What they say

പ്രിയ കൂട്ടുകാരെ..ഞാന്‍ എഴുതുന്നതിനെ ഒരു സാഹിത്യശാഖ ആയി കണക്കാക്കാമോ എന്നറിയില്ല. എനിക്കിവ കഥകളും, കവിതകളുമാണ്..ഇതിലുള്ള ഒന്നിനും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല.ഉണ്ടെന്നു തോന്നിയാല്‍ അത് തികച്ചും യാദര്‍ശ്ചികം മാത്രം.

സസ്നേഹം മാഡ്‌

2011, മാർച്ച് 11, വെള്ളിയാഴ്‌ച

ജപ്പാനിലെ സുനാമിയെ ബംഗ്ലാദേശ് രണ്ടു വിക്കറ്റിനു അട്ടിമറിച്ചു ...!!

Print Friendly and PDF
"ജപ്പാനില്‍ വന്‍ ഭൂചലനം : സുനാമി" ,
എന്ന മാതൃഭൂമി തലക്കെട്ടിന്റെ അറ്റം തേടി അയാള്‍ ചെന്നെത്തിയത് ബ്രേക്കിംഗ് ന്യൂസ്‌ എന്ന ആള്‍വശീകരണ പേജില്‍ ആയിരുന്നു. വായന തുടങ്ങും മുന്‍പേ ഇടതു വശത്തെ മറ്റൊരു വാര്‍ത്തയില്‍ അയാളുടെ കണ്ണുടക്കി..
" ലോകകപ്പില്‍ ബംഗ്ലാദേശിന് ഇംഗ്ലണ്ടിനെതിരെ രണ്ടു വിക്കറ്റിന്റെ അട്ടിമറി വിജയം ".
മുന്നൂറു ആളുകളുടെ മരണത്തെയും , തങ്ങള്‍ക്കു നഷ്ട്ടപെട്ടവരെ ഓര്‍ത്തു വിതുമ്പുന്ന ആയിര കണക്കിന് ജനങ്ങളെയും അപ്പാടെ മൂടി കൊണ്ട് പത്തു മീറ്റര്‍ ഉയരത്തില്‍ പൊങ്ങുന്ന സുനാമിയെയും  കവച്ചു വെച്ച് ലോക കപ്പിലെ അട്ടിമറി വിജയം അയാളുടെ വികാര മണ്ഡലങ്ങളെ കീഴടക്കി..


കുറിപ്പ്‌ : സുനാമിയില്‍ മരിച്ച നൂറുകണക്കിന് സഹോദരി സഹോദരന്മാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും അന്ത്യാഞ്ജലികള്‍ അര്‍പ്പിക്കുന്നു. ആത്മശാന്തിക്കായി പ്രാര്‍ഥിക്കുന്നു. കാണാതായ എല്ലാവരെയും ഒരു കുഴപ്പവും കൂടാതെ തിരിച്ചെത്തിക്കാന്‍ കഴിയട്ടെ എന്നും ആഗ്രഹിക്കുന്നു..

4 അഭിപ്രായങ്ങള്‍:

ഡി.പി.കെ പറഞ്ഞു...

ആഘോഷിക്കുവാനുല്ലതാണ് മാഷേ ഇപ്പൊ ദുരന്തം

pushpamgad പറഞ്ഞു...

അപ്പോള്‍ അതാണ്‌ കാര്യം !
അയാള്‍ ഇനിയും ആഘോഷിക്കും ..
മരണം അടുത്തെത്തും വരെ .....!

കമ്പർ പറഞ്ഞു...

കറക്റ്റ്. ശരിയായ നിരീക്ഷണം..
കീപ്പിറ്റപ്പ്

mad|മാഡ് പറഞ്ഞു...

അത് സത്യം തന്നെ.. ദീപക്‌ .. മരണം ഇന്ന് എല്ലാവരും ആഘോഷിക്കുന്നു. പുഷ്പേട്ടന്‍ പറഞ്ഞ പോലെ അവരവര്‍ക്ക് വരുന്നത് വരെ മാത്രം... നന്ദി കമ്പര്‍ ചേട്ടാ.. ഇനിയും വരികയും വായിക്കുകയും ചെയ്യുമല്ലോ ..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ്‌ ബോക്സ്‌ തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)

Next previous home

ഫേസ് ബുക്കില്‍ കഥ കേള്‍ക്കുന്നവര്‍

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ഏകാന്തത പുതച്ചു ഹോസ്റ്റല്‍ മുറിയുടെ മൂലയില്‍ കൂടിപിടിച്ചിരുന്ന അവനെ അവര്‍ ഭ്രാന്തനെന്നു അര്‍ത്ഥം വരുന്ന " മാഡ് " എന്ന പേര് വിളിച്ചു. കാലത്തിനുമിപ്പുറത്ത്‌ അവനെ ഭ്രാന്ത് വേട്ടയാടുന്നു..ഏകാന്തത.എങ്ങും നിശബ്ദത..ചിന്തകള്‍ക്ക് കനംവെക്കുന്നു..പഴയ സുഹൃത്തുക്കള്‍ വീണ്ടും അവനെ ഓര്‍മിപ്പിച്ചു " യു ആര്‍ മാഡ് "..