What they say

പ്രിയ കൂട്ടുകാരെ..ഞാന്‍ എഴുതുന്നതിനെ ഒരു സാഹിത്യശാഖ ആയി കണക്കാക്കാമോ എന്നറിയില്ല. എനിക്കിവ കഥകളും, കവിതകളുമാണ്..ഇതിലുള്ള ഒന്നിനും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല.ഉണ്ടെന്നു തോന്നിയാല്‍ അത് തികച്ചും യാദര്‍ശ്ചികം മാത്രം.

സസ്നേഹം മാഡ്‌

2011, മാർച്ച് 14, തിങ്കളാഴ്‌ച

ഫേസ് ബുക്കും VII ബിയിലെ കൊച്ചു ഗവേഷകരും !!

Print Friendly and PDF


ഇതൊരു കഥയോ, രസകരമായ ഒരു സംഭവമോ ആയി സൂചിപ്പിക്കാന്‍ ഞാന്‍ ആളല്ല. അത് തീരുമാനിക്കേണ്ടത് നിങ്ങള്‍ അല്ലെ. എങ്കില്‍ ഞാന്‍ പറഞ്ഞു തുടങ്ങട്ടെ..

ഫേസ് ബുക്ക്‌ എന്ന മാധ്യമം നിങ്ങള്‍ക്കറിയാമല്ലോ. സുഹൃത്തുക്കളെ ഒരുമിച്ചു കാണാനും, അവരോടു സംസാരിക്കാനും അവരുമായി ഫോട്ടോകള്‍ ഷെയര്‍ ചെയ്യാനും എന്തിനു വീഡിയോ ഉള്‍പടെ നമുക്ക് കൈമാറാന്‍ സാധിക്കുന്ന വിധത്തില്‍ ഈ ചങ്ങല വളര്‍ന്നിരിക്കുന്നു.ഇന്ന് എന്റെ കൂടെ ജോലി ചെയ്യുന്ന ഒരു വ്യക്തിയുമായി ഞാന്‍ വെറുതെ ഒരു കുഞ്ഞു സംഭവം ചര്‍ച്ച ചെയ്തു. ഫേസ് ബുക്ക്‌ പോലുള്ള മാധ്യമങ്ങളില്‍ ഒരാള്‍ ചേരുമ്പോള്‍ അതില്‍ അവര്‍ കൃത്യമായി ഒരു കാര്യം പരാമര്‍ശിക്കുന്നു. അതായത് മറ്റൊന്നുമല്ല പ്രായം തന്നെ. കൃത്യം ആയി പറഞ്ഞാല്‍ പ്രായപൂര്‍ത്തി ആയവര്‍ക്ക് മാത്രം ഉള്ളതാണ് ഇത്തരം സൈറ്റുകള്‍ . പക്ഷെ ഈ ഇടെയായി എന്റെ കൂടെ ജോലി ചെയ്യുന്ന ഞാന്‍ സംസാരിച്ചു കൊണ്ടിരിക്കുന്ന വ്യക്തിയുടെ അടക്കം ഉള്ള മക്കള്‍ ഇത്തരം സൈറ്റുകളില്‍ സജീവം ആണ്. അതെന്തു കൊണ്ട് , എങ്ങനെ എന്നതായിരുന്നു എന്റെ ചര്‍ച്ച.
വ്യക്തി ചിരിച്ചു കൊണ്ട് മറുപടി നല്‍കി. ഇത് വളരെ സിമ്പിള്‍ ആണ്. ഉദാഹരണത്തിന് എന്റെ കുട്ടി ഏഴാം ക്ലാസ്സില്‍ പഠിക്കുന്നു. വയസു ചോദിക്കുമ്പോള്‍ ജനന ദിവസം കൃത്യം ആയി രേഖപെടുത്തും. വര്ഷം എഴുതുമ്പോള്‍ പ്രായപൂര്‍ത്തി ആയേക്കാവുന്ന ഒരു വര്ഷം അങ്ങെഴുതും.അങ്ങനെയാണത്രേ ഈ കൊച്ചു പിള്ളേര്‍ ഇതില്‍ കയറുന്നത്. പിന്നെയാണ് യഥാര്‍ത്ഥ കഥ പുറത്തു വന്നത്. അതിങ്ങനെ ആയിരുന്നു.

ടാന്‍സാനിയയിലെ ഒരു സ്കൂളില്‍ ആണ് സംഭവം. ഒരു ക്ലാസ്സിലെ ബുദ്ധിമാന്മാരും ബുദ്ധിമതികളും ചേര്‍ന്ന് ഒരു പരീക്ഷണം നടത്തിയതിന്റെ ബാക്കി പത്രം ആണ് ഈ കൊച്ചു പിള്ളേരുടെ ഫേസ് ബുക്ക്‌ പ്രവേശനം. ചുരുക്കി പറഞ്ഞാല്‍ ഒരു സമൂഹ നെറ്റ് വര്‍ക്ക്‌ എങ്ങനെ ബുദ്ധിപരമായി (അല്പം കുരുട്ടു ബുദ്ധി)ഉപയോഗിക്കാം എന്നതായിരുന്നു ഇവരുടെ കണ്ടു പിടുത്തം. ആദ്യമായി എല്ലാവരും ഫേസ് ബുക്കില്‍ മേല്‍ പറഞ്ഞ പ്രകാരം അംഗത്വം എടുത്തു.  പിന്നീട് കൂട്ടത്തില്‍ ബുദ്ധിമാന്‍ ആയ ഒരാള്‍ ഒരു ഗ്രൂപ്പ്‌ അങ്ങ് തുടങ്ങി. "ക്ലാസ്‌ റൂം " എന്ന്  പേരുമിട്ടു. പിന്നീട് ക്ലാസ്സില്‍ ഉള്ള എല്ലാവരെയും ഗ്രൂപിലങ്ങു ചേര്‍ത്തു. അതിനു ശേഷം അതൊരു ക്ലോസ്‌ഡ്‌ ഗ്രൂപ്പ്‌ ആക്കി. ഗ്രൂപ്പില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും വീട്ടുകാര്‍ക്ക് അറിയില്ലെങ്ങിലും എങ്ങിനെയോ ചില കാര്യങ്ങള്‍ ചില ബുദ്ധിമാന്മാര്‍ വീട്ടില്‍ പറഞ്ഞു. അതിങ്ങനെ ആയിരുന്നു. ദിവസവും ക്ലാസ്സില്‍ ടീച്ചര്‍ കൊടുക്കുന്ന ഹോം വര്‍ക്കുകള്‍ ആരെങ്കിലും വൃത്തിയായി ചെയ്യുകയും. ഈ ഗ്രൂപ്പില്‍ ചെയ്യുന്ന കാര്യങ്ങളെല്ലാം ഉത്തരം സഹിതം പോസ്റ്റ്‌ ആയി നിക്ഷേപിക്കുകയും ചെയ്യും. രാത്രികളില്‍ കുട്ടി പട്ടാളം മുഴുവന്‍ ഫേസ് ബുക്കില്‍ ആണ്. എന്തിനാണ് എന്നല്ലേ !! ഉത്തരങ്ങള്‍ അതെ പടി പകര്‍ത്തി എഴുതാന്‍ . നല്ല കുട്ടികള്‍ , മാതാ പിതാക്കള്‍ . എന്തായാലും ഒരു കാര്യം ഉറപ്പ്. ടെക്നോളജി വളര്‍ന്നു പന്തലിച്ചു തലമുറകളെ വിഴുങ്ങാന്‍ തക്ക ശേഷി സ്വീകരിച്ചിരിക്കുന്നു. ഈ പോക്ക് എങ്ങോട്ടാണോ എന്തോ !!

പിന്‍കുറിപ്പ്‌ :
ഒന്നാം ക്ലാസ്സിലെ കുട്ടികള്‍ പോലും ഫേസ് ബുക്കില്‍ ചേര്‍ക്കാന്‍ വീട്ടുകാരോട് അടിയുണ്ടാക്കുന്നു എന്നത് പുറത്ത്‌ വരാത്ത രഹസ്യം.
നെറ്റ് കിട്ടാത്ത ദിവസങ്ങളില്‍ ക്ലാസ്സില്‍ ഹോം വര്‍ക്ക്‌ ചെയ്യാത്തവരുടെ എണ്ണം കൂടുന്നു എന്ന് ഔദ്യോഗികവിഭാഗം.


5 അഭിപ്രായങ്ങള്‍:

pushpamgad പറഞ്ഞു...

അപ്പോള്‍ ഈ പരിപാടി കൊള്ളാമല്ലോ !
കുറച്ചു പിള്ളേര്‍ ഇവിടെയുമുണ്ട് .
അവരും രക്ഷപ്പെടട്ടെന്നെ...
ഹിഹിഹി .....

mad|മാഡ് പറഞ്ഞു...

ഇത് രക്ഷ പെടല്‍ ആണോ അതോ നാശത്തിനാണോ എന്ന് എങ്ങനെ പറയാന്‍ സാധിക്കും. ഇത്തരത്തില്‍ ഒരു കുട്ടിയുടെ കഴിവ് നഷ്ട്ടപെടുകയല്ലേ ചെയ്യുന്നത് ?

ഓലപ്പടക്കം പറഞ്ഞു...

ഹഹഹ, അസ്സൈന്‍മെന്റ് ആരേലും ഒരാള്‍ ചെയ്ത് ഹോസ്റ്റലിന്റെ ലാനില്‍ ഇടുന്ന ഞാങ്ങള്‍ വന്‍ ബുദ്ധിമാന്മാരെന്ന് കരുതിയിരിക്കുവാരുന്നു. ഇവന്മാര്‍ അതിലും വമ്പന്മാരാണല്ലേ..

ഷമീര്‍ തളിക്കുളം പറഞ്ഞു...

ഇതും പുതിയ തലമുറ....!

ഫെനില്‍ പറഞ്ഞു...

എന്ത് കഷ്ട്ടമായി പണ്ട് ഇതൊക്കെ ഉണ്ടായിരുന്നെങ്കില്‍ എത്ര അടിയില്‍ നിന്ന് രക്ഷ പെടാമായിരുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ്‌ ബോക്സ്‌ തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)

Next previous home

ഫേസ് ബുക്കില്‍ കഥ കേള്‍ക്കുന്നവര്‍

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ഏകാന്തത പുതച്ചു ഹോസ്റ്റല്‍ മുറിയുടെ മൂലയില്‍ കൂടിപിടിച്ചിരുന്ന അവനെ അവര്‍ ഭ്രാന്തനെന്നു അര്‍ത്ഥം വരുന്ന " മാഡ് " എന്ന പേര് വിളിച്ചു. കാലത്തിനുമിപ്പുറത്ത്‌ അവനെ ഭ്രാന്ത് വേട്ടയാടുന്നു..ഏകാന്തത.എങ്ങും നിശബ്ദത..ചിന്തകള്‍ക്ക് കനംവെക്കുന്നു..പഴയ സുഹൃത്തുക്കള്‍ വീണ്ടും അവനെ ഓര്‍മിപ്പിച്ചു " യു ആര്‍ മാഡ് "..