What they say

പ്രിയ കൂട്ടുകാരെ..ഞാന്‍ എഴുതുന്നതിനെ ഒരു സാഹിത്യശാഖ ആയി കണക്കാക്കാമോ എന്നറിയില്ല. എനിക്കിവ കഥകളും, കവിതകളുമാണ്..ഇതിലുള്ള ഒന്നിനും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല.ഉണ്ടെന്നു തോന്നിയാല്‍ അത് തികച്ചും യാദര്‍ശ്ചികം മാത്രം.

സസ്നേഹം മാഡ്‌

2011, ഫെബ്രുവരി 20, ഞായറാഴ്‌ച

ബൂലോകത്തിലൊരു (അ)ചരിത്രമുഹൂര്‍ത്തം

Print Friendly and PDF
വെറുതെ മുറിയില്‍ ഈച്ചയെ ആട്ടി ഇരികുംപോഴാണ്‌ നമ്മുക്ക് ചിന്തിക്കാന്‍ തോന്നുക. എന്റെ ബ്ലോഗ്‌ ഞാനൊന്ന് തുറന്നു. പറയാണ്ടിരിക്കാന്‍ മേലാ.. വെറും ഒന്‍പത് എന്നാ അംഗസംഖ്യയില്‍   നിന്നും പതോന്‍പതിലെക്കൊരു കുതിച്ചു ചാട്ടം. എനിക്കിത്രേം സന്തോഷം ഉണ്ടേല്‍  നൂറും ഇരുനൂറും മെമ്പര്‍മാര്‍ ഉള്ള ബ്ലോഗര്‍മാരുടെ സന്തോഷം എന്താവും. ആകെ പേജ് കാഴ്ചകള്‍ അടുത്ത് തന്നെ രണ്ടായിരം കഴിയും. മം മോശമല്ലാത്ത രീഎതിയില്‍ പോകുന്നുണ്ട്. പക്ഷെ ക്ഷാമം.എന്തിനാണെന്നോ..വിഷയ ദാരിദ്രം. എനിക്ക് സത്യം പറഞ്ഞാല്‍ ചമ്മന്തി ഉണ്ടാക്കാന്‍ അറിയില്ല. അല്ലെങ്കില്‍ എക്സ് പ്രവാസിനി താത്ത ചെയ്ത പോലെ ഒരു ചമ്മന്തി പോസ്റ്റ്‌ അടിച്ചു ഇറക്കാമായിരുന്നു. പിന്നെയുള്ള മറ്റൊരു വഴി ഫൈസുവിന്റെ ഇന്റര്‍വ്യൂ, അതുമല്ലെങ്ങില്‍ നീലയെ പോലെ ഒരു മുങ്ങല്‍ .. അല്ലേല്‍ ബ്ലോഗ്‌ വിക്കല്‍ ..കഴിഞ്ഞ പ്രാവശ്യം വിക്കാന്‍ ഇട്ടിട്ടു അഞ്ചു പൈസയുടെ ലേലം വിളി പോലും നടന്നില്ല. മം എന്നെ പറഞ്ഞാ മതിയല്ലോ അത്രയ്ക്കുണ്ടേ എന്റെ എഴുത്ത്.


തോറ്റു പിന്മാറാന്‍ ഞാന്‍ ഒരുക്കമല്ല. എന്റെ ബ്ലോഗിനെ ബ്ലോഗിന്റെ ചരിത്രത്തില്‍ ഒരു ഭാഗമാക്കാന്‍ എന്താ ഒരു വഴിയെന്നു ആലോചിച്ചപ്പോള്‍ ആണ് മനസ്സില്‍ അറുപത് വോല്ടിന്റെ ബള്‍ബ്‌ കത്തിയത്. ഒരു കിലോ ആട്ടിന്‍കാട്ടം  ഉണക്കി പൊടിച്ചു പാകെറ്റില്‍ ആക്കി " ഇതാണ് എന്റെ സൌന്ദര്യ രഹസ്യം നിങ്ങളും പാലില്‍ ചേര്‍ത്ത് കഴിക്കൂ " എന്ന് കാവ്യാ മാധവന്‍ പറഞ്ഞാല്‍ പിറ്റേന്ന് മുതല്‍ ആടിന്റെ കൂട്ടിലെക്കൊടുന്ന മഹാതികളുടെയും മഹാന്മാരുടെയും നാട്ടില്‍ എന്റെ ബ്ലോഗിനെ പ്രതിനിധീകരിക്കാന്‍ ഒരാള്‍ .. കുത്തക കമ്പനികളുടെ വിജയ രഹസ്യം..
 " ഒരു ബ്രാന്‍ഡ്‌ അംബാസെഡാര്‍ "
അങ്ങനെ ഒരു ബ്രാന്‍ഡ്‌ അംബാസെഡാര്‍ ഉണ്ടാവുകയാണെങ്കില്‍ ഒരു പക്ഷെ ഈ ബൂലോകത്ത് സ്വന്തമായി ഒരു ബ്രാന്‍ഡ്‌ അംബാസെഡാര്‍  ഉള്ള ഏക ബ്ലോഗ്‌ ആകും എന്റേത്. ഇനിയുള്ളത് ആരെ ആക്കണം ഈ ബ്രാന്‍ഡ്‌ അംബാസെഡാര്‍ എന്ന തീരുമാനം ആണ്. തേടിയ വള്ളി കാലില്‍ ചുറ്റി എന്ന മട്ടില്‍ ദേ കിടക്കുന്നു ഒരു പോസ്റ്റിനു താഴെ നമ്മുടെ ഭാവി ബ്രാന്‍ഡ്‌ അംബാസെഡാര്‍ .. ശ്രീ . ടിന്റുമോന്‍ .LKG.UKG .
ക്വാലിഫികേഷന്‍ പേരിനു ശേഷം കൊടുക്കണം എന്ന് പറഞ്ഞത് കൊണ്ട് മാത്രം രേഖപെടുത്തുന്നു.
ഇന്നലെ തന്നെ വിളിച്ചു. കാര്യം പറഞ്ഞപ്പോള്‍ വല്ലാത്ത ഒരു മാനസികാവസ്ഥ പുള്ളിക്ക്. ഈ വക പരിപാടിക്കൊക്കെ വന്നു യു കെ ജിയിലെ കൊല്ലപരീക്ഷ മോശം ആകുമോ എന്നാണു പേടി. ടീചെരോട് പറയാം എന്ന് പറഞ്ഞപ്പോള്‍ വേണ്ട ചിന്നുമോളോട് പറഞ്ഞ മതിയെന്ന്. എല്‍ കെ ജിയില്‍ പഠിക്കുന്ന ലവര്‍ ആണത്രേ. അവള്‍ അറിഞ്ഞാല്‍ ബഹളം വെക്കുമെന്നും. മാന്തുകേം പിച്ചുകേം വേണ്ടി വന്നാല്‍ സ്ലേറ്റ്‌ എറിഞ്ഞു പൊട്ടിക്കുമെന്നും ടിന്റുമോന്‍ സൂചിപിച്ചു.ഒരു കണക്കിന് വരാം എന്ന് സമ്മതിച്ചു. ഞായര്‍ മാത്രമേ പറ്റൂ എന്നും പറഞ്ഞു. ശനിയാഴ്ച സ്പെഷ്യല്‍ ക്ലാസ് ഉണ്ടത്രേ.
ഏകദേശം രാവിലെ ഒന്‍പതു മണിയോട് കൂടെ ടിന്റുമോന്‍ എത്തി.നേര്സരിയില്‍ പഠിക്കുമ്പോള്‍ അച്ഛന്‍ വാങ്ങി കൊടുത്ത സൈക്കിളില്‍ ആണ് വരവ്. ടിന്റുമോന്‍ വരുന്നു എന്നറിഞ്ഞ്  ഫാന്‍സ്‌ അസോസിയേഷന്‍ ആദ്യം തന്നെ ബാനറുകളും തൂക്കി നില്‍ക്കുന്നുണ്ടായിരുന്നു.എല്ലാവര്‍ക്കും ഓരോ ഫ്ലയിംഗ്  കിസ്സ്‌ എറിഞ്ഞു കൊടുത്ത് സ്റെജിലെത്തി. ചടങ്ങുകളൊക്കെ പെട്ടെന്ന് തീര്‍ത്തു. ഉപഹാരമായ ഒരു പെട്ടി ചോക്ലേറ്റ് സ്വീകരിച് നടത്തിയ പ്രസംഗത്തില്‍ ടിന്റുമോന്‍ ആകെ പറഞ്ഞത് ഒരൊറ്റ കാര്യം.
 " ഈ പഹയന്റെ ബ്ലോഗിന്റെ ബ്രാന്‍ഡ്‌ അംബാസെഡാര്‍ ആകാനുള്ള കൊതി കൊണ്ടൊന്നുമല്ല , ഈ ബ്ലോഗിന്റെ പേര് ......... കുഞ്ഞുകഥകള്‍ അതാണെന്നെ ആകര്‍ഷിച്ചത്. കാരണം കുഞ്ഞുങ്ങളും, കഥയും എന്റെ ബലഹീനതകള്‍ ആയിരുന്നു എന്നും.മാത്രമല്ല മൊബൈലിലെ എസ്‌ എം എസുകളില്‍ നിന്നും അല്പകാലത്തെക്കൊരു മോചനം"
കൂടി നിന്ന ഫാന്‍സ്‌ ഹര്ഷാരവങ്ങലോടെ ഇതിനെ വരവേറ്റു.പ്രസംഗം ടിന്റുമോന്‍ ഇങ്ങനെ മുഴുവിപിച്ചു.
" ഈ ബൂലോകത്തെ, ബ്ലോഗുകളുടെ ചരിത്രത്തിലെ ഏതെങ്കിലും ഒരു ബ്ലോഗിന്റെ ആദ്യ ബ്രാന്‍ഡ്‌ അംബാസെഡാര്‍ എന്ന പദവി എനിക്കായി സമര്‍പിച്ച കുഞ്ഞു കഥകള്‍ക്ക് അഭിനന്ദനങ്ങള്‍ ".

അതിനു ശേഷം നടന്ന ഫോട്ടോ ഷൂട്ടില്‍ പങ്കെടുക്കുകയും. പരസ്യത്തിനു ആവശ്യവും അല്ലാത്തതുമായ പോസ് നല്‍കുകയും ചെയ്ത ശേഷം പരിപാടിയില്‍ നിന്നും വിട വാങ്ങി.

അങ്ങനെ ഇന്ന് എന്റെ ബ്ലോഗ്‌ ഞാന്‍ ആഗ്രഹിച്ച പോലെ ചരിത്രത്തിന്റെ ഭാഗം ആയി. ബൂലോകത്ത് സ്വന്തമായി ബ്ലോഗും ബ്ലോഗ്‌ ചരിത്രത്തില്‍ ആദ്യമായി അതിനു മാത്രമായി ഒരു ബ്രാന്‍ഡ്‌ അംബാസിടെരെ നിയമിച്ച ആദ്യ ബ്ലോഗ്ഗര്‍ എന്ന പദവിയും ഞാന്‍ സ്വന്തമാക്കിയത് ഈ അവസരത്തില്‍ ഞാന്‍ അറിയിക്കുന്നു.

നന്ദി സൂചകമായി ടിന്റുമോന്‍ എഴുതിയ ഒരു പുസ്തകം ആദ്യ പ്രതി പ്രദര്‍ശനത്തിനു ഇതിനു കൂടെ വെക്കുന്നുമുണ്ട് .. എല്ലാവരും നോക്കുകയും ടിന്റുമോനോട് അന്വേഷണം പറയുകയും വേണം. " ഒന്നുമില്ലേലും ഈ ബൂലോകത്തെ നമ്മുടെ ആദ്യ ബ്ലോഗ്‌ ബ്രാന്‍ഡ്‌ അംബാസെഡാര്‍ അല്ലെ "


ഇതില്‍ പങ്കെടുക്കുകയും ഈ മുഹൂര്തത്തെ ഒരു ചരിത്ര മുഹൂര്‍ത്തം ആകാന്‍ എന്നെ സഹായിക്കുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്ത എന്റെ എല്ലാ ബ്ലോഗ്‌ സുഹൃത്തുക്കള്‍ക്കും നന്ദി. കൂടുതല്‍ നല്ല രചനകളുമായി നമുക്ക് വീണ്ടും കാണാം.
നോട്ട് : ഫോളോ ചെയ്തു ചെയ്തു എന്നെ സന്തോഷിപ്പിക്കൂ..

7 അഭിപ്രായങ്ങള്‍:

faisu madeena പറഞ്ഞു...

ടിന്റു മോനെ നീ തട്ടിയെടുത്തു അല്ലെ ...നടക്കില്ല മോനെ നടക്കില്ല ...ഞങ്ങളുടെ ടിന്റുവിനെ ഞങ്ങള്‍ വിട്ടു തരില്ല ..ചില ബൂര്‍ഷാ കുത്തക മുതലാളിമാര്‍ ഞങ്ങളുടെ ടിന്റുവിടെ ദത്തെടുക്കാന്‍ കുറെ കാലമായി ശ്രമിക്കുന്നു ...!!

കലക്കിയെടാ ..പിന്നെ എന്തിനാ ഇത്രയും ബ്ലോഗുകള്‍ എഴുതുന്നത്‌ ..ബാക്കിയുള്ളവര്‍ ഇവിടെ ഒരു ബ്ലോഗ്‌ തന്നെ കൊണ്ട് തോറ്റു....!

മാഡ് പറഞ്ഞു...

ഇനി പറഞ്ഞിട്ടൊരു കാര്യവുമില്ല ഫൈസു അതൊക്കെ ഞങ്ങള്‍ കണ്ടു നീണ്ട ചര്‍ച്ചക്കൊടുവില്‍ തീരുമാനിച്ചതാ. ഇനി അത് മാറി പറയാന്‍ അഭിമാനിയായ ടിന്റുമോനെ കിട്ടില്ല. മാത്രമല്ല ഗാന്ധിജിയുടെ പാത പിന്തുടര്‍ന്ന് പതിമൂന്നാം വയസില്‍ ചിന്നുമോളെ സ്വന്തം ആക്കാന്‍ ശ്രമിക്കുന്ന ടിന്റുമോന് എല്ലാ വിധ സഹായങ്ങളും കുഞ്ഞ് കഥകള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.

Naushu പറഞ്ഞു...

കൊള്ളാം.....

~ex-pravasini* പറഞ്ഞു...

അപ്പൊ ടിന്റു മോന്‍റെ ആളാ..അല്ലെ.
ഇവിടേം ഉണ്ട് ടിന്റുമോന്‍ കോമഡികള്‍ എസെംസ് അയച്ചു മനുഷനെ പിരാന്ത്(മീന്‍സ്‌,,മാഡ്)
കടിപ്പിക്കുന്ന ഒരാള്‍.
ഏതായാലും പോസ്റ്റ്‌ കൊള്ളാം.
ഇവിടെയും ഈച്ചനെ ആട്ടി ഇരിക്കുകയാ..
നോക്കട്ടെ വല്ല പോസ്റ്റും തടയുമോ..ന്ന്.

പിന്നെ എന്‍റെ പേരൊക്കെ എടുത്ത്‌ ബ്ലോഗില്‍ ഉപയോഗിക്കാന്‍ ധൈര്യം കാണിച്ചു തുടങ്ങിയല്ലേ..
ആരവിടെ??
നടക്കട്ടെ,,നടക്കട്ടെ..
: )

മാഡ് പറഞ്ഞു...

എന്റെ താത്ത ഞമ്മളും ജീവിച്ചു പൊക്കോട്ടെ ഈ പുലികളുടെ ഇടയില്‍ . അതിനു അല്പം ധൈര്യം കിട്ടാന്‍ ആയിട്ടാ ചില സിംഹങ്ങളുടെ പേര് ഉള്പെടുതുന്നത്.അതങ്ങു പൊറുക്കു താത്ത.ബിരിയാണി മുഴുവന്‍ തീര്തിട്ടാനല്ലേ പോയത്‌. നൗഷാദ്‌ കാക്ക വന്നു വലിഞ്ഞ ഒരു ചിരിയും ചിരിച്ചു പോയി. കണ്ടില്ലേ. ആള്‍ക്ക് ഒന്നും കിട്ടിയില്ലത്രേ. എന്താ ചെയ്യാ.താത്ത ഇനിയും വരണം കേട്ടോ. മാത്രമല്ല ഇന്നൊരു ഫന്ക്ഷന്‍ നടക്കുന്നുണ്ട് വന്നു പങ്കെടുക്കണം കേട്ടോ.

റിയാസ് (മിഴിനീര്‍ത്തുള്ളി) പറഞ്ഞു...

ഇവിടെ അങ്ങിനെയൊരു സംഭവവും നടന്നോ...?


ഇനിയെന്തെങ്കിലുമുണ്ടായാല്‍ ദേ (mizhineerthully@gmail.com) ഇതിലേക്കൊന്നു മെയിലയക്കണേ...?

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. പറഞ്ഞു...

അപ്പോൾ ടിന്റുമോന്റെ പാറ്റേന്റും എടുത്തു അല്ലേ..
കൊള്ളാം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ്‌ ബോക്സ്‌ തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)

Next previous home

ഫേസ് ബുക്കില്‍ കഥ കേള്‍ക്കുന്നവര്‍

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ഏകാന്തത പുതച്ചു ഹോസ്റ്റല്‍ മുറിയുടെ മൂലയില്‍ കൂടിപിടിച്ചിരുന്ന അവനെ അവര്‍ ഭ്രാന്തനെന്നു അര്‍ത്ഥം വരുന്ന " മാഡ് " എന്ന പേര് വിളിച്ചു. കാലത്തിനുമിപ്പുറത്ത്‌ അവനെ ഭ്രാന്ത് വേട്ടയാടുന്നു..ഏകാന്തത.എങ്ങും നിശബ്ദത..ചിന്തകള്‍ക്ക് കനംവെക്കുന്നു..പഴയ സുഹൃത്തുക്കള്‍ വീണ്ടും അവനെ ഓര്‍മിപ്പിച്ചു " യു ആര്‍ മാഡ് "..