എന്ന് കേട്ട്.

കൊമ്പന്‍ പറഞ്ഞു...

സിദ്ദിക്ക യുടെ കമന്റിനു താഴെ ഒരു ഒരു ഒപ്പ് ചാര്‍ത്തുന്നു

ബൈജുവചനം പറഞ്ഞു...

നാനോയൊന്നും വേണമെന്നില്ല....

ഒരു ലാപ്ടോപ്പ്.....!

mad|മാഡ് പറഞ്ഞു...

സാരമില്ല മൊട്ട മനോജേട്ടാ..മലയാളികളുടെ നമ്പര്‍ വരുമായിരിക്കും. കൊമ്പന്‍ ചേട്ടാ ഒരു കമെന്റിലൂടെ ഒപ്പ് ചാര്‍ത്താമായിരുന്നു.:)

mad|മാഡ് പറഞ്ഞു...

ബൈജു ചേട്ടാ.. ഒരു ലാപ്‌ കിട്ടാന്‍ വേണ്ടി കുട്ടി വേണ്ട എന്ന് വെക്കുന്ന ലോകത്തെ ആദ്യത്തെ മനുഷ്യന്‍ താങ്കള്‍ തന്നെ.. ഇത് ഒരു ബൈജു വചനം ആയി ഞാന്‍ ഏറ്റെടുക്കട്ടെ :)

ആസാദ്‌ പറഞ്ഞു...

നമ്മളൊന്നല്ലേ? ഇനി നമുക്കെന്തിനാ? എന്നതാണ് പുതിയ മുദ്രാവാക്ക്യം. സുരേഷ് ഗോപി കേള്‍ക്കേണ്ട.. പുള്ളി ഈ സൂത്രത്തിനു എതിരാ കേട്ടോ.. ഞാനും... :)

ഋതുസഞ്ജന പറഞ്ഞു...

നാം ഒന്ന് നമുക്ക് നാനോ ഒന്ന് "

മാനവധ്വനി പറഞ്ഞു...

അപ്പോൾ നാനോ കാറു കൂടും .. ജനസംഖ്യ കുറയും..ഒടുവിൽ നാനോ കാർ ഓടിക്കാൻ ആളെ ഇറക്കുമതി ചെയ്യാം!

mad|മാഡ് പറഞ്ഞു...

ആസാദ്‌ ഭായ് സുരേഷ് ഗോപിയുടെ കാര്യം അറിയാരുന്നു. പക്ഷെ താങ്കളും അതിനെതിരാനെന്നു പുതിയ അറിവായി :)
ഋതുസഞ്ജന..ക്ഷ പിടിചൂലെ മുദ്രവാക്ക്യം ??

മാനവ ധ്വനി ആ പറഞ്ഞത് കലക്കിട്ടോ..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ്‌ ബോക്സ്‌ തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)

Next previous home

ഫേസ് ബുക്കില്‍ കഥ കേള്‍ക്കുന്നവര്‍

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ഏകാന്തത പുതച്ചു ഹോസ്റ്റല്‍ മുറിയുടെ മൂലയില്‍ കൂടിപിടിച്ചിരുന്ന അവനെ അവര്‍ ഭ്രാന്തനെന്നു അര്‍ത്ഥം വരുന്ന " മാഡ് " എന്ന പേര് വിളിച്ചു. കാലത്തിനുമിപ്പുറത്ത്‌ അവനെ ഭ്രാന്ത് വേട്ടയാടുന്നു..ഏകാന്തത.എങ്ങും നിശബ്ദത..ചിന്തകള്‍ക്ക് കനംവെക്കുന്നു..പഴയ സുഹൃത്തുക്കള്‍ വീണ്ടും അവനെ ഓര്‍മിപ്പിച്ചു " യു ആര്‍ മാഡ് "..