What they say

പ്രിയ കൂട്ടുകാരെ..ഞാന്‍ എഴുതുന്നതിനെ ഒരു സാഹിത്യശാഖ ആയി കണക്കാക്കാമോ എന്നറിയില്ല. എനിക്കിവ കഥകളും, കവിതകളുമാണ്..ഇതിലുള്ള ഒന്നിനും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല.ഉണ്ടെന്നു തോന്നിയാല്‍ അത് തികച്ചും യാദര്‍ശ്ചികം മാത്രം.

സസ്നേഹം മാഡ്‌

2011, ഫെബ്രുവരി 21, തിങ്കളാഴ്‌ച

എന്റെ ഈ രാവിനു ഇരട്ടി മധുരം..

Print Friendly and PDF

                       2000 പേജ് കാഴ്ചകള്‍ ....

എന്റെ ആദ്യ പോസ്റ്റ്‌ 


ന്ന് ഞാന്‍ നല്ല സന്തോഷത്തില്‍ ആണ്..എന്റെ ബ്ലോഗ്‌ ഡിസംബറില്‍ തുടങ്ങിയത് തികച്ചും ആകസ്മികം ആയിട്ടായിരുന്നു. അന്നൊക്കെ അതൊരു നേരം പോക്ക് മാത്രം. പിന്നീട് നൂറു പേജ് കാഴ്ചകള്‍ എന്നാ കടമ്പ പിന്നിട്ടപ്പോള്‍ ഒരു സന്തോഷം. പിന്നീടങ്ങോട്ട് എന്റെ ജീവിതത്തിന്റെ ഭാഗം ആയി എന്നും ഈ കുഞ്ഞു കഥകളും ഉണ്ട്. മലയാളികളുടെതല്ലാത്ത നാട്ടില്‍ മലയാളിയെന്നു സ്വയം ചിന്തിക്കാനും ഒരുപാട് നല്ല മലയാളി സുഹൃത്തുക്കളെ കിട്ടുവാനും ഈ കൊച്ചു ബ്ലോഗ്‌ കാരണമായി. ഇന്നെനിക്ക് ലോകത്തിനോടു വിരക്തിയില്ല. കമ്പനി മുറിയില്‍ ഇരുപത്തിനാല് മണിക്കൂറും ഒറ്റയ്ക്കിരിക്കുംബോലും എനിക്ക് ഏകാന്തത ഇല്ല. ചുറ്റിലും മലയാള ഭാഷ കഥയുടെയും, കവിതയുടെയും, ചര്‍ച്ചകളുടെയും, സുഹൃത്തുക്കളുടെയും രൂപത്തില്‍ നിറഞ്ഞിരിക്കുന്നു.
ഇന്ന് ഞാന്‍ നല്ല സന്തോഷത്തില്‍ തന്നെ..വീണ്ടും ഈ വാചകം എടുത്തിടുന്നത് വേറൊന്നും കൊണ്ടല്ല കേട്ടോ. ഇരട്ടി മധുരം ആയിക്കോട്ടെ എന്ന് വിചാരിച്ചു. കാക്കയ്ക്കും തന്കുഞ്ഞു പൊന്കുഞ്ഞു എന്ന് പറയുന്ന പോലെയാണ് എനിക്കെന്റെ ബ്ലോഗും. ആ ബ്ലോഗിന്റെ പേജ് കാഴ്ചകള്‍ ഇന്ന് രാവിലെ തുറന്നു നോക്കിയപ്പോള്‍ രണ്ടായിരം എന്നാ മാന്ത്രിക സംഖ്യ (എന്റെ കാഴ്ചപാടില്‍ ) കടന്നിരിക്കുന്നു. അപ്പോള്‍ തോന്നി ഞാന്‍ മാത്രം ഈ സന്തോഷം കൊണ്ട് നടന്നാല്‍ മതിയോ നിങ്ങളോടൊക്കെ പങ്കു വെക്കേണ്ടേ എന്ന്. അത് കൊണ്ട് ഈ സന്തോഷാവസരത്തിലേക്ക് നിങ്ങളെയെല്ലാവരെയും സാദരം ക്ഷണിക്കുന്നു. വരികയും ഈ കൊച്ചു കൂട്ടുകാരനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. മാത്രമല്ല ഈ പലഹാരങ്ങള്‍ കഴിക്കെം വേണം..കേട്ടല്ലോ. എഴുത്ത് നല്ലതാക്കാന്‍ ഉള്ള ഉപദേശങ്ങളും തരാന്‍ മറക്കില്ലലോ.
ഇത്രേം മതി അതിലും കൂടുതല്‍ കഴിച്ചാലേ ഷുഗര്‍ വരും..അപ്പൊ കഴിച്ചു പോകുമ്പോ എങ്ങനുണ്ടാരുന്നു എന്നും കൂടി എഴുതുമല്ലോ അല്ലെ .
എല്ലാവര്ക്കും ഒത്തിരി ഒത്തിരി നന്ദിയും സ്നേഹവും അറിയിച്ചു കൊള്ളുന്നു.

4 അഭിപ്രായങ്ങള്‍:

~ex-pravasini* പറഞ്ഞു...

മധുരത്തോട് വല്ല്യ കമ്പമില്ല.
എങ്കിലും ജിലേബിയോടു ഇച്ചിരി ഇഷ്ടമുണ്ട് താനും.
ജിലേബി ഒരെണ്ണം എടുത്തു.
ഏതായാലും ആദ്യം ഞാന്‍ വന്നത് നന്നായി.
ആ ഫയ്സുവെങ്ങാനും വന്നാല്‍ ഒരെണ്ണം ബാക്കി കാണില്ല,കെട്ടോ.
അതിനുമുമ്പ്‌ എല്ലാരോടും വേഗം വരാന്‍ പറഞ്ഞോ..
ഞാന്‍ പറഞ്ഞില്ലാന്നു വേണ്ട.
ഞാനിത് പറഞ്ഞത്‌ ഫയിസു അറിയണ്ടാട്ടോ..
ഓന്‍ എന്നോടും എന്‍റെ കുട്ട്യാളോടും വല്ല്യ കമ്പനിയാ...
: )

മാഡ് പറഞ്ഞു...

ഫൈസൂ.... ഇവിടെ ആരൊക്കെയോ അന്നെ പട്ടി എന്തൊക്കെയോ പറയണൂ.. വേണേല്‍ വന്നു നല്ല മറുപടി കൊടുത്തേരെ..ആടെ പിന്നെ ഇബിടെ കിടന്നു അദീണ്ടാക്കാന്ദ്‌ രണ്ടാളും അവനവന്റെ ബ്ലോഗില്‍ പോയി അടിയുണ്ടാക്കിക്കോ എന്ന് അപേക്ഷ.

മാഡ് പറഞ്ഞു...

ഫൈസൂ പറ്റി എന്നാണു ഉദേശിച്ചത്‌

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. പറഞ്ഞു...

അംജിത് വഴി വന്ന് നോക്കിയതാണെ...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ്‌ ബോക്സ്‌ തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)

Next previous home

ഫേസ് ബുക്കില്‍ കഥ കേള്‍ക്കുന്നവര്‍

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ഏകാന്തത പുതച്ചു ഹോസ്റ്റല്‍ മുറിയുടെ മൂലയില്‍ കൂടിപിടിച്ചിരുന്ന അവനെ അവര്‍ ഭ്രാന്തനെന്നു അര്‍ത്ഥം വരുന്ന " മാഡ് " എന്ന പേര് വിളിച്ചു. കാലത്തിനുമിപ്പുറത്ത്‌ അവനെ ഭ്രാന്ത് വേട്ടയാടുന്നു..ഏകാന്തത.എങ്ങും നിശബ്ദത..ചിന്തകള്‍ക്ക് കനംവെക്കുന്നു..പഴയ സുഹൃത്തുക്കള്‍ വീണ്ടും അവനെ ഓര്‍മിപ്പിച്ചു " യു ആര്‍ മാഡ് "..