What they say

പ്രിയ കൂട്ടുകാരെ..ഞാന്‍ എഴുതുന്നതിനെ ഒരു സാഹിത്യശാഖ ആയി കണക്കാക്കാമോ എന്നറിയില്ല. എനിക്കിവ കഥകളും, കവിതകളുമാണ്..ഇതിലുള്ള ഒന്നിനും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല.ഉണ്ടെന്നു തോന്നിയാല്‍ അത് തികച്ചും യാദര്‍ശ്ചികം മാത്രം.

സസ്നേഹം മാഡ്‌

2011, സെപ്റ്റംബർ 17, ശനിയാഴ്‌ച

ഉമ്മച്ചന്റെയും, മനു മോഹന്‍ ചേട്ടന്റെയുടെയും തുണി കച്ചവടം..!!

Print Friendly and PDF


ഒരിടത്ത് രണ്ടു കൂട്ടുകാര്‍ ഉണ്ടായിരുന്നു. ഒരാള്‍ ഉമ്മന്‍ .മറ്റൊരാള്‍ മനു മോഹന്‍  ചേട്ടന്‍. രണ്ടു പേരും ഒരേ കുടുംബത്തില്‍ പിറന്നതാണെങ്കിലും ഉമ്മന്‍ ചേട്ടന്‍ ജീവിക്കുന്നത് ഇങ്ങു കേരളത്തിലും, മനു ചേട്ടന്‍ അങ്ങ് ഡല്‍ഹിയിലും. മനു മോഹന്‍ ചേട്ടനും ഉമ്മന്‍ ചേട്ടനും ഒരിക്കല്‍ തുണി കച്ചവടം നടത്താന്‍ ഒരു പൂതി. ഭാരതത്തിലെ വന്‍കിട കമ്പനിക്കാരെ കൂട്ട് പിടിച്ചു അവര്‍ വ്യവസായം തുടങ്ങി.
തുണി കൊടുക്കുമ്പോള്‍ കമ്പനിക്കാര്‍ ഒരേ ഒരു കാര്യമേ പറഞ്ഞുള്ളൂ..


"മാസാ മാസം ഞങ്ങള്‍ തുണിയുടെ വില കൂട്ടും. അതിനുള്ള മുഴുവന്‍ അധികാരോം ഞങ്ങള്‍ക്ക് തരണം."


" അതിനെന്താ എന്ത് വേണേലും ചെയ്തോ.. ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം." മനു ചേട്ടന്‍ പറഞ്ഞു.


അങ്ങനെ ഭാരതത്തില്‍ പുതിയ തുണി കടകള്‍ കൂണ് പോലെ മുളച്ചു പൊങ്ങി. വന്‍കിട കമ്പനിക്കാര്‍ അവരുടെ പ്രവര്‍ത്തനം തുടങ്ങി. എല്ലാ മാസവും അങ്ങ് ഡല്‍ഹിയില്‍ തുണിക്ക് വില കൂട്ടാന്‍ തുടങ്ങി.ഒരു രൂപ, രണ്ടു രൂപ, മൂന്നു രൂപ... അങ്ങനെ അങ്ങനെ..


പ്രധാനമായും അവര്‍ പറഞ്ഞ കാരണം ഭാരതത്തിനു പുറത്ത് തുണിത്തരങ്ങള്‍ക്ക് വിലക്കയറ്റം.
അങ്ങനെ അങ്ങനെ പുറത്ത്‌ തുണിക്ക് വില കൂടിയാലും, ഇല്ലെങ്കിലും കമ്പനിക്കാര്‍ യഥെഷ്ട്ടം മനുചെട്ടന്റെ തുണിത്തരങ്ങളുടെ വില വര്‍ധന നടപ്പിലാക്കി.


അങ്ങനെ ഒരിക്കല്‍ ഉമ്മന്‍ ചേട്ടന് കേരളത്തില്‍ ഒരു ആദായ വില്പന തുടങ്ങണം എന്ന് ഒരു ആലോചന. ഉടന്‍ മനു ചേട്ടനെ അറിയിച്ചു. മനു ചേട്ടന്‍ പറഞ്ഞു .
" മോനെ ദയവു ചെയ്തു ഇങ്ങനെ സഹായിക്കരുത് കേട്ടോ ". എന്തായാലും നിന്റെ ആഗ്രഹം അല്ലെ.നമുക്ക് ഒരു ഉപായം ചെയ്യാം."


" എന്താ അത് പറ ചേട്ടാ ". ഉമ്മന് ആകാംഷ.


" ഒന്നുമില്ല എല്ലാ തുണിയിലും നമ്മള്‍ വില അല്പം കൂട്ടിയിടും. എന്നിട്ട് ഒരു എണ്‍പതോ , നൂറോ പൈസ കുറച്ച് അങ്ങ് വില്‍ക്കും. എന്താ ?? എങ്ങനെയുന്ടെന്റെ ബുത്തി.."?


"അത് കലക്കി .. ഹി ഹി ഒരു വെടിക്ക് രണ്ടു പക്ഷി "


അങ്ങനെ മനു ചേട്ടന്‍ രായ്ക്കു രാമാനം എല്ലാവരെയും വിളിച്ചു കൂട്ടി.
അമ്പതു രൂപയുടെ തുണിക്ക് അറുപതു രൂപയെന്നും, നൂറു രൂപയുടെ തുണിക്ക് നൂറ്റി അമ്പതു രൂപയെന്നും, ഏറ്റവും കുറഞ്ഞ വിലയുള്ള ഉല്പന്നങ്ങള്‍ക്ക് രണ്ടും മൂന്നും രൂപയും കൂട്ടിയങ്ങു സ്ടിക്കെര്‍ ഒട്ടിച്ചു ചേര്‍ത്തു.


ഭാരതത്തിലെ ആളുകള്‍ ഇത് കണ്ടു ഞെട്ടി. പിന്നെ പതിവ് പോലെ സന്തോഷിച്ചു. കാരണം എന്താ മനുചേട്ടന്‍ അങ്ങ് ഡല്‍ഹിയില്‍ എല്ലാ തുണിക്കും ഒരു രൂപ കുറച്ചിരിക്കുന്നു. ഇങ്ങു കേരളത്തില്‍ ആളുകള്‍ക്ക് ഇരട്ടി സന്തോഷം.എന്താണെന്നോ ? മനുചെട്ടന്‍ ഡല്‍ഹിയില്‍ ഒരു രൂപ കുറച്ചത് കൂടാതെ ഉമ്മന്‍ ചേട്ടന്‍ എണ്പതു പൈസ കുറച്ചിരിക്കുന്നു.


ഭാരതത്തിലെ ഓരോ പത്രങ്ങളും, ആളുകളും പാടി പാടി പുകഴ്ത്തി.


"എത്ര ഉദാരമതികള്‍ ആണ് മനു ചേട്ടനും, ഉമ്മന്‍ ചേട്ടനും. അഞ്ചും, അന്‍പതും രൂപ ഓരോ തുണിക്കും കൂട്ടിയാല്‍ എന്താ.. ഒരു രൂപയും, എണ്പതു പൈസയുമല്ലേ അവര്‍ കുറവ് തന്നിരിക്കുന്നത്..!!!!"


 ഉടുക്കാന്‍ വസ്ത്രം വേണ്ടവര്‍ മെല്ലെ മെല്ലെ സമരത്തിനിറങ്ങി. എന്ത് പ്രയോജനം, അതിലും നല്ലൊരു ഉപായം അല്ലെ സമരക്കാര്‍ക്ക് മനുചേട്ടന്‍ ഉപദേശിച്ചത്.


"സമരം ചെയ്യുന്ന സമയത്ത് നല്ല മരങ്ങള്‍ വെച്ച് പിടിപ്പിക്കുക. തുണി വാങ്ങാന്‍ കെല്‍പ്പില്ലാതെ വരുമ്പോള്‍ ഇലകളെങ്കിലും കിട്ടുമല്ലോ തുന്നി ചേര്‍ത്തു അണിയാന്‍. "


 അതു കേട്ടതും സമരം ചെയാത്തവര്‍ സമരക്കാരോട് പറഞ്ഞു.


"നിങ്ങള്‍ എന്തിനാ ഇങ്ങനെ സമരം ചെയ്യുന്നത്? മനുചേട്ടന്‍ എന്ത് നല്ല ഉപായമാ തന്നിരിക്കുന്നത്!! .കയ്യില്‍ തുണി വാങ്ങാന്‍ പണം ഇല്ലാത്തതിന് ഞങ്ങള്‍ എന്ത് പിഴച്ചു. അത് നിങ്ങളുടെ തെറ്റ്.അല്ലെങ്കില്‍ നിങ്ങളുടെ പൂര്‍വികരുടെ പിടിപ്പുകേട് . അല്ലാതെ മനുചേട്ടനും , ഉമ്മനും എന്ത് പിഴച്ചു..?   പോയി നല്ല നാല് മരം നടാന്‍ നോക്ക്.. അടുത്ത തലമുറയ്ക്കോ അല്ലെങ്കില്‍ മക്കള്‍ക്കോ ‌ ഇലയെങ്കിലും ഉടുക്കാന്‍ കൊടുക്കാം."ഇത് തീര്‍ച്ചയായും വായിക്കുമല്ലോ :

വാര്‍ത്ത ഒന്ന് :

ന്യൂഡല്‍ഹി: ഡീസല്‍, പാചകവാതകം, മണ്ണെണ്ണ എന്നിവയുടെ വില വെള്ളിയാഴ്ച കൂട്ടും. വില വര്‍ധന പരിഗണിക്കാന്‍ ധനമന്ത്രിയുടെ അധ്യക്ഷതയില്‍ മന്ത്രിസഭാ ഉപസമിതി വെള്ളിയാഴ്ച യോഗം ചേരും.

പെട്രോള 391;ന് അഞ്ചു രൂപയും ഡീസലിന് മൂന്നുമുതല്‍ നാലു രൂപ വരെയും പാചകവാതകത്തിന് 20 മുതല്‍ 25 വരെയും കൂട്ടാനാണ് നിര്‍ദേശം.

അന്താരാഷ്ട്!76; കമ്പോളത്തില്‍ അസംസ്‌കൃത എണ്ണയുടെ വില 50 ശതമാനത്തിലധികം വര്‍ധിച്ച സാഹചര്യത്തില്‍ പെട്രോളിയം ഉത്പന്നങ്ങളുടെ വില വീണ്ടും കൂട്ടണമെന്ന് എണ്ണക്കമ്പനികള്‍ സമ്മര്‍ദം ചെലുത്തിവരികയാണ്. പെട്രോളിന്റെ വിലയും കൂട്ടണമെന്ന് എണ്ണക്കമ്പനികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഡീസലിന് 14.22 രൂപ നഷ്ടം സഹിച്ചാണ് എണ്ണക്കമ്പനികള്‍ ഡല്‍ഹിയില്‍ ഡീസല്‍ വില്‍ക്കുന്നത്. 14.2 കിലോഗ്രാമുള്ള പാചകവാതക സിലിണ്ടര്‍ വില്‍ക്കുമ്പോള്‍ 381.14 രൂപയാണ് നഷ്ടം; മണ്ണെണ്ണയില്‍ ലിറ്ററിന് 27.74 രൂപയും. ഈ മൂന്ന് ഉത്പന്നങ്ങളിലെ നഷ്ടം കണക്കിലെടുക്കുമ്പോള്‍ 1,66,712 കോടി രൂപയാണ് പൊതുമേഖലയിലെ എണ്ണക്കമ്പനികള്‍ നേരിടുന്ന വാര്‍ഷിക നഷ്ടമെന്ന് പെട്രോളിയം മന്ത്രാലയവൃത്തങ്ങള്‍ പറയുന്നു.

അന്താരാഷ്ട്രകമ്പോളത്തില്‍ അസംസ്‌കൃത എണ്ണയുടെ വില ഇപ്പോള്‍ വീപ്പയ്ക്ക് 110 ഡോളറായി ഉയര്‍ന്നിരിക്കുകയാണ്. കഴിഞ്ഞ കൊല്ലം ജൂണില്‍ വീപ്പയ്ക്ക് 72 ഡോളറായിരുന്നപ്പോഴാണ് വിലകൂട്ടിയത്. പിന്നീട് അഞ്ചുതവണ എണ്ണക്കമ്പനികള്‍ അന്താരാഷ്ട്രതലത്തിലുള്ള ഏറ്റക്കുറച്ചിലുകള്‍ക്കനുസരിച്ച് വില കൂട്ടിയിരുന്നു. ഒടുവിലായി കൂട്ടിയത് അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം വന്നതിന്റെ പിറ്റേന്നാണ്. പെട്രോള്‍ വില പത്തരരൂപ കൂട്ടണമെന്ന എണ്ണക്കമ്പനികളുടെ ആവശ്യം നിലനില്‍ക്കെയാണ് അഞ്ചു രൂപ കൂട്ടിയത്.

വാര്‍ത്ത രണ്ട് :

ന്യൂഡല്‍ഹി: ഡീസല്‍, പാചകവാതക, മണ്ണെണ്ണ വില വര്‍ധനയ്‌ക്കെതിരെ രാജ്യമെങ്ങും പ്രതിഷേധം അലയടിക്കുന്നു. വിലവര്‍ധനയ്‌ക്കെതിരെ ബി.ജെ.പിയും ഇടതുപാര്‍ട്ടികളും ശനിയാഴ്ച ഡല്‍ഹിയിലും വിവിധ സംസ്ഥാനങ്ങളിലും പ്രതിഷേധ പ്രകടനങ്ങളും ധര്‍ണയും നടത്തി. സാധാരണക്കാര്‍ക്കുമേല്‍ കേന്ദ്രം വീണ്ടും ആഘാതമേല്‍പ്പിച്ചിരിക്കുകയാണെന്നും വിലവര്‍ധന ഉടന്‍ പിന്‍വലിക്കണമെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു.
പാചകവാതക സിലിണ്ടറിന് 50 രൂപയും ഡീസലിന് മൂന്നു രൂപയും മണ്ണെണ്ണയ്ക്ക് രണ്ടു രൂപയുമാണ് സര്‍ക്കാര്‍ വെള്ളിയാഴ്ച വര്‍ധിപ്പിച്ചത്. രാജ്യത്ത് ഭക്ഷ്യ പണപ്പെരുപ്പം പത്ത് ആഴ്ചത്തെ ഉയര്‍ന്ന നിരക്കായ 9.13 ശതമാനത്തില്‍ എത്തിയതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന്റെ പിറ്റേന്നുതന്നെയാണ് പാചകവാതകത്തിനും ഡീസലിനും മണ്ണെണ്ണയ്ക്കും വിലകൂട്ടിയത്. എണ്ണക്കമ്പനികള്‍ പെട്രോളിന് അഞ്ചു രൂപ വര്‍ധിപ്പിച്ചത് കഴിഞ്ഞമാസം 14നാണ്.
സര്‍ക്കാര്‍ സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നില്ലെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ് പറഞ്ഞു. ''പെട്രോളിയം ഉത്പന്നങ്ങളുടെ വില കൂട്ടുന്നത് ഇത് പത്താം തവണയാണ്. വീട്ടമ്മമാരും കര്‍ഷകരും ദരിദ്രരുമാണ് ഇതിന്റെ ഇരകളാകുന്നത്''- സുഷമ പറഞ്ഞു.

വാര്‍ത്ത മൂന്ന്‍ :
 കേരളം അധിക നികുതി ഉപേക്ഷിച്ചേക്കും; ഡീസലിന് 80 പൈസ കുറയാന്‍ സാധ്യത

തിരുവനന്തപുരം: ഡീസലിന്റെ വില വര്‍ധനവിലൂടെ സംസ്ഥാനത്തിന് അധികമായി ലഭിക്കാവുന്ന നികുതി വേണ്ടെന്നുവയ്ക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. അധിക നികുതി എത്രയെന്നതടക്കമുള്ള കണക്കെടുക്കാന്‍ മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. നികുതി വേണ്ടെന്നുവെച്ച് ജനങ്ങളുടെ ഭാരം കഴിയുന്നത്ര കുറച്ചുകൊടുക്കുന്നതിനെക്കുറിച്ച് ഭരണതലത്തില്‍ ആലോചന തുടങ്ങിയിട്ടുണ്ട്.

ഇപ്പോഴത്തെ വര്‍ധനയിലൂടെ സംസ്ഥാനത്തിന് അധിക നികുതിയായി ലഭിക്കുന്നത് ഒരു ലിറ്ററിന് 82 പൈസയോളമാണ്. സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചാല്‍ ഒരു ലിറ്ററില്‍ ഇത്രയും പൈസയായിരിക്കും കുറച്ച് കൊടുക്കാന്‍ കഴിയുക. പൊട്രോളിന്റെ വില കൂട്ടിയപ്പോള്‍ യു.ഡി.എഫ്. മന്ത്രിസഭയുടെ ആദ്യ യോഗത്തില്‍ത്തന്നെ അതിന്മേലുള്ള അധിക നികുതി വേണ്ടെന്നുവെച്ചിരുന്നു. 1.22 രൂപയാണ് ഇതുമൂലം പെട്രോളിന് കുറഞ്ഞത്.


 വാര്‍ത്ത നാല് :
 അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില താഴോട്ട്; ഇവിടെ എരിതീയില്‍ എണണ
ന്യൂഡല്‍ഹി: വിലക്കയറ്റം ക്ഷണിച്ചുവരുത്തി കേന്ദ്രം ഡീസലിനും പെട്രോളിനും വില കൂട്ടുമ്പോള്‍ അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുറയുന്നു.
കഴിഞ്ഞ മാസങ്ങളിലെ ഏറ്റവും കുറഞ്ഞ എണ്ണ വിലയായ ബാരലിന് 91.25 ഡോളറില്‍ അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണ വില എത്തിയ സമയത്താണ് പാചകവാതകത്തിന് 50 രൂപയും ഡീസലിന് മൂന്ന് രൂപയും മണ്ണെണ്ണയ്ക്ക് രണ്ട് രൂപയും വര്‍ധിപ്പിക്കാന്‍ കേന്ദ്രം എണ്ണക്കമ്പനികള്‍ക്ക് അനുമതി നല്‍കിയത്.

വിലവര്‍ധനയുടെഫലങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഒരു ശതമാനം വരെ ഡീസല്‍ വിലവര്‍ധന എല്ലാ മേഖലയിലും വിലക്കയറ്റം ഉണ്ടാക്കും. പച്ചക്കറികള്‍ക്കും പഴവര്‍ഗ്ഗങ്ങള്‍ക്കും മറ്റ് ഭക്ഷ്യവസ്തുക്കള്‍ക്കും മുതല്‍ വ്യവസായ ഉത്പന്നങ്ങള്‍ക്ക് വരെ ഇതു ബാധിക്കും. രാജ്യത്തെ മൊത്തവില സൂചികയില്‍ എപ്പോഴും 4.67 ശതമാനത്തിന്റെ ചലനം സൃഷ്ടിക്കാന്‍ ഏതു ഡീസല്‍ വിലവര്‍ധനയ്ക്കും സാധിക്കും. ഞാന്‍ എന്താ പറയാ :1. കോണ്‍ഗ്രസ്‌ ആയാലും, കമ്മ്യൂണിസ്റ്റ്‌ ആയാലും വെള്ളമൊഴിച്ചാല്‍ വണ്ടി നീങ്ങില്ല. ഇനി നീങ്ങിയാലും വെള്ളതിനെന്താ ഇപ്പം വില !!
2. ഭക്ഷണത്തിന് വിലകയറ്റം ഉണ്ടായാല്‍ മണ്ണ് തിന്നാന്‍ പറയാന്‍ പറ്റുമോ. മണ്ണിനും ഇപ്പോള്‍ പൊന്നിന്‍ വിലയാ.. 

3. ഓണം വന്നാലും ഉണ്ണി പിറന്നാലും കോരന് കുമ്പിളില്‍ തന്നെ കഞ്ഞി ..അല്ല പിന്നെ ..!! 

ചുരുക്കത്തില്‍ കോരന്റെ കാര്യം തഥൈവ !! 

25 അഭിപ്രായങ്ങള്‍:

ശ്രീജിത് കൊണ്ടോട്ടി. പറഞ്ഞു...

" കോണ്‍ഗ്രസ്‌ ആയാലും, കമ്മ്യൂണിസ്റ്റ്‌ ആയാലും വെള്ളമൊഴിച്ചാല്‍ വണ്ടി നീങ്ങില്ല. ഇനി നീങ്ങിയാലും വെള്ളതിനെന്താ ഇപ്പം വില !!"


അതന്നെ.. പച്ചിലയില്‍ നിന്ന് പട്രോള്‍ ഉണ്ടാക്കിയ ഒരു വിദ്വാന്‍ ഉണ്ടായിരുന്നു. അങ്ങേരിപ്പോള്‍ ജയിലില്‍ ആണെന്നും കേള്‍ക്കുന്നു. പച്ചിലയില്‍ നിന്നോ, പച്ചവെള്ളത്തില്‍ നിന്നോ പെട്രോള്‍ ഉണ്ടാകുന്ന പുതിയ സാങ്കേതിക വിദ്യ കണ്ടെത്തണം.. ഇല്ലെങ്കില്‍ കട്ടപ്പൊഹ...!

മാനവധ്വനി പറഞ്ഞു...

...കുഞ്ഞ് പ്രായത്തില്‍ വീട്ടുകാര്‍ ഉപേക്ഷിച്ചിട്ട് പോയ ദിനരാത്രങ്ങള്‍!.. ഫേസ് ബുക്കിലും, ഓര്‍കുട്ടിലും വെച്ചു കണ്ട പഴയ സുഹൃത്തുക്കള്‍ വീണ്ടും അവനെ ഓര്‍മിപ്പിച്ചു " യു ആര്‍ മാഡ് "..
-----

സത്യത്തിൽ?....

ശരിയാണോ?..

. പറ്റിക്കല്ലേ.. ഞാനൊരു നാട്ടിൻ പുറത്തു കാരനാണേ...എന്തും വിശ്വസിക്കും.. എന്തും വിശ്വസിക്കും.. പക്ഷെ.. ചിലത്‌...!

-------------------
അവരു തുണിക്കച്ചോടം നടത്തുമ്പോൾ താങ്കൾ ബ്ലോഗു കച്ചോടം നടത്തുകയാണോ?
എന്തായാലും കൊള്ളാം... ഹോ മറന്നു.... ബ്ലോഗേമാൻ പൈസ ഈടാക്കില്ലല്ലോ?.. നിങ്ങളും!

എന്തായാലും ഭാവന കൊള്ളാം.. അഭിനന്ദനങ്ങൾ!

mad|മാഡ് പറഞ്ഞു...

നന്ദി ശ്രീജിത്ത്.. ഞാന്‍ കുറച്ചു കൂടി നീളത്തില്‍ കമെന്റ്റ്‌ പ്രതീക്ഷിച്ചു.
സതീഷ്‌ ഭായ് (മാനവധ്വനി)ബ്ലോഗ്‌ സന്ദര്‍ശിച്ചിരുന്നു. പിന്നെ അഭിപ്രായങ്ങളില്‍ ചിലതൊന്നും മനസിലായിലെന്കിലും സാദരം സ്വാഗതം ചെയ്യുന്നു.ഇനിയും വരികയും വായിക്കുകയും ചെയ്യുമല്ലോ.പറഞ്ഞ പോലെ പൈസ ഈടാക്കിയില്ലെങ്കിലും അതിലും വലിയ മൂല്യമുള്ള സമയം അല്ലെ ചോദിക്കുന്നത്. :)

കൊമ്പന്‍ പറഞ്ഞു...

ഇവനെ ആരാ മാട് എന്ന് വിളിച്ചത് അവനെ തൂക്കി കൊള്ളണം അആദ്യം വായിച്ചപ്പോള്‍ കഥ ആനന്നല്ലേ വിചാരിച്ചത് ഈ ശൈലി ഒരു ഒന്ന ഒന്നരയാ

mad|മാഡ് പറഞ്ഞു...

അവസാനം എന്നെ കൊമ്പന്‍ ചേട്ടന്‍ "മാട്‌"(നാല്‍ക്കാലി)ആക്കി അല്ലെ. സാരമില്ല. പേരുകള്‍ കേള്‍ക്കാന്‍ ഇനിയും ചന്തുവിന്റെ ജന്മം ബാക്കി. വായിക്കാന്‍ വന്നതിനും കമെന്റുകള്‍ നല്‍കിയതിനും വളരെ വളരെ നന്ദി.

അസീസ്‌ പറഞ്ഞു...

അര്‍ജുന്‍ ,പോസ്റ്റ് വായിച്ചു.നന്നായിട്ടുണ്ട്.
നല്ല ശൈലി.
@ ശ്രീജിത്ത്
ഇനിയിപ്പം പെട്രോളിന് പകരം സംവിധാനം കണ്ടെത്തിയാല് അതിലും കയ്യിട്ടു വാരില്ലേ ഇവര്‍........

കിങ്ങിണിക്കുട്ടി പറഞ്ഞു...

പോസ്റ്റ് കുഴപ്പമില്ല. ടെമ്പ്ലേറ്റ് ലോഡ് ആവാൻ സമയമെടുക്കുന്നു

സിദ്ധീക്ക.. പറഞ്ഞു...

"പോയി നല്ല നാല് മരം നടാന്‍ നോക്ക്.. അടുത്ത തലമുറയ്ക്കോ അല്ലെങ്കില്‍ മക്കള്‍ക്കോ ‌ ഇലയെങ്കിലും ഉടുക്കാന്‍ കൊടുക്കാം."
നല്ല ശൈലി ..തുടരുമെല്ലോ!ആശംസകള്‍

കാന്താരി പറഞ്ഞു...

nice post.....

അംജിത് പറഞ്ഞു...

dey... muzhuvanonnum njan vaayichillaa..
oru bourgeois communist lekhanam aanennu kandappazhe njan nirthi..
idakkullathokke skip cheythu thaazhe vannappol nee kaaryam paranjittullathu kandu. athishtappettu.

criticism is an easy job... but its harder to find a solution.
that's y the left fronts are always good opposition, but bad administrators.
i am not speaking in support of the inflation or the policies of the upa govt. but making a mockery at those people who simply performs lip excercises

mad|മാഡ് പറഞ്ഞു...

@കാന്താരി,കിങ്ങിണി,അസീസ്ക്ക, സിദിക്ക നന്ദി. അംജിത് ഇതൊരു കമ്മുനിസ്റ്റ്‌ ലേഖനം അല്ല. മറിച്ച് ഒരു സമൂഹത്തില്‍ ഉണ്ടായി കൊണ്ടിരിക്കുന്ന അവസ്ഥ കാണിക്കുന്നു. അത് ഞാന്‍ പറഞ്ഞ പോലെ ആര് ഭരിക്കുന്നു എന്നല്ല മറിച്ച് ആരാണ് ഈ ഭരണത്തിന്റെയെല്ലാം പരിണിത ഫലം അനുഭവിക്കുന്നത് എന്നാണ് .ഇന്നത്തെ കോണ്‍ഗ്രസ്സും, കമ്മ്യുനിസ്റ്റും തത്വങ്ങളില്‍ നിന്നും വഴി മാറിയിരിക്കുന്നു. കോണ്‍ഗ്രസ്സിന്റെ വഴി മാറ്റം പെട്ടെന്ന് മനസിലാകില്ല കാരണം അവര്‍ക്കങ്ങനെ പ്രത്യേകിച്ച് തത്വമൊന്നുമില്ല :)

അംജിത് പറഞ്ഞു...

ചങ്കരന്‍ പിന്നേം തെങ്ങിന്റെ മണ്ടേല്‍ തന്നെ അര്‍ജുനാ...
ഈ വിലക്കയറ്റത്തിന്റെ ആദ്യ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത് തൊണ്ണൂറുകളുടെ രണ്ടാം പകുതിയില്‍ കേരളത്തിലാണ്. ആരും ശ്രദ്ധിച്ചില്ല..അല്ലെങ്കില്‍ ശ്രദ്ധിക്കാന്‍ മെനക്കെട്ടില്ല. ആ കാലത്ത് കേന്ദ്രവും കേരളവും ഭരിച്ചിരുന്നത് നീ പറയുന്ന തത്വദീക്ഷയുള്ള പാര്‍ട്ടികള്‍ ആയിരുന്നു എന്നത് വിരോധാഭാസം. ആഗോളീകരണത്തെ വേണമെങ്കില്‍ കുറ്റം പറയാം.. അതോടൊപ്പം അത് കൊണ്ട് വന്ന മനു ചേട്ടനെയും. പക്ഷെ തൊണ്ണൂറ്റി ഒന്നിന് ശേഷം ജീവിത സാഹചര്യങ്ങളില്‍ വന്ന മാറ്റത്തെ തള്ളി പറയാന്‍ ആവില്ല്ല. മാറ്റങ്ങളിലൂടെ വളര്‍ന്നു വന്ന ഒരു തലമുറ ആണ് നമ്മുടേത്‌. നമുക്ക് മുന്പുണ്ടായിരിന്നവര്‍ മാറ്റങ്ങള്‍ സ്വപ്നം കണ്ടു..അതിനായി ശബ്ദം ഉയര്‍ത്തി..പിന്നെ പിന്നെ മാറ്റം കണ്മുന്നില്‍ നിമിഷംപ്രതി നടക്കുമ്പോള്‍ അവര്‍ അങ്കലാപ്പിലായി..കാരണം അവര്‍ക്ക് കാണാന്‍ സ്വപ്നങ്ങള്‍ ശേഷിച്ചിരുന്നില്ല..ഒരു സമൂഹത്തെ കുറിച്ചുള്ള സ്വപ്‌നങ്ങള്‍ വിട്ടു/ വിറ്റ് അവര്‍ സ്വന്തം പോക്കെട്ടുകളെ സ്വപ്നം കാണാന്‍ തുടങ്ങി. ഈ സ്വപ്നങ്ങള്‍ക്ക് തത്വബോധം ഉള്ളവര്‍ എന്നും ഇല്ലാത്തവര്‍ എന്നും വേര്‍തിരിവുണ്ടായിരുന്നില്ല.. ആശ്വസിക്കാം അങ്ങനെ എങ്കിലും സമത്വം വന്നു എന്നതില്‍..:)
പിന്നെ, ഇഷ്ടമില്ലാത്തച്ചി തൊട്ടതെല്ലാം കുറ്റം എന്ന മട്ടില്‍ ഇടതു പക്ഷ വൃദ്ധ-യുവജന-വിദ്യാര്‍ഥി സംഘടനകള്‍ ഇവിടെ നടത്തി കൊണ്ടിരിക്കുന്ന കോലാഹലങ്ങളുടെ പിന്തുടര്‍ച്ച എന്ന നിലയില്‍ മാത്രമേ എനിക്ക് നിന്റെ ലേഖനത്തിലെ തുണിക്കച്ചവടം പാര്‍ട്ട്‌ കാണാന്‍ കഴിയൂ. അതിനു കീഴെ അവസാനം നീ എത്തി നില്‍ക്കുന്ന അനുമാങ്ങള്‍ നിന്റെയുള്ളിലെ രാഷ്ട്രീയവ്യക്തിത്വത്തെ നിസ്സഹായനായ സാധാരണക്കാരന്‍ കീഴ്പ്പെടുത്തുന്നതിന്റെ കാഴ്ചയാണ്. ഇത് തന്നെയാണ് ബംഗാളില്‍ സാമാന്യ ജനത്തിനു സംഭവിച്ചതും.
അടുത്ത കേന്ദ്രമന്ത്രിസഭ കോണ്‍ഗ്രസ്‌ നേതൃത്വത്തില്‍ ആവണം എങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണം.. അതിന്റെ കാരണവും മറ്റൊന്നല്ല. എങ്കില്‍ പോലും, ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട വെനിസ്വെലയിലും അര്‍ജെന്റീനയിലും നേതാക്കന്മാര്‍ കൈക്കൊണ്ട മാതൃകയില്‍ തീരുമാനങ്ങള്‍ എടുക്കാന്‍ മാത്രം ചങ്കൂറ്റമുള്ള ഒരു പ്രസ്ഥാനമോ, നേതാവോ ഇന്ന് ഈ ഭാരതത്തില്‍ ഇല്ല.

mad|മാഡ് പറഞ്ഞു...

എല്ലാ ചങ്കരന്‍മാരും ഇപ്പോള്‍ തെങ്ങില്‍ തന്നെ..!! അംജിത് പറഞ്ഞത് ശരിയാ..

mad|മാഡ് പറഞ്ഞു...

നന്ദി മുകുന്ദന്‍ ചേട്ടാ...

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

ദുബായീന്ന് നാട്ടില്‍ പോകുമ്പോള്‍ അഞ്ചു ലിറ്റര്‍ പെട്രോള്‍ കൊണ്ട് പോകാന്‍ എന്തേലും വകുപ്പുണ്ടോ ആവോ!!!

രമേശ്‌ അരൂര്‍ പറഞ്ഞു...

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റം സംബന്ധിച്ച Realistic ആയ വിലയിരുത്തലുകള്‍ ഇനിയും നടത്തേണ്ടിയിരിക്കുന്നു .ഇടതു പക്ഷവും വലതു പക്ഷവും പറഞ്ഞു പഠിപ്പിക്കുന്നതല്ലാത്ത വസ്തുതകള്‍ ..ഈ കഥയില്‍ കേരളം -ദല്‍ഹി സഹോദരന്മാരുടെ കച്ചവടം മാത്രമല്ലേ ഉള്ളൂ .വേറെയും
സംസ്ഥാനങ്ങളും കച്ചവടക്കാരും ഉണ്ടല്ലോ ...അതും കൂടി കഥയില്‍ ഉള്‍പെടുത്തണം .

faisalbabu പറഞ്ഞു...

ആനുകാലിക വിഷയങ്ങള്‍ നര്‍മ്മത്തില്‍ ചാലിച്ചു എഴുതി !!
----------------------------------------
"കഥയും കഥാപാത്രങ്ങളും സാങ്കല്‍പ്പികമല്ലന്നും ,ജീവിച്ചിരിക്കുന്നവരോ മരിച്ചരുമായോ ഇതിനു സാമ്യമുന്ടെന്ന്നും അതിനു അര്‍ജുന്‍ മാഷ് പൂര്‍ണ്ണ ഉത്തരവാടിയാണെന്നും" കൊടുക്കാമായിരുന്നില്ലേ...

kochumol(കുങ്കുമം) പറഞ്ഞു...

സത്യത്തിനു തുണി കച്ചവടക്കാര്‍ ഇങ്ങനാണ് ചെയ്യുന്നത് അല്ലെ ..... "സമരം ചെയ്യുന്ന സമയത്ത് നല്ല മരങ്ങള്‍ വെച്ച് പിടിപ്പിക്കുക. തുണി വാങ്ങാന്‍ കെല്‍പ്പില്ലാതെ വരുമ്പോള്‍ ഇലകളെങ്കിലും കിട്ടുമല്ലോ തുന്നി ചേര്‍ത്തു അണിയാന്‍. " ഞാന്‍ പോയി തൈ വച്ച് പിടിപ്പിക്കാന്‍ നോക്കട്ടെ ...അതുകഴിഞ്ഞ് ഇപ്പൊ വരാം

Jefu Jailaf പറഞ്ഞു...

കൊള്ളാല്ലൊ.. തൂണിക്കാച്ചവടക്കാർ കേസ്സ് കൊടുക്കുമൊ അവരെ ഈ നാണം കെട്ടവരുമായി ഉപമിച്ചതിന്റെ പേരിൽ... :0

അംജിത് പറഞ്ഞു...

Dear Friends..
I have already commented once on this post.
but the reality is not at all anything similar to what the ' save the man kind campaigners' are preaching or the vote bank politics patrons are campaigning.
the educated and progressive youth of this nation should not fall prey to such campaigns even if its in the form of a story.
here i am posting a link that will lead to an article published in internet when there was a petrol price deregulation in India in 25th June 2010. the situation is almost still the same. so this article is of high significance even after one year.

http://ajithprasad.com/petrol-diesel-prices-deregulated-india/

Sandeep.A.K പറഞ്ഞു...

"ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം." അതന്നെ കഥ.. രോഷം ആളിക്കത്തട്ടെ.. പെട്രോള്‍ പോലെ.. ഡീസല്‍ പോലെ..

പഥികൻ പറഞ്ഞു...

ഒരു കാലത്ത് പെട്രോൾ വില 100 രൂപ ആകും എന്ന് തമാശ് പറാഞ്ഞതോർക്കുന്നു... ഇപ്പോൾ അതു സത്യമാകാൻ പോകുന്നു

Villagemaan/വില്ലേജ്മാന്‍ പറഞ്ഞു...

ആരെങ്കിലും ഒരു ലിറ്ററിന് നൂറു കി. മി. ഓടുന്ന വണ്ടി കണ്ടു പിടിക്കേണ്ടി വരും ( അതിമോഹമാവുമോ )


ആവശ്യമാണല്ലോ സൃഷ്ട്ടിയുടെ മാതാവ് !

ente lokam പറഞ്ഞു...

village man:-ഒരു ലിടരിനു വേണ്ടി നമ്മളാ ഇപ്പൊ നൂറു കിലോമീറെര്‍ഓടുന്നത്...

വിഷമിപ്പിക്കുന്ന വിഷയം ആണല്ലോ മാഷെ....

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ്‌ ബോക്സ്‌ തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)

Next previous home

ഫേസ് ബുക്കില്‍ കഥ കേള്‍ക്കുന്നവര്‍

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ഏകാന്തത പുതച്ചു ഹോസ്റ്റല്‍ മുറിയുടെ മൂലയില്‍ കൂടിപിടിച്ചിരുന്ന അവനെ അവര്‍ ഭ്രാന്തനെന്നു അര്‍ത്ഥം വരുന്ന " മാഡ് " എന്ന പേര് വിളിച്ചു. കാലത്തിനുമിപ്പുറത്ത്‌ അവനെ ഭ്രാന്ത് വേട്ടയാടുന്നു..ഏകാന്തത.എങ്ങും നിശബ്ദത..ചിന്തകള്‍ക്ക് കനംവെക്കുന്നു..പഴയ സുഹൃത്തുക്കള്‍ വീണ്ടും അവനെ ഓര്‍മിപ്പിച്ചു " യു ആര്‍ മാഡ് "..