What they say

പ്രിയ കൂട്ടുകാരെ..ഞാന്‍ എഴുതുന്നതിനെ ഒരു സാഹിത്യശാഖ ആയി കണക്കാക്കാമോ എന്നറിയില്ല. എനിക്കിവ കഥകളും, കവിതകളുമാണ്..ഇതിലുള്ള ഒന്നിനും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല.ഉണ്ടെന്നു തോന്നിയാല്‍ അത് തികച്ചും യാദര്‍ശ്ചികം മാത്രം.

സസ്നേഹം മാഡ്‌

2011, ഏപ്രിൽ 3, ഞായറാഴ്‌ച

ഒരേയൊരിന്ത്യ , ഒരൊറ്റ ജനത..!!

Print Friendly and PDF2011 ഏപ്രില്‍ 2 , ജീവിതത്തിലെ ചില അവിസ്മരണീയ ദിനങ്ങളില്‍ ഒന്നാക്കി മാറ്റാന്‍ എനിക്ക് രണ്ടാമതൊന്നു ആലോചിക്കാന്‍ ഉണ്ടായിരുന്നില്ല. അത്രയും മധുരതരം ആയിരുന്നു ഈ ദിവസത്തെ ഒരേ ഒരു നിമിഷം..ശ്രീലങ്കന്‍ ക്രിക്കറ്റ്‌ കളിക്കാരന്‍ കുലശേഖര എറിഞ്ഞ പന്ത് അതിമനോഹരം ആയി സിക്സറിന് പറത്തി ധോണി സമ്മാനിച്ചത് ഒരു ലോകകപ്പ്‌ ക്രിക്കറ്റ്‌ കിരീടം മാത്രം ആയിരുന്നോ ??
ഏതാണ്ട് ഇരുപത്തെട്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ്..എന്റെ ജനനത്തിനും മുന്പെ നടന്ന ഒരു അത്ഭുതത്തിന്റെ ചിത്രങ്ങള്‍ ഇന്നും ശേഖരണത്തില്‍ നിറഞ്ഞു നില്‍ക്കുന്നു.കപ്പും ഉയര്‍ത്തി വിടര്‍ന്ന ചിരിയുമായി കപില്‍ . കാലങ്ങള്‍ക്കും ഇപ്പുറം ഭാരത മണ്ണില്‍ വെച്ച് തന്നെ അതിന്റെ തുടര്‍ അവകാശികള്‍ ആവാന്‍ ധോനിക്കും, സംഘത്തിനും കഴിഞ്ഞിരിക്കുന്നു. കളിയുടെ ആദ്യഘട്ടം മുതലേ ക്യാപ്ടന്‍ എന്ന നിലയില്‍ ഒരു പാട് വിമര്‍ശനങ്ങളെ നേരിടേണ്ടി വന്നെങ്കിലും, തനിക്ക് തെറ്റിയില്ല എന്ന്  ഈ ലോകത്തിനു മുന്നില്‍ കാണിച്ചു കൊടുക്കാന്‍ ഇന്ത്യന്‍ നായകനായി.

മല്‍സരഫലത്തിന് ശേഷം സച്ചിന്‍ എന്ന മഹാ പ്രതിഭയെ തോളിലേറ്റി കളിക്കളത്തിന് ചുറ്റും വലം  വച്ചാണ് സഹ കളിക്കാര്‍ ആദരവ് പ്രകടിപ്പിച്ചത്. എന്തിനാണ് അങ്ങനെ ചെയ്തതെന്ന ചോദ്യത്തിന് വിരാട്‌ കോലി പറഞ്ഞതിങ്ങനെ ;

" ഇരുപത്തൊന്നു വര്‍ഷത്തോളം സ്വന്തം നാടിനെ തോളിലേറ്റി നടന്ന ആ മഹാ മനുഷ്യന്‍ അതര്‍ഹിക്കുന്നു."

തികച്ചും ശരി തന്നെ. ഈ ലോകകപ്പ്‌ വിജയം അക്ഷരാര്‍ത്ഥത്തില്‍ ഒരു മഹാ പ്രതിഭയ്ക്ക് സഹപ്രവര്‍ത്തകര്‍ക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ സമ്മാനം തന്നെ. പലപ്പോഴും പല അഭിമുഖങ്ങളിലും സച്ചിന്‍ പറയാറുണ്ടായിരുന്നു. വിരമിക്കുന്നതിന് മുന്നേ ലോകകപ്പ്‌ ഒരു സ്വപ്നം ആണെന്ന്. അതില്‍ തീര്‍ച്ചയായും കഴമ്പുണ്ട് താനും. ടെസ്റ്റിലും ഏകദിനത്തിലുമായി തൊണ്ണൂറ്റി ഒന്‍പതു സെഞ്ചുറികള്‍ , ഏകദിനത്തില്‍ ഒരു കളിയില്‍ നിന്നും ഇരുന്നൂറു റണ്സ്  എടുത്ത ഏക വ്യക്തി എന്ന് തുടങ്ങി എണ്ണിയാല്‍ ഒടുങ്ങാത്ത റെകോര്‍ഡുകള്‍ ഉള്ള ഒരു വ്യക്തിയുടെ തികച്ചും സ്വാഭാവികം മാത്രം ആയ ഒരു ചിന്ത. അങ്ങനെയേ ഇതിനെ കാണേണ്ടതുള്ളൂ..

കളി തുടങ്ങുന്നതിനു മുന്‍പേ ഒരു സ്വപ്നം ഉണ്ടായിരുന്നു. ഫൈനലില്‍ സച്ചിന്റെ നൂറാമത് സെഞ്ചുറി, പരമ്പരയിലെ ഏറ്റവും കൂടുതല്‍ റണ്‍സിന് ഉടമ, ഒരു മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ്‌, ഏറ്റവും ഒടുവില്‍ ലോകകപ്പും . എന്റെ എല്ലാ സ്വപ്നങ്ങളും നടന്നില്ലെങ്കിലും സച്ചിന്‍ (എല്ലാവരും) ഏറ്റവും കൂടുതല്‍  ആശിച്ച, ആഗ്രഹിച്ച ഈ ലോകകപ്പ്‌ ഭാരത മണ്ണില്‍ ഇരുപത്തെട്ടു വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചെത്തുമ്പോള്‍ നമിക്കട്ടെ..ആശംസകള്‍ നേരട്ടെ എന്റെ പ്രിയ ടീമിന്.

കളിയിലൂടെ ആണെങ്കിലും " ഒരേയൊരിന്ത്യ ഒരൊറ്റ ജനത" എന്ന വികാരം ഉണ്ടാക്കാന്‍ നിങ്ങള്ക്ക് കഴിഞ്ഞിരിക്കുന്നു. അത് തന്നെയാണ് നിങ്ങളുടെ ഏറ്റവും വലിയ വിജയവും.

മുംബൈ ആക്രമണത്തില്‍ കൊല്ലപെട്ട ഒട്ടനവധി സഹോദരി സഹോദരന്മാര്‍ക്ക് നമുക്കീ സമ്മാനം സമര്‍പ്പിക്കാം.


10 അഭിപ്രായങ്ങള്‍:

ഡി.പി.കെ പറഞ്ഞു...

നന്നായിട്ടുണ്ട് മാഷേ ....... താന്‍ പറഞ്ഞത് പോലെ .... ഞാനും ജന്കിക്കുന്നതിനു എത്രയോ മുമ്പാണ് ആദ്യ കിരിടം ..... അത് കൊണ്ട് ഇതിനു മാധുരിയമേറും

ഓലപ്പടക്കം പറഞ്ഞു...

എല്ലാവരും പറയാനാഗ്രഹിക്കുന്ന കാര്യങ്ങള്‍ പറഞ്ഞു, നന്നായി അര്‍ജുനേട്ടാ

കണ്ണന്‍ | Kannan പറഞ്ഞു...

അതേ അതുതന്നെ.. അർജുനെ നന്നായിട്ടുണ്ട്.. എന്റെ മനസ്സിലും എല്ലാ ഭാരതീയന്റെ മനസ്സിലും ഇതൊക്കെത്തന്നെ...

Jazmikkutty പറഞ്ഞു...

nannaayi ezhuthi..

ഷബീര്‍ (തിരിച്ചിലാന്‍) പറഞ്ഞു...

ആഘോഷങ്ങളില്‍ പറന്നുയര്‍ന്ന സ്വപ്നരാത്രിയില്‍ നിന്നും ഞാന്‍ തിരിച്ചിറങ്ങി വന്നതേയുള്ളൂ... അതെ ഇത് യാഥാര്‍ത്ഥ്യം തന്നെ... അവിശ്വസനീയം... ആഹ്ലാദിക്കാം ഇന്ത്യ ലോകകപ്പ് നേടിയപ്പോള്‍ ഞാന്‍ ജീവനോടെ ഇവിടെ ഉണ്ടായിരുന്നെന്ന്... ആശമസകള്‍...
പപ്പ..പപ്പ..പേ.. പപപ..പപ്പപേ... വൂ............

mad|മാഡ് പറഞ്ഞു...

ഡി പി കെ , പ്രവീണ്‍, കണ്ണന്‍, ജസ്സി കുട്ടീ.. ഇവിടെ വന്നു ആഹ്ലാദം രേഖപെടുതിയത്തിനു ഒരായിരം ജയ് ഹോ പൂക്കള്‍ നേരുന്നു.. :) ജയ് ഹോ .....

അജ്ഞാതന്‍ പറഞ്ഞു...

its was great fun to real nice post. But u still believe that the world cup was unbiased and Genuine, i dont

mad|മാഡ് പറഞ്ഞു...

പ്രിയ ഷബീര്‍ ഇക്ക അതെ അവസ്ഥ തന്നെ ഇവിടെയും..

പ്രിയ അജ്ഞാത.. ആകെ ജീവിതത്തില്‍ കിട്ടുന്ന ഏതാനും നല്ല നിമിഷങ്ങള്‍ ആസ്വദിക്കുക എന്നതിലപ്പുറം അതിനുള്ളില്‍ എന്ത് നടക്കുന്നു എന്ന് ആലോചിക്കാന്‍ മേനകെടാരില്ല. അത് വെറുമൊരു കളി അല്ലെ. ആസ്വാദനം അല്ലെ അതില്‍ പ്രധാനം.

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി പറഞ്ഞു...

ഒരേ ഒരിന്ത്യ ഒരൊറ്റ ജനത.. അതാവണം നമ്മുടെ മുദ്രാവാക്യം... :)

ഷമീര്‍ തളിക്കുളം പറഞ്ഞു...

ഇന്ത്യ, ഇന്ത്യ മാത്രം...!

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ്‌ ബോക്സ്‌ തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)

Next previous home

ഫേസ് ബുക്കില്‍ കഥ കേള്‍ക്കുന്നവര്‍

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ഏകാന്തത പുതച്ചു ഹോസ്റ്റല്‍ മുറിയുടെ മൂലയില്‍ കൂടിപിടിച്ചിരുന്ന അവനെ അവര്‍ ഭ്രാന്തനെന്നു അര്‍ത്ഥം വരുന്ന " മാഡ് " എന്ന പേര് വിളിച്ചു. കാലത്തിനുമിപ്പുറത്ത്‌ അവനെ ഭ്രാന്ത് വേട്ടയാടുന്നു..ഏകാന്തത.എങ്ങും നിശബ്ദത..ചിന്തകള്‍ക്ക് കനംവെക്കുന്നു..പഴയ സുഹൃത്തുക്കള്‍ വീണ്ടും അവനെ ഓര്‍മിപ്പിച്ചു " യു ആര്‍ മാഡ് "..