Translate

What they say

പ്രിയ കൂട്ടുകാരെ..ഞാന്‍ എഴുതുന്നതിനെ ഒരു സാഹിത്യശാഖ ആയി കണക്കാക്കാമോ എന്നറിയില്ല. എനിക്കിവ കഥകളും, കവിതകളുമാണ്..ഇതിലുള്ള ഒന്നിനും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല.ഉണ്ടെന്നു തോന്നിയാല്‍ അത് തികച്ചും യാദര്‍ശ്ചികം മാത്രം.

സസ്നേഹം മാഡ്‌

2011, ജൂലൈ 3, ഞായറാഴ്‌ച

ആഫ്രിക്കയില്‍ വേദനയില്ലാ മഞ്ഞപ്പനിവാക്സിനേഷന്‍ ...ഭാരതത്തില്‍ മഞ്ഞപ്പനി ഉണ്ടെന്നു എന്റെ സംശയം !!

Print Friendly and PDF

ലക്കെട്ട്‌ കണ്ടു ഞെട്ടേണ്ട.. ഇത് എന്റെ ഒരു കുഞ്ഞു സംശയം മാത്രം.
ദ്യം നമുക്ക് അല്പം വിവരണം കേള്‍ക്കാം എന്നിട്ട് ഞാന്‍ കാര്യം പറയാം.

സൗത്ത്‌ അമേരിക്കയിലും, ആഫ്രിക്കയിലും കണ്ടു വരുന്ന ഒരു പടര്‍ച്ച വ്യാധിയാണ് " മഞ്ഞപ്പനി (yellow fever)". ആദ്യകാലങ്ങളില്‍ ആഫ്രികയില്‍ മാത്രം ആയിരുന്നു ഇതുണ്ടായിരുന്നത്. മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്ന അടിമ കച്ചവടത്തിന്റെ ഭാഗമായി അമേരിക്കയില്‍ എത്തപെട്ട കാപ്പിരികളില്‍ നിന്നും ഇത് അമേരിക്കയിലും പടര്‍ന്നു പിടിച്ചു. "ഫ്ലാവി വിരിഡേ" (flaviviridae) എന്ന വൈറസ്‌ കുടുംബത്തിലെ "മഞ്ഞപ്പനി വൈറസ്‌ " എന്ന് മലയാളത്തില്‍ ഉച്ചരിക്കാവുന്ന (yellow fever virus)വൈറസ്‌  ആണ് ഇത് പരത്തുന്നത്. ഇതിന്റെ വാഹകര്‍ ആകട്ടെ ലോകം മൊത്തം ആളുകളെ കൊല്ലാന്‍ കൊട്ടേഷന്‍ കൊടുക്കുന്ന നമ്മുടെ കുഞ്ഞു കൊതുകുകള്‍ (Aedes aegypti എന്ന പെണ്കൊതുക്)തന്നെ. കൊതുക് ശരീരത്തില്‍  കടിച്ചു വൈറസ്‌ തന്റെ പ്രവര്‍ത്തനം തുടങ്ങി ആറു  ദിവസത്തിനു ശേഷം രോഗിയില്‍ ലക്ഷണങ്ങള്‍ കാണിക്കാന്‍ തുടങ്ങും. ഒരു കുഞ്ഞു പനി, തലവേദന, ചുമ എന്നിവയില്‍ തുടങ്ങി ആദ്യ ഘട്ടം പുരോഗമിച്ച് രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ രോഗം അതിന്റെ ക്രൂരമായ വശം കാണിക്കും. പനി കൂടും, മഞ്ഞപിത്തം, കരള്‍ നശീകരണം, മൂക്കിലൂടെയും വായിലൂടെയും തുടര്‍ച്ചയായ രക്തചൊരിച്ചില്‍ , അങ്ങനെ തീവ്രത കൂടി വരും.ബാധകരില്‍ ഇരുപതു ശതമാനം വരുന്ന ആളുകള്‍ ഈ ഒരു ഘട്ടത്തില്‍ എത്തുകയും അതില്‍ മൂന്നു ശതമാനത്തിനു മുകളില്‍ ആളുകള്‍ മരണത്തിലേക്ക് സഞ്ചരിക്കുകയും ചെയ്യും. ഇതാണ് മഞ്ഞപനിയുടെ രത്നചുരുക്കം.
മഞ്ഞപ്പനിയുടെ ഈ പകര്‍ച്ച സ്വഭാവം കൊണ്ട് തന്നെ ഈ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ വരുന്നവരും, ഇവിടെ നിന്ന് തിരിച്ചു വരുന്നവരും, ഡബ്ലിയു.എച്ച്.ഒയുടെ (WHO) നിബന്ധന പ്രകാരം  മഞ്ഞപ്പനിക്കെതിരെ നിലവില്‍ ഉള്ള " മഞ്ഞപ്പനി വാക്സിന്‍ " നിര്‍ബന്ധം ആയും എടുത്തിരിക്കണം. അല്ലാത്ത പക്ഷം മഞ്ഞപ്പനി ബാധിത പ്രദേശങ്ങളിലേക്ക്  പ്രവേശനം നിഷിദ്ധം ആണ്. ഈ സമ്പ്രദായം ഈ പകര്‍ച്ചയെ ഏറെ കുറെ തടഞ്ഞു എന്ന് നമുക്ക് പറയാം. 

ഇനിയാണ് എന്റെ ഭാഗം.

വൈറസുകള്‍ക്ക് ഒരു പ്രത്യേകത ഉണ്ട്. ആരോഗ്യം ഉള്ള ഒരൊറ്റ വൈറസ്‌ മതി ഒരു സമൂഹം മുഴുവന്‍ ഒരു രോഗം പടര്‍ത്താന്‍ .പുരാണങ്ങളിലെ രാക്ഷസന്മാരെ പോലെ ഒന്നിന് പത്തായ്‌ , പത്തില്‍ നിന്നും നൂറായി പടര്‍ന്നു പിടിച്ചു ആയിരക്കണക്കിന് വൈറസുകള്‍ ആയി മാറാന്‍ ഒരു വൈറസ്‌ വിചാരിച്ചാല്‍ സാധിക്കും. അത് കൊണ്ട് തന്നെ അധികൃതരുടെ അനാസ്ഥ മൂലം ഏതെങ്കിലും ഒരു വ്യക്തി ആഫ്രിക്കയിലേക്കും അവിടെ നിന്ന് തിരിച്ചും മഞ്ഞപ്പനി വാക്സിന്‍ ഉപയോഗിക്കാതെ സഞ്ചരിക്കുകയും അയാളില്‍ വൈറസ്‌ കൂടുകൂട്ടുകയും ചെയ്തിട്ടുണ്ടെങ്കില്‍ അയാളില്‍ നിന്ന് അയാളുടെ ചുറ്റുപാടുകളിലെക്കും, പിന്നീട് സമൂഹത്തിന്റെ വിവിധ മുക്കിലും മൂലയിലും  യധേഷ്ട്ടം സഞ്ചരിക്കാന്‍ വൈറസിന് കഴിയും. 
നിങ്ങള്‍ക്കറിയാമോ നമ്മള്‍ മഞ്ഞപ്പനി വാക്സിന്‍ എടുത്താല്‍ കുറച്ചു ദിവസത്തിന് നല്ല വേദനയും, ചെറിയ പനിയും തലവേദനയും ഉണ്ടാകും.പിന്നീട് എല്ലാം സാധാരണ രീതിയിലേക്ക് എത്തും. ഒരു വട്ടം കുത്തിവെപ്പ് എടുത്താല്‍ പിന്നീട് പത്തുവര്‍ഷം വരെ അതിന്റെ പ്രതിരോധ ശേഷി നിലനില്‍ക്കും. കുത്തി വെപ്പ് നടത്തിയാല്‍ നമുക്ക് നാം എടുത്ത വാക്സിന്റെ നമ്പറും, തീയതിയും രേഖപെടുത്തിയ ഒരു മഞ്ഞകാര്‍ഡ്‌(yellow card) തരും. ഈ കാര്‍ഡ്‌ ആണ് നാം വിമാനത്താവളത്തിലും അധികൃതര്‍ക്കും യാത്ര ചെയ്യുമ്പോള്‍ കാണിക്കേണ്ടത്. ആ കാര്‍ഡ്‌ കണ്ടാല്‍ മാത്രമേ അവര്‍ നമ്മെ അകത്തു കടത്തി വിടുകയുള്ളൂ.

ഇനി ആഫ്രിക്കയിലെ വേദനയില്ലാത്ത മഞ്ഞപ്പനിവാക്സിനേഷന്‍  

യടുത്ത് എന്റെ ഒരു സുഹൃത്തിനു നാട്ടില്‍ പോകണം. പുള്ളിക്ക് "മഞ്ഞ കാര്‍ഡ്‌ (yellow card)" ഇല്ല. അപ്പോഴാണ്‌ ഇവിടെയുള്ള ഒരു സുഹൃത്ത്‌ പറയുന്നത്. കുറച്ചു പൈസ ചെലവാകും പക്ഷെ നമുക്ക് മഞ്ഞ കാര്‍ഡ്‌ ഉണ്ടാക്കാം. എന്റെ സുഹൃത്ത്‌ സമ്മതിച്ചു.എന്നാ കൂടെ ചെല്ലേണ്ടത് എന്ന് ചോദിച്ചപ്പോള്‍ അതിലും നല്ല വിശേഷം. ആരും കൂടെ ചെല്ലേണ്ട ആവശ്യമേ ഇല്ല. പേരും പാസ്പോര്‍ട്ട്‌ നമ്പറും കൊടുത്തയച്ചാല്‍ മതിയത്രേ. പിറ്റേ ദിവസം തന്നെ സുഹൃത്തിനു മഞ്ഞ കാര്‍ഡ്‌ കിട്ടി !!!
അതാത് ഡിപാര്‍ട്ടുമെന്റിലെ അധികൃതരുടെ ഒപ്പും സീലും, മാത്രമല്ല എന്റെ സുഹൃത്ത്‌ ശരീരത്തില്‍ കുത്തിവെചിട്ടില്ലാത്ത മഞ്ഞപ്പനി വാക്സിന്റെ ബാച്ച് നമ്പറും, കുത്തിവെച്ച തീയതിയും സുന്ദരമായി അടയാളപ്പെടുത്തിയിരിക്കുന്നു.ഇനിയിത് കാണിച്ചാല്‍ വിമാനത്താവളത്തിലെ അധികൃതര്‍ അവനെ ഭാരതത്തിലേക്ക് കടക്കാന്‍ അനുവദിക്കും. അങ്ങനെ "വേദന ഇല്ലാതെ " കുത്തിവെച്ച മഞ്ഞപനി വാക്സിനും , ഇപ്പോളും തുറന്നിട്ടില്ലാത്ത വാക്സിന്റെ നമ്പറും, കുത്തിവെച്ച തീയതിയും രേഖപെടുത്തിയ മഞ്ഞ കാര്‍ഡുമായി അവന്‍ ഭാരതത്തിലേക്ക് കാല്‍വെക്കും.

ഇനി എന്റെ സംശയം...

ങ്ങനെ എത്ര ആളുകള്‍ ഭാരതത്തിലേക്ക് ആഫ്രിക്കയില്‍ നിന്നും സഞ്ചരിച്ചിട്ടുണ്ടാവും? അതിലെ എത്ര പേര്‍ക്ക് മഞ്ഞപ്പനി ഉണ്ടായിരിക്കാം? ഭാരതത്തില്‍ ഇന്ന് , പേരറിയില്ല എന്ന് പറയപെടുന്ന ഒരു പാട്  അസുഖങ്ങളില്‍ ചിലതിനെങ്കിലും കാരണം ഇത് പോലുള്ള ആളുകള്‍ ഭാരത സമൂഹത്തില്‍ അറിഞ്ഞോ അറിയാതെയോ എത്തിക്കുന്ന മഞ്ഞപ്പനി വൈറസ്‌ ആണോ? എനിക്കിപ്പോളും തീര്‍ച്ചയില്ല..

എന്നിരുന്നാലും ആഫ്രിക്കയില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന " വേദനയില്ലാ മഞ്ഞപ്പനിവാക്സിനേഷന്‍ " തീര്‍ച്ചയായും ഭാരതത്തില്‍ ഏതെങ്കിലും ഒരിടത്ത് മഞ്ഞപ്പനി പടര്‍ത്തികൊണ്ടിരിക്കുന്നുണ്ടാവും.. എന്റെയൊരു എളിയ സംശയം മാത്രം.
15 അഭിപ്രായങ്ങള്‍:

കണ്ണന്‍ | Kannan പറഞ്ഞു...

യ്യോ!! ശരിയാണല്ലോ!!

lalu പറഞ്ഞു...

" വേദനയില്ലാ വാക്സിനേഷന്‍ " - ഇതുപോലെ ഒരുപാടു വാക്സിനേഷന്‍ നമ്മുടെ സര്‍ക്കാര്‍ തലത്തില്‍ ഉണ്ട് അത് കണ്ടും അതില്‍ പങ്കളിയായും നമ്മുടെ നാട്ടുകാര്‍ക്ക്‌ നല്ല പരിചയമാ. ഇനി ആഫ്രിക്കയില്‍ നിന്നും ആണ് മഞ്ഞ പനി വന്നതെങ്കില്‍ പോലും അത് അല്ല എന്ന് തെളിയിക്കാന്‍ ഇവിടെയും ഉണ്ട് ഒരുപാടു " വേദനയില്ലാ വാക്സിനേഷന്‍ "

mad|മാഡ് പറഞ്ഞു...

അതെ കണ്ണാ.. ഇത് സംഭവിച്ചു കൊണ്ടിരിക്കുന്നതാണ്. പണം കൊടുക്കുന്നവനും, വാങ്ങുന്നവനും ചിന്തിക്കാത്ത.. നമ്മള്‍ ചിന്തിക്കുകയും നമ്മുടെ ചിന്തകല്‍ക്കപ്പുറം നടക്കുകയും ചെയ്യുന്ന കാര്യങ്ങള്‍ ..ലാലു പറഞ്ഞ പോലെ പൈസ കൊടുത്താല്‍ എന്തും നടക്കും എന്ന ഒരു കാലം വന്നിരിക്കുന്നു.ഡ്രൈവ് ചെയാതെ ഡ്രൈവിംഗ് ലൈസെന്‍സ്..പരീക്ഷ എഴുതാതെ സര്‍ട്ടിഫിക്കറ്റ് എന്നൊക്കെ പറയുന്ന പോലെ നിസാരമായ ഒരു സംഭവം ആയി കഴിഞ്ഞിരിക്കുന്നു നാട്ടുകാര്‍ക്ക് ഇത്..

കെ.എം. റഷീദ് പറഞ്ഞു...

ഇതല്ല ഇതിലും വലുതും നടക്കും
സ്വന്തം കാര്യം മാത്രം നോക്കുന്ന മനുഷ്യരുടെ കാലമാണിത്
ലോകത്തിലെ മുഴുവന്‍ മനുഷ്യരെയും തന്നെക്കാള്‍ നിസ്സാരനായി കാണുന്ന
ഈ മാനസികാവസ്ഥ അടിയന്തരമായി ചികിത്സിക്കേണ്ടതാണ്

ശ്രീജിത് കൊണ്ടോട്ടി. പറഞ്ഞു...

ഇതിലൊന്നും വലിയ അതിശയം തോന്നുന്നില്ല. ഇതും നടക്കും ഇതില്‍ അപ്പുറം നടക്കും...

mad|മാഡ് പറഞ്ഞു...

ഇതല്ല ഇതിലും വലുത് നടക്കുമെന്ന് നമുക്കെല്ലാം അറിയാം. എങ്കിലും നമ്മുടെതായ രീതിയില്‍ ഒരാളിലെന്കിലും ഒരു മാറ്റം ഉണ്ടായാല്‍ ഞാന്‍ അത്രമാത്രം സന്തോഷവാന്‍ ആയിരിക്കും. അതിനുള്ള ഒരു ശ്രമം മാത്രം ആണ് ഈ നാലഞ്ചു വരികള്‍

സിദ്ധീക്ക.. പറഞ്ഞു...

ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം എന്ന ചിന്താഗതി മാറിയില്ലെങ്കില്‍ ഇതല്ല ഇതില്‍ കൂടിയതും നടക്കും.

മാനവധ്വനി പറഞ്ഞു...

സുഹൃത്തിനു മഞ്ഞ കാര്‍ഡ്‌ കിട്ടി !!!
അതാത് ഡിപാര്‍ട്ടുമെന്റിലെ അധികൃതരുടെ ഒപ്പും സീലും, മാത്രമല്ല എന്റെ സുഹൃത്ത്‌ ശരീരത്തില്‍ കുത്തിവെചിട്ടില്ലാത്ത മഞ്ഞപ്പനി വാക്സിന്റെ ബാച്ച് നമ്പറും, കുത്തിവെച്ച തീയതിയും സുന്ദരമായി അടയാളപ്പെടുത്തിയിരിക്കുന്നു
---------------------------------
ഇനി പറയാം താങ്കളുടെ സംശയം അസ്ഥാനത്താണ്‌...മഞ്ഞപ്പനി വാക്സിന്റെ ബാച്ച്‌ നമ്പറും കുത്തിവെച്ച തീയ്യതിയും കാർഡിൽ അടയാളപ്പെടുത്തി എന്നതു തീർച്ചയാണല്ലോ?.. (ഇല്ലേങ്കിൽ അതൊന്നു ശ്രദ്ധിക്കുക)
അങ്ങിനെ അടയാളപ്പെടുത്തിയിട്ടുണ്ടെങ്കിൽ വൈറസ്സ്‌ അതു കണ്ട്‌ തിരിച്ചു പോയ്ക്കോളും..!
ഇനി എന്തെങ്കിലും സംശയം?

mad|മാഡ് പറഞ്ഞു...

സിദിക്ക ആ പറഞ്ഞത് ശരി തന്നെ..അത്യാവശ്യം ജീവിത രീതി ഉയര്‍ന്നു വരുന്ന ഇന്ത്യയില്‍ ഇത്രേം അഴിമതി നടക്കുന്നുന്ടെങ്ങില്‍ ഇത് പോലൊരു രാജ്യത്തു ഇതൊന്നും നടന്നില്ലെലെ അത്ഭുതം ഉള്ളൂ..
മാനവധ്വനി.. ഹ ഹ ഹ എനിക്ക് സത്യം പറഞ്ഞാല്‍ എന്റെ എല്ലാ സംശയവും മാറി..സത്യം പറ താന്‍ പൈസ കൊടുത്തല്ലേ എം ബി ബി എസ് ഒപ്പിച്ചത്?? :)

mottamanoj പറഞ്ഞു...

arjun ഇത് ഇവിടെ കുറെ പേര്‍ ചെയ്യുന്നു എനിക്കറിയാം.

ബെഞ്ചാലി പറഞ്ഞു...

ചെറുപ്പത്തിൽ വാക്സിൻ നൽകാൻ വരുന്ന മെഡിക്കൽ ഡിപാർട്ട്മെന്റിന്റെ വാഹനം സ്കൂൾ പടി കണ്ടാൽ അന്നു ക്ലാസ് ചാടി പരിചയമുള്ള നമ്മൾക്കെന്ത് മഞ്ഞ... ചെറുപ്പത്തിലെ ശീലം...\\\

കാന്താരി പറഞ്ഞു...

alpam buddimuttu sahikaan polum ippol aarkum vayya...panam koduth ellam nadathanam...enittu azhimathi ennu valiya vaayil nelavilikkum

mad|മാഡ് പറഞ്ഞു...

അതെ മനോജേട്ടാ ഇവിടുള്ള ആളുകള്‍ ചെയ്യണ കാര്യം തന്നാ ഞാന്‍ പറഞ്ഞെ !!

ഹി ഹി ബെന്ജാളി പോസ്റ്റ്മാന്‍ അത് കലക്കി.. നമ്മളും ചെയ്തിരുന്ന പരിപാടിയാ അത്..

കാന്താരി പറഞ്ഞത് സത്യം തന്നെ പണം കൊണ്ട് എന്തും വിലക്ക് വാങ്ങാം എന്ന് ഇന്നത്തെ ആളുകള്‍ ഉറച്ചു വിശ്വസിക്കുന്നു. ഏറെ കുറെ അത് ശരി തന്നെ.

ചെറിയവന്‍ പറഞ്ഞു...

ഹെന്‍റമ്മോ...

saaaaaaaaaaal പറഞ്ഞു...

കേരളത്തില്‍ ഈ പനി ഉണ്ട്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ്‌ ബോക്സ്‌ തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)

Next previous home

ഫേസ് ബുക്കില്‍ കഥ കേള്‍ക്കുന്നവര്‍