What they say

പ്രിയ കൂട്ടുകാരെ..ഞാന്‍ എഴുതുന്നതിനെ ഒരു സാഹിത്യശാഖ ആയി കണക്കാക്കാമോ എന്നറിയില്ല. എനിക്കിവ കഥകളും, കവിതകളുമാണ്..ഇതിലുള്ള ഒന്നിനും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല.ഉണ്ടെന്നു തോന്നിയാല്‍ അത് തികച്ചും യാദര്‍ശ്ചികം മാത്രം.

സസ്നേഹം മാഡ്‌

2011, ഫെബ്രുവരി 7, തിങ്കളാഴ്‌ച

പ്രതികരണം നഷ്ട്ടപെട്ടോ? അതോ നിങ്ങളുടെ സഹോദരിക്ക് സംഭവിക്കാന്‍ കാത്തിരിക്കുകയാണോ ??

Print Friendly and PDF
പ്രതികരണം 

റെയില്‍വേ ട്രാക്കില്‍ വീണു പിടയുന്ന ഒരു പെണ്‍കുട്ടിയുടെയും, അവളുടെ മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഒരു കാമപിശാചിന്റെയും ഓര്‍മ്മകള്‍ എന്‍റെ ഉറക്കാതെ ഹനിക്കുന്നു.അതിനും ഉപരി..നിലവിളി കേട്ടിട്ടും ഒന്ന് തിരിഞ്ഞു പോലും നോക്കാതിരുന്ന സഹയാത്രികര്‍ ..പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം പ്രത്യക്ഷപെടുകയും നക്കാപിച്ച നഷ്ടപരിഹാരം എന്ന പേരില്‍ എറിഞ്ഞു കൊടുക്കുകയും ചെയുന്ന മാറി മാറി വരുന്ന സര്‍ക്കാര്‍ ..അതിലും ഉപരി നിസഹായ ആയ ഒരമ്മയുടെ വേദനകള്‍ കഥയായി എഴുതി രസിക്കുന്ന മാധ്യമ വൃന്തങ്ങള്‍ ..എന്നാണു എന്‍റെ നാട് നന്നാവുക. സ്വന്തം ജീവിതം സ്വപ്നം കണ്ടു ഒരു പെണ്ണ് കാണല്‍ ചടങ്ങിനു യാത്ര തിരിച്ച ഒരു പെണ്‍കുട്ടിയെ മൃഗീയം ആയി (മൃഗീയം എന്ന വാക്ക് ഉപയോഗിച്ചതിനു മൃഗങ്ങള്‍ എന്നോട് പൊറുക്കുക. അതിലും എത്രയോ നികൃഷ്ടം ആണ് ഈ പ്രവൃത്തി)പീഡിപ്പിച്ച ഒരു ഒറ്റകൈയന്‍ .. ഒരു പക്ഷെ തെളിവുകള്‍ ഇല്ലാത്ത പേരിലും, വികലാംഗന്‍ എന്ന പരിഗണയിലും അതുമല്ലെങ്കില്‍ മനോരോഗിയെന്നു മുദ്ര കുത്തിയും നാളെ ജയിലില്‍ നിന്നും കുറ്റവിമുക്തന്‍ ആയി പുറത്തു വന്നേക്കാം.എന്തിനേറെ പറയുന്നു ഈ മനോരോഗിയുടെ ഇരകളായി ഇനിയും സൌമ്യമാര്‍ പുനര്‍ജനിചേക്കാം.


ഇങ്ങനെയുള്ള നികൃഷ്ട ജീവികളെ, അത് മനോരോഗിയായാലും, വികലാംഗന്‍ ആയാലും എത്ര ഉയരതുള്ളവന്റെ മകന്‍ ആയാലും അര്‍ഹിച്ച ശിക്ഷ കൊടുക്കണം. അത് പക്ഷെ ഒരു ജീവ പര്യന്തമോ, തൂക്കി കൊലയോ അല്ല. അങ്ങനെ ചെയ്‌താല്‍ പിറ്റേന്നത്തെ പത്ര താളില്‍ ഏതെങ്കിലും കോണില്‍ അണഞ്ഞു പോകുന്ന ഒരു തുണ്ട് വാര്‍ത്ത മാത്രം ആകും. ആ ശിക്ഷയുടെ കാഠിന്യം ജനങ്ങളിലെക്കെതില്ല. മറിച്ച് , സ്ത്രീകളോട് ഇത്തരം ക്രൂരതകള്‍ കാണിക്കുന്നവരെ ജനമധ്യത്തില്‍ വെച്ചു ലിംഗചേദം നടത്തുകയോ..അതുമല്ലെങ്കില്‍ അവരെ കല്ലെറിഞ്ഞു കൊല്ലുകയോ, തൂക്കി കൊല്ലുകയോ ചെയ്യണം.ഒരു പക്ഷെ നിങ്ങള്‍ക്ക് ഇതൊരു കാടന്‍ നിയമം ആയി തോന്നിയേക്കാം.ഇത് പക്ഷെ അവര്‍ക്ക് നല്‍കാവുന്ന ഏറ്റവും ചെറിയ ശിക്ഷയാനെന്നെ ഞാന്‍ പറയൂ. എന്നാല്‍ ഇത്തരം ഒരു കടുത്ത ശിക്ഷാ നടപടി നമ്മുടെ സമൂഹത്തിനു അത്യാവശ്യമായി തീര്‍ന്നിരിക്കുന്നു.ഇനിയും ഒരുപാട് മനോരോഗികള്‍ സമൂഹത്തില്‍ ഉണ്ടാവാതിരിക്കാന്‍ ഏറ്റവും ഉതകുന്ന ചികിത്സ ഇത് തന്നെയാണ്.നൂറു ആശുപത്രിയെക്കാള്‍ ഇത്തരത്തില്‍ ഒരു ശിക്ഷ ഫലം ചെയും എന്ന് തീര്‍ച്ച.


ഇത് സമൂഹത്തില്‍ നിങ്ങളെ പോലെ തന്നെ നിസഹായന്‍ ആയ ഒരാളുടെ ഗദ്ഗതം മാത്രമായി അവശേഷിക്കും എന്ന് തീര്‍ച്ച. കുളിക്കാന്‍ കയറുമ്പോള്‍ പോലും പോലീസ് കാവലില്‍ കഴിയുന്ന മന്ത്രി പുത്രിമാര്‍ എവിടെ കിടക്കുന്നു..പാവം ജനങ്ങളുടെ സൌമ്യയും കൃഷ്നെന്തുവിനെയും പോലുള്ള പെണ്മക്കള്‍ എവിടെ കിടക്കുന്നു.അത് കൊണ്ട് തന്നെ ഇതെല്ലാം ഇത് പോലെ തന്നെ നില നില്‍ക്കുകയും ഇനിയും സമൂഹത്തില്‍ ഇത്തരം ദുരന്തങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടി വരുമെന്നും എല്ലാവരെയും പോലെ എനിക്കും അറിയാം. ഇത് വെറും ഗദ്ഗതം മാത്രം..


2003 ഇല്‍ റെയില്‍വേ അധികൃതര്‍ എടുത്ത തീരുമാനങ്ങള്‍ ഒന്നും തന്നെ പ്രാവര്‍ത്തികമാക്കാന്‍ ഇത് വരെ ശ്രദ്ധിച്ചിട്ടില്ല.വനിതാ കംപാര്‍ത്മെന്റ്റ് നടുവില്‍ സ്ഥാപിക്കുമെന്നും, സായുധ ധാരിനികലായ വനിതാ പോലീസിനെ കാവല്‍ നിര്‍ത്തുമെന്നും, പെട്ടെന്ന് തിരിച്ചറിയാന്‍ ആയി മറ്റു നിറം നല്‍കുമെന്നും പറഞ്ഞതെല്ലാം വെറും കടലാസില്‍ ഒതുങ്ങി.ബി ജെ പി ട്രെയിന്‍ തടഞ്ഞത് കൊണ്ടോ, ഡി വൈ എഫ് ഐ റെയില്‍വേ പോലീസ് കാര്യാലയം തല്ലി പൊട്ടിച്ചത്  കൊണ്ടോ ഇത് മാറില്ല.


നമ്മുടെ നാടിന്റെ അവസ്ഥ നോക്കിയാല്‍ മനസിലാകും.വനിതാ ആയിട്ടും വനിതകളുടെ സുരക്ഷയ്ക്ക് ഒന്നും ചെയ്യാത്ത ഒരു റെയില്‍വേ മന്ത്രി. രാജ്യത്തിന്റെ പരമോന്നത പദവിയില്‍ ഇരിക്കുന്ന വനിതാ രാഷ്ട്രപതി. ഭരണത്തിന്റെ ചുക്കാന്‍ പിടിക്കുന്നതും ഒരു വനിത. കൂണ് പോലെ മുളച്ചു പടര്‍ന്നു കിടക്കുന്ന സ്ത്രീ സംഘടനകള്‍ ..എന്നിട്ടും ഒരു പാവം പെണ്‍കുട്ടി ക്രൂരമായി കൊല ചെയ്യപെട്ടു. കേരളത്തിലെ സ്ഥിതിയോ? ഒരു നിഷ്കളങ്കയായ പെണ്‍കുട്ടി ക്രൂരമായി കൊല ചെയ്യപെട്ടിട്ടും ഇപ്പോളും ഒരു ഐസ് ക്രീം കേസിന്റെ വാലില്‍ കടിച്ചു തൂങ്ങി അന്യോന്യം പോരടിക്കുന്ന ഒരു പ്രതിപക്ഷവും, ഭരണ പക്ഷവും. 


പണ്ട് ഒരു പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച കന്യാസ്ത്രീയെ ട്രെയിനില്‍ നിന്നും തള്ളി താഴെക്കിട്ടതും, കൃഷ്നെന്തു എന്ന ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിനി കൊല്ലപെട്ടതും എല്ലാം  പഴമ ആയ പോലെ ഇതും ആകും..തീര്‍ച്ച.മറവി മലയാളികള്‍ക്ക് അല്പം കൂടുതല്‍ ആണെന്ന വസ്തുത കോടതിക്കും, അധികാര വര്‍ഗത്തിനും, ഈ വക മാനസിക രോഗികള്‍ക്കും അറിയാമെന്നിരിക്കെ ഈ കഥ തുടര്‍ന്നു കൊണ്ടേയിരിക്കും.

സ്വപ്നങ്ങളില്‍ എന്നോട് നിലവിളിയോടെ രക്ഷയ്ക്ക് വേണ്ടി പിടയുന്ന ആ പാവം പെണ്‍കുട്ടിയുടെ ആത്മശാന്തിക്കായി നിസഹായതയോടെ.. 

4 അഭിപ്രായങ്ങള്‍:

~ex-pravasini* പറഞ്ഞു...

വാര്‍ത്ത വായിച്ച് മനസ്സിലെ കനല്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല.
വൈകല്യം മറയാക്കുന്ന ഈ നീചന്‍മാരെ നാമോരാള്‍ മാത്രം വിചാരിച്ചാല്‍ ഒന്നും ചെയ്യാന്‍ കഴിയില്ല.
നമ്മുടെ രോഷവും വിങ്ങലുകളും നമ്മില്‍ത്തന്നെ എരിഞ്ഞുതീരും.
സമൂഹം ഒന്നിച്ചിറങ്ങണം,പാര്‍ട്ടി നോക്കാതെ പ്രതികരിക്കണം.ഇത്തരക്കാരെ നിയപാലകര്‍ക്ക് കൊടുക്കാതെ നന്നായി "കൈകാര്യം"ചെയ്യുക.

ഈ സംഭവത്തിനുശേഷം ഇക്കഴിഞ്ഞ വെള്ളിയാഴ്ച ട്രെയിനില്‍ മറ്റൊരു ഒറ്റക്കയ്യനെ കോയമ്പത്തൂരില്‍ നിന്നുള്ള യാത്രയില്‍ കണ്ടതായി അനിയത്തിയുടെ മോള്‍ പറഞ്ഞു.
വനിതാ കമ്പാര്‍ട്ട്‌മെന്റില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഒറ്റക്കാലനെ ഒറ്റയ്ക്ക് നേരിട്ട് പെണ്‍കുട്ടിയെ രക്ഷിച്ച കന്യാസ്ത്രീയുടെ അനുഭവം ഇന്നലത്തെ മാധ്യമത്തില്‍ വായിച്ചു.

ഇക്കൂട്ടര്‍ വൈകല്യം മുതലെടുക്കുന്നോ...

സ്വ.ലേ പറഞ്ഞു...

അറബ് രാജ്യങ്ങളിലെ ശിക്ഷകളെ വളരെ ഭീതിയോടെ നോക്കി കണ്ടിരുന്ന ഒരാള്‍ ആയിരുന്നു ഞാന്‍..പക്ഷെ അവര്‍ ചെയ്യുന്നതാണ് ശരിയെന്നു തോന്നി പോകുന്ന നിമിഷങ്ങളാണ് നമുക്കിന്നു സമൂഹം നല്‍കുന്നത്..തീര്‍ച്ചയായും താത പറഞ്ഞപോലെ ക്രൂരമായ ശിക്ഷ തന്നെ ഇവര്‍ക്ക് വിധിക്കണം. കല്ലെറിഞ്ഞോ തല അറുത്തു മാറ്റിയോ.എത്രയോ പക്ഷി മൃഗാതികളെ നാം ഭക്ഷണത്തിനായി കൊള്ളുന്നു..ലോകത്തിന്റെ ശാന്തിക്കും സമാധാനത്തിനുമായി ഇത്തരം നികൃഷ്ട ജീവികളെ കൊല്ലുന്നതില്‍ യാതൊരു പാപവും, തെറ്റുമില്ല.ആകെ ചെയേണ്ടത്. എന്ത് ശിക്ഷ തന്നെയായാലും അത് ജനമധ്യത്തില്‍ ആകണം. അതൊരു താക്കീത് ആവണം. ഇത്തരം മാനസിക രോഗികള്‍ക്കും, കുറ്റവാളികള്‍ക്കും.

കൊച്ചു കൊച്ചീച്ചി പറഞ്ഞു...

എനിക്ക് പറയാനുള്ളത് മുരളി തുമ്മാരുകുടി മാതൃഭൂമിയില്‍ എഴുതിയിട്ടുണ്ട്. അതില്‍ ഞാന്‍ പൂര്‍ണ്ണമായി യോജിക്കുന്നത് "കമ്പാര്‍ട്ട്‌മെന്റിലെ പോലീസുകാരല്ല നമ്മുടെ സ്ത്രീകള്‍ക്ക് സുരക്ഷിതമായ അന്തരീക്ഷമൊരുക്കേണ്ടത്. ഔദ്യോഗിക സുരക്ഷ നല്‍കാന്‍ കഴിയുന്ന സമയത്തിനും സ്ഥലത്തിനും പരിമിതിയുണ്ട്. സമൂഹത്തിലെ എല്ലാവരും സംസ്‌ക്കാരത്തോടെ പെരുമാറാന്‍ തുടങ്ങുമ്പോള്‍, എല്ലാവരും പരസ്​പരം സംരക്ഷിക്കാന്‍ തുങ്ങുമ്പോള്‍, പൊതു ഇടങ്ങള്‍ ആസ്വദിക്കാന്‍ പരസ്​പരം അനുവദിക്കുമ്പോള്‍, അപ്പോഴാണ് സാമൂഹിക സുരക്ഷ മെച്ചപ്പെടുന്നത്." എന്ന വിശകലനത്തോടാണ്.

സ്വ.ലേ പറഞ്ഞു...

പ്രിയ കൊച്ചു കൊചീചിയോടു ഒരു പരിധി വരെ യോജിക്കാനേ എനിക്ക് കഴിയൂ. ഈ പറഞ്ഞ കാര്യം പേപ്പറില്‍ വളരെ ഭംഗിയായി എഴുതാന്‍ സാധിക്കുമെങ്ങിലും.. സാമ്പത്തിക സംവരം നടത്തണം എന്ന് പറയുന്ന പോലെ നടക്കാത്ത കാര്യം മാത്രം ആണ്. നടന്നാല്‍ പറയുന്ന പോലെ ഏറ്റവും നല്ല ഒരു മാറ്റത്തിന് തുടക്കം കുറിക്കാവുന്ന ഒന്നും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ്‌ ബോക്സ്‌ തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)

Next previous home

ഫേസ് ബുക്കില്‍ കഥ കേള്‍ക്കുന്നവര്‍

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ഏകാന്തത പുതച്ചു ഹോസ്റ്റല്‍ മുറിയുടെ മൂലയില്‍ കൂടിപിടിച്ചിരുന്ന അവനെ അവര്‍ ഭ്രാന്തനെന്നു അര്‍ത്ഥം വരുന്ന " മാഡ് " എന്ന പേര് വിളിച്ചു. കാലത്തിനുമിപ്പുറത്ത്‌ അവനെ ഭ്രാന്ത് വേട്ടയാടുന്നു..ഏകാന്തത.എങ്ങും നിശബ്ദത..ചിന്തകള്‍ക്ക് കനംവെക്കുന്നു..പഴയ സുഹൃത്തുക്കള്‍ വീണ്ടും അവനെ ഓര്‍മിപ്പിച്ചു " യു ആര്‍ മാഡ് "..