Translate

What they say

പ്രിയ കൂട്ടുകാരെ..ഞാന്‍ എഴുതുന്നതിനെ ഒരു സാഹിത്യശാഖ ആയി കണക്കാക്കാമോ എന്നറിയില്ല. എനിക്കിവ കഥകളും, കവിതകളുമാണ്..ഇതിലുള്ള ഒന്നിനും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല.ഉണ്ടെന്നു തോന്നിയാല്‍ അത് തികച്ചും യാദര്‍ശ്ചികം മാത്രം.

സസ്നേഹം മാഡ്‌

2011, മാർച്ച് 30, ബുധനാഴ്‌ച

പ്രണയ വഴിത്താരകളിലൂടെ പിച്ചവെച്ച് ....

Print Friendly and PDF


അംഗനവാടിയില്‍ അടുത്തിരുന്ന അനുവിന്റെ സ്ലേറ്റില്‍ പെന്‍സില്‍ കൊണ്ട് വരഞ്ഞത്‌ ഇഷ്ടം കൊണ്ടായിരുന്നോ ??
എന്തായാലും പകരം തന്നതൊരു മുട്ടന്‍ കടിയായിരുന്നു..ഇന്നും സ്മാരകം ആയി കയ്യില്‍ കല്ലച്ച് കിടക്കുന്നു ആ പാട്..!!


നാലാം ക്ലാസ്സിലെ നിയോണി ജോബിനെ കല്ലെറിഞ്ഞത് സ്നേഹം കൊണ്ട് തന്നെ...
അന്ന് സ്നേഹം തിരികെ തന്നത് നാലാം ക്ലാസ്സിന്റെ ചുമതലയുള്ള ലീല ടീച്ചര്‍ ആയിരുന്നു.. ചൂരല് കൊണ്ട് കുഞ്ഞു ചന്തിയില്‍ നല്ല ചുട്ട അടി..!!


പന്ത്രണ്ടാം ക്ലാസ്സില്‍ വെച്ച് , ഉണ്ടായിരുന്ന കാശ് മുടക്കി രാധയ്ക്ക് ഒരു ഗ്രീറ്റിംഗ് കാര്‍ഡ്‌ വാങ്ങി കൊടുത്തു..
എല്ലാരുടേം മുന്‍പില്‍ നിന്നും അത് വലിച്ചു കീറി ക്ലാസ് മുറിയുടെ മൂലയിലെ ചവറ്റു കുട്ടയില്‍ ഇട്ട് എന്നോടുള്ള അവള്‍ സ്നേഹം പ്രകടിപ്പിച്ചു...!!


ഡിഗ്രിയില്‍ ഞാന്‍ പറഞ്ഞ പ്രണയം തിരിച്ചു പറയാതെ, പ്രകടിപ്പിക്കാതെ വീട്ടുകാര്‍ക്ക് ഐക്യദാര്ട്യം പ്രഖ്യാപിച്ചു അവളും പോയി..


കഴിഞ്ഞതെല്ലാം പ്രണയം ആയിരുന്നോ അല്ലയോ എന്ന് എനിക്കറിയില്ല..പക്ഷെ ഒന്നറിയാം..പ്രണയം ഇന്നും എന്നെ വിട്ടു പോയിട്ടില്ല.. അതിങ്ങനെ മനസോട് ചേര്‍ത്ത് പിടിച്ച് ഞാന്‍ പ്രണയവഴിത്താരകളിലൂടെ മെല്ലെ മെല്ലെ പിച്ചവെക്കുന്നു.... യഥാര്‍ത്ഥ പ്രണയം എന്റെ കൂടെയുണ്ടെന്ന വിശ്വാസത്തോടെ..


18 അഭിപ്രായങ്ങള്‍:

Fousia R പറഞ്ഞു...

എന്തിനാ ഇനിയും "പിച്ച"വക്കുന്നത്.
അങ്ങ് നേരെ നടക്കൂ

mad|മാഡ് പറഞ്ഞു...

എല്ലാം നടക്കും ഫൌസിയ .. ആ ശുഭ പ്രതീക്ഷ തന്നെയല്ലേ എല്ലാ മനുഷ്യരെയും മുന്നോട്ടു നടത്തുന്നത്.. യഥാര്‍ത്ഥ പ്രണയം നമ്മളില്‍ തന്നെ ഉണ്ടല്ലോ.. നമുക്കത് കണ്ടു പിടിക്കാന്‍ അല്പം സമയം എടുക്കും എന്നെ ഉള്ളൂ..

രമേശ്‌ അരൂര്‍ പറഞ്ഞു...

ഇച്ചിരി കൂടി ആറ്റി കുറുക്കാ മായിരുന്നു ...ചില പ്രയോഗങ്ങള്‍ കല്ലുകടി ആയി ..ക്ലാസ് ടീച്ചര്‍ ലീല ടീച്ചര്‍ ,അത് വലിച്ചു കീറി ക്ലാസ് മുറിയുടെ മൂലയില്‍ ചവറ്റുകുട്ടയില്‍ ദഹിപ്പിച്ചു .വലിച്ചു കീരുകയോ ദഹിപ്പിക്കുകയോ ഏതെങ്കിലും ഒന്ന് മതിയായി രുന്നു ..ആശംസകള്‍

mad|മാഡ് പറഞ്ഞു...

ആ പ്രയോഗങ്ങളൊക്കെ തിരുത്തിയിട്ടുണ്ട് കേട്ടോ മാഷേ.. ഇത് പോലുള്ള നല്ല അഭിപ്രായങ്ങള്‍ വരട്ടെ.. നമ്മുടെ ഭാഷയിലും അല്പം ജ്ഞാനം ഉണ്ടാക്കിയെടുക്കാന്‍ നിങ്ങളുടെ അഭിപ്രായങ്ങള്‍ സഹായിക്കും..ഇനിയും വരികയും വായിക്കുകയും വേണം

കണ്ണന്‍ | Kannan പറഞ്ഞു...

super.... i like these type of articles... :-)

ഷബീര്‍ (തിരിച്ചിലാന്‍) പറഞ്ഞു...

അംഗനവാടിയില്‍നിന്നേ തുടങ്ങിയിട്ടുണ്ടല്ലേ പരിപാടി... അതത്ര പെട്ടെന്നൊന്നും നിന്നെ വിട്ട് പോവില്ല... നിന്നേം കൊണ്ടേ പോവൂ...

ഇനിയും എഴുതുക... ആശംസകള്‍

mad|മാഡ് പറഞ്ഞു...

കണ്ണാ ഇഷ്ട്ടപെട്ടോ.. എങ്കില്‍ നിനക്കിത് സമര്‍പ്പിക്കുന്നു.. ഞാന്‍ അവസാന വരികളില്‍ ജാമ്യം എടുത്തിരുന്നു.. അത് പ്രണയം ആയിരുന്നോ എന്ന് അറിയില്ല എന്ന് ... പ്രണയത്തില്‍ വീണു മരിക്കാന്‍ എനിക്ക് പൂര്‍ണ സമ്മതം.. അങ്ങനെ എന്നെ കൊണ്ട് പോകണമെങ്കില്‍ കൊണ്ട് പോട്ടെ ഷബീര്‍ ഭായ് .. :)

അസീസ്‌ പറഞ്ഞു...

അധികം വലിച്ചു നീട്ടാതെ എഴുതി.
നന്നായിരിക്കുന്നു.
ഇനിയും എഴുതുക.ആശംസകള്‍.....

കിങ്ങിണിക്കുട്ടി പറഞ്ഞു...

നിഷ്കളങ്കമായ രചന.. എനിക്ക് വളരെ ഇഷ്ടമായി...

~ex-pravasini* പറഞ്ഞു...

നന്നായിരിക്കുന്നു അര്‍ജുന്‍..

mad|മാഡ് പറഞ്ഞു...

അസീസ്ക്ക.. വളരെ സന്തോഷം കേട്ടോ..മിര്‍ഷാദ് ഇനിയും വരണം കേട്ടോ.. കമെന്ടുകയും വേണം ഓക്കേ..

ആരിതു കിങ്ങിണി കുട്ടിയോ ?? ഇതൊരു സര്‍പ്രൈസ്‌ ആയി കേട്ടോ..എന്റെ നിഷ്കളങ്കത ഇപ്പോലെലും മനസിലായല്ലോ..

താത്ത അത്ര സന്തോഷമില്ലലോ ആ നന്നായിരിക്കുന്നതില്‍.. ഞാന്‍ ഇനിയും നന്നാക്കാം കേട്ടോ ..

ഷമീര്‍ തളിക്കുളം പറഞ്ഞു...

യഥാര്‍ത്ഥ പ്രണയം ഇനിയും നിന്നില്‍ അവശേഷിക്കുന്നുണ്ട്. കാരണം, അതൊന്നും ഇതുവരെ വെയ്സ്റ്റ് ആയിട്ടില്ലല്ലോ, അല്ലേ..?

നന്നായിട്ടുണ്ട് ഈ അയവിറക്കല്‍. ആശംസകള്‍...

~ex-pravasini* പറഞ്ഞു...

അങ്ങനെയൊന്നുമില്ല അര്‍ജുന്‍.
സന്തോഷമില്ലായ്മ കഥയെചോല്ലിയായിരിക്കില്ല.
കമെന്റെഴുതിയപ്പോഴുള്ള എന്‍റെ സമയത്തിന്‍റെ കുഴപ്പമാണ്.

ശാലിനി പറഞ്ഞു...

നന്നായിരിക്കുന്നു... അപ്പൊ ഡിഗ്രി കഴിഞ്ഞു പിന്നെ ട്രൈ ചെയ്തില്ലേ?. :)
ഇനിയും എഴുതുക.. വായിക്കാന്‍ ഞങ്ങളൊക്കെ ഉണ്ടേ..

സ്നേഹപൂര്‍വ്വം
ശാലിനി

Neetha പറഞ്ഞു...

നല്ല പോസ്റ്റ്‌. എനിക്ക് ഇഷ്ടപ്പെട്ടു.
ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.
junctionkerala.com ഒന്ന് പോയി നോക്കൂ.
ഈ ബ്ലോഗ്‌ അവിടെ ലിസ്റ്റ് ചെയ്തിട്ടില്ല എന്ന് തോന്നുന്നു.

കുരുവികൾ പറഞ്ഞു...

കൊള്ളാം ഇഷ്ടമായി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ്‌ ബോക്സ്‌ തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)

Next previous home

ഫേസ് ബുക്കില്‍ കഥ കേള്‍ക്കുന്നവര്‍