What they say

പ്രിയ കൂട്ടുകാരെ..ഞാന്‍ എഴുതുന്നതിനെ ഒരു സാഹിത്യശാഖ ആയി കണക്കാക്കാമോ എന്നറിയില്ല. എനിക്കിവ കഥകളും, കവിതകളുമാണ്..ഇതിലുള്ള ഒന്നിനും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല.ഉണ്ടെന്നു തോന്നിയാല്‍ അത് തികച്ചും യാദര്‍ശ്ചികം മാത്രം.

സസ്നേഹം മാഡ്‌

2011, ജൂൺ 18, ശനിയാഴ്‌ച

ഒരു കൊച്ചു വെളുപ്പാന്‍ കാലത്ത്‌...!!

Print Friendly and PDF


രാവിലെ എഴുന്നേറ്റു ആദ്യം നോക്കുക എന്റെ തൊട്ടടുത്ത്‌ കിടന്നുറങ്ങുന്ന ഈ കൊച്ചു സുന്ദരിയെ ആണ്. കണി എന്ന് വേണമെങ്കില്‍ പറയാം. അവള്‍ക്കു പല ശബ്ദമാണ്. അമ്മയുടെയും, അച്ഛന്റെയും, അനിയന്റെയും അനിയത്തിയുടെയും എന്തിനേറെ പറയുന്നു കൊച്ചു കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളും കാമുകിയുടെ ശബ്ദത്തില്‍ അവള്‍ പങ്കു വെക്കാറുണ്ട്. ദിവസത്തിന്റെ ഇടവേളകളില്‍ എന്റെ കവിളോട് ചേര്‍ന്ന് ചുണ്ടോടു ചുണ്ട് ചേര്‍ത്ത് കാതില്‍ കിന്നാരവും പറഞ്ഞു അവള്‍ ഇരിക്കാറുണ്ട്. സത്യം പറഞ്ഞാല്‍ ഇടയ്ക്കു ഞാന്‍ ആലോചിക്കാറുണ്ട് അവളില്ലാതെ എങ്ങനെ ജീവിക്കുമെന്ന്..ഒരു കണക്കിന് സത്യവുമാണ്. അത് ആലോചിക്കാന്‍ തന്നെ അല്പം ബുദ്ധിമുട്ട്  ആയിരിക്കുന്നു.
ഇന്ന് രാവിലെ എന്നും പതിവ് പോലെ അവളെന്നെ വിളിക്കുന്നതും അവളെ കണി കാണുന്നതും സ്വപ്നം കണ്ടു ഞാനിങ്ങനെ കിടക്കുന്നു. എന്നും അഞ്ചര മണിക്കേ വിളിക്കാറുള്ള അവള്‍ ഏഴര മണി ആയിട്ടും വിളിക്കുന്നില്ല. ഏതോ ഉള്‍വിളിയില്‍ ഞാന്‍ കിടക്കയില്‍ നിന്നും ചാടി എണീറ്റു.

 "ഹാവൂ അവളെങ്ങും പോയിട്ടില്ല." 

 ഇന്നലെ രാത്രി എന്നോട് കിന്നാരം പറഞ്ഞു പറഞ്ഞു ഒരുപാട് വൈകിയിട്ടാണല്ലോ ഞാനും അവളും കിടന്നത്. ഒരു പക്ഷെ അത് കൊണ്ടാവും ആളിപ്പോഴും നല്ല മയക്കം. ഞാന്‍ മെല്ലെ വിളിച്ചു ഒരു അനക്കവും ഇല്ല. മെല്ലെ തലയില്‍ തലോടി നോക്കി. ഒരു രക്ഷയും ഇല്ല.

" മോളൂ ഒന്ന് കണ്ണ് തുറക്കൂ. എന്നിട്ട് വേണം എനിക്ക് അടുത്ത പണിക്കു പോകാന്‍ ..."

അപ്പുറത്ത് നിന്നും ഒരു മറുപടിയും ഇല്ല. എനിക്ക് കുറേശെ പേടി ബാധിച്ചു തുടങ്ങി. കറുത്ത ഉടുപ്പിനാല്‍ മറച്ച കൊച്ചു ശരീരം ഞാന്‍ എന്റെ കൈകളില്‍ താങ്ങിയെടുത്തു. ഒരു കൈകളില്‍ തല ചേര്‍ത്ത് പിടിച്ച് മറു കൈകൊണ്ടു നെഞ്ചിലും വയറിലും മെല്ലെ അമര്‍ത്തി തടവി നോക്കി. സാധാരണ മണി കിലുക്കം കേള്‍പ്പിച്ചു കൊണ്ട് എന്റെ കവിളില്‍ ഉരുമാറുള്ള അവള്‍ക്കിന്നു യാതൊരു അനക്കവുമില്ല. തിരിച്ചും മറിച്ചും കിടത്തി നോക്കി. പ്രത്യേകിച്ച് ഒന്നും തന്നെ കാണുവാനില്ല. 
" ശോ ഇനിയിപ്പം എന്ത് ചെയ്യും.??
കഴിഞ്ഞ വര്ഷം മെയ്‌ മാസത്തില്‍ എന്റെ മുറിയില്‍ എന്നോടും കൂടെ താമസം തുടങ്ങിയ ഒരാള്‍ ആണ് ഇപ്പോള്‍ ഒരനക്കവുമില്ലാതെ കിടക്കുന്നത്. ഒരു വല്ലാത്ത ആത്മ ബന്ധം ഉള്ളത് കൊണ്ടോ എന്തോ എനിക്കാകെ ഒരു സങ്കടം. ഊണിലും ഉറക്കത്തിലും എന്നെ പാടി ഉറക്കാനും, രാവിലെ എഴുന്നെല്‍പ്പിക്കാനും ഇവളെ ഉണ്ടായിരുന്നുള്ളൂ. ഓരോ ദിവസവും എന്തൊക്കെ ചെയ്യണം എന്ന് കൃത്യമായി എന്നെ അറിയിച്ചിരുന്നു എന്റെ കൊച്ചു സുന്ദരി.

പല്ലുപോലും തേക്കാതെ അങ്ങനെ ഞാന്‍ ഇരുന്നു. എത്ര ആലോചിച്ചിട്ടും ഒരെത്തും പിടിയും കിട്ടുന്നില്ല. പുറത്ത് ആരോ കതകില്‍ മുട്ടി വിളിക്കുന്നു. അപ്പുറത്തെ ബാലു ആണെന്ന് തോന്നുന്നു.
ഞാന്‍ പോയി വാതില്‍ തുറന്നു.
" എന്താ പ്രശ്നം ?"  എന്റെ മുഖം കണ്ടിട്ടോ എന്തോ ബാലു ചോദിച്ചു.

" ഒന്നുമില്ല ബാലു എന്റെ ഫോണ്‍ വര്‍ക്ക്‌ ചെയ്യുന്നില്ല."

" ചാര്‍ജ് കഴിഞ്ഞതാകും .. ഒന്ന് കുറച്ചു നേരം കുത്തി വെച്ചു നോക്ക് "..!!

ഓ അങ്ങനെയും ഒരു ഓപ്ഷന്‍ ബാക്കി ഉണ്ടല്ലോ .. ഞാന്‍ മനസ്സില്‍ ഓര്‍ത്തു. മെല്ലെ ഫോണ്‍ എടുത്തു ചാര്‍ജെരില്‍ കുത്തി. അല്‍പ സമയം കഴിഞ്ഞപ്പോള്‍ എന്റെ കൊച്ചു സുന്ദരി മെല്ലെ കണ്ണ് തുറന്നു. പിന്നെ എന്നെ നോക്കി ഒരു കുഞ്ഞു പുഞ്ചിരി തന്നു.

"ഹാവൂ " എന്റെ സന്തോഷത്തിന്റെ നെടുവീര്‍പ്പുകള്‍ 

2 അഭിപ്രായങ്ങള്‍:

ponmalakkaran | പൊന്മളക്കാരന്‍ പറഞ്ഞു...

കഥയുടെ ത്രിൽ മുകളിലെ ഫോട്ടോ കളഞ്ഞു.

mad|മാഡ് പറഞ്ഞു...

വളരെ നന്ദി പൊന്മളക്കാരാ.. ചിത്രം മാറ്റിയിട്ടുണ്ട് കേട്ടോ.. ഇനിയും വരികയും വായിക്കുകയും ചെയ്യുമല്ലോ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ്‌ ബോക്സ്‌ തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)

Next previous home

ഫേസ് ബുക്കില്‍ കഥ കേള്‍ക്കുന്നവര്‍

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ഏകാന്തത പുതച്ചു ഹോസ്റ്റല്‍ മുറിയുടെ മൂലയില്‍ കൂടിപിടിച്ചിരുന്ന അവനെ അവര്‍ ഭ്രാന്തനെന്നു അര്‍ത്ഥം വരുന്ന " മാഡ് " എന്ന പേര് വിളിച്ചു. കാലത്തിനുമിപ്പുറത്ത്‌ അവനെ ഭ്രാന്ത് വേട്ടയാടുന്നു..ഏകാന്തത.എങ്ങും നിശബ്ദത..ചിന്തകള്‍ക്ക് കനംവെക്കുന്നു..പഴയ സുഹൃത്തുക്കള്‍ വീണ്ടും അവനെ ഓര്‍മിപ്പിച്ചു " യു ആര്‍ മാഡ് "..