Translate

What they say

പ്രിയ കൂട്ടുകാരെ..ഞാന്‍ എഴുതുന്നതിനെ ഒരു സാഹിത്യശാഖ ആയി കണക്കാക്കാമോ എന്നറിയില്ല. എനിക്കിവ കഥകളും, കവിതകളുമാണ്..ഇതിലുള്ള ഒന്നിനും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല.ഉണ്ടെന്നു തോന്നിയാല്‍ അത് തികച്ചും യാദര്‍ശ്ചികം മാത്രം.

സസ്നേഹം മാഡ്‌

2011, ജനുവരി 13, വ്യാഴാഴ്‌ച

ബ്ലോഗ്‌ വായിക്കാന്‍ ആളുണ്ടോയ്...പൂയ്..

Print Friendly and PDF

"പണ്ടാരം അടങ്ങാന്‍..പണ്ടാരോ പറഞ്ഞ പോലെ..ഒരൂക്കിനെടുത്തു ചാടേം ചെയ്തു..കേറാന്‍ നോക്കീട്ടു കഴിയനുമില്ലലോ എന്‍റെ ഭഗവാനെ..  . ..ഹോ".രാവിലെ എണീറ്റ്‌ ബ്ലോഗ്‌ അമ്മാവന്‍ തലതല്ലി പ്രാര്‍ഥിച്ചു..ഇന്ന് പോസ്റ്റ്‌ ചെയ്യാന്‍ ഒന്നും കിട്ടാനില്ല..തല ചൊരിഞ്ഞിരുന്നു നോക്കി..ഒരു രക്ഷേമില്ല..തലയില്‍ വരണത് മുഴുവന്‍ പഴഞ്ജന്‍ പൈങ്കിളി സാഹിത്യങ്ങളും..ഞാന്‍ എന്നെ തന്നെ ആധുനിക കവിയായി സങ്കല്‍പ്പിച്ചു പടച്ചു വിടുന്ന ഉത്തരാധുനിക കവിതയുമാണ്..ഒന്നിനും ഒരു ടിമാണ്ടുമില്ല.ഓരോരുത്തര്മാരുടെ ബ്ലോഗില്‍ കേറി നോക്കുമ്പോ കാണാം മുപ്പതും നാല്പതും കമന്റുകള്‍..പാവം നമ്മളെ തിരിഞ്ഞു നോക്കുക പോയിട്ട്..ഒരു സമാധാനത്തിനെങ്കിലും ..മോനെ കുട്ടാ ഇനിയും എഴുതിക്കോ എന്നൊരു വാക്ക്..പറയുമ്പോ ചിലരൊക്കെ നമ്മടെം ഫ്രണ്ട് ലിസ്റ്റില്‍ കിടക്കനുണ്ട്..അതുകൊണ്ട് നമുക്കെന്തു കാര്യം..നമ്മളെയൊന്നും മൈന്ടെ ചെയില്ല..ഇന്നലെ ബ്ലോഗ്‌ പട്ടിക നോക്കിയപ്പോള്‍ അമ്മയാണെ പെറ്റ തള്ള സഹിക്കൂലാട്ടാ..ഒരൊറ്റ കമെന്‍റ് കിടക്കനുണ്ട്  ..സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി ബ്ലോഗ്‌ അമ്മാവന്.."നല്ല കവിത" ഒരു പെണ്‍കുട്ടിയുടെ ആയിരുന്നു കമന്റ്‌.സന്തോഷം അണപൊട്ടി ഒഴുകിയ നിമിഷങ്ങള്‍..ഒറ്റ മിനിറ്റ് നീണ്ടു നിന്നുള്ളൂ..ബ്ലോഗ്‌ അമ്മാവന്‍ ഞെട്ടി തരിച്ചു നില്‍ക്കുന്നു.താന്‍ തന്‍റെ മാസ്റെര്‍ പീസ്‌ എന്ന് വിചാരിച്ചു പോസ്റ്റ്‌ ചെയ്ത സുന്ദരമായ ഒരു "കഥയ്ക്കായിരുന്നു" ഈ കമന്റ്‌.അമ്മാവന് മതിയായി..അമര്‍ഷം കൊണ്ട് പല്ല് ഞെരിച്ചു തെക്ക് വടക്ക് നടന്നു..പിന്നെ പോസ്റ്റ്‌ എഡിറ്റ്‌ എന്ന ബട്ടണില്‍ അമര്‍ത്തി തന്‍റെ കൃതിക്ക് മുകളില്‍ കഥ എന്ന തല വാചകം ചേര്‍ത്തു.അങ്ങനെയാണ് ആ പ്രശ്നം തീര്‍ത്തത്.എന്നിട്ടുണ്ടോ വല്ല കാര്യവും.ബ്ലോഗ്‌ വായിക്കാന്‍ ആളെ കിട്ടുന്നില്ല.ഗൂഗിളില്‍ കേറി..ആദ്യാക്ഷരി എന്ന ബ്ലോഗ്‌ സഹായി വായിച്ചു കാണാ പാഠം പഠിച്ചു."ബ്ലോഗ്‌ സന്ദര്‍ശകരുടെ എണ്ണം എങ്ങനെ കൂട്ടാം".അതിലായിരുന്നു ഗവേഷണം മുഴുവന്‍.അതില്‍ പറഞ്ഞ പോലെ പിറ്റേന്ന് മുതല്‍ കണ്ണില്‍ കണ്ട ആളുകളുടെയൊക്കെ ബ്ലോഗില്‍ കേറി നിരങ്ങാനും, അഭിപ്രായം എഴുതാനും തുടങ്ങി.അഭിപ്രായം കാണുന്നവര്‍ കൌതുകത്തിന് അതിന്റെ ഉടമയുടെ ബ്ലോഗിലും കേറും വായിക്കും എന്നതായിരുന്നല്ലോ ആദ്യാക്ഷരി ഫോര്‍മുല.എന്ത് പറയാന്‍.തന്‍ രേഖപെടുത്തിയ അഭിപ്രായങ്ങള്‍ വായിക്കാന്‍ താന്‍ വീണ്ടും അവരുടെ ബ്ലോഗ്‌ പോസ്റ്റില്‍ കയറി നിരങ്ങേണ്ട ഗതികേടിലാണ് ബ്ലോഗ്‌ അമ്മാവന്‍ എത്തിയത്..ഇപ്പോള്‍ പുള്ളിക്കൊരു കാര്യം മനസിലായി.തന്‍റെ ബ്ലോഗ്‌ ആള്‍ക്കാര്‍ വായിക്കുന്നതും, കോഴിക്ക് മുല വരുന്നതും ഒരേ ദിവസം ആയിരിക്കുമെന്ന്.ഇന്നലെ ബ്ലോഗ്‌ അമ്മാവന്‍ ഒരു ബോര്‍ഡ്‌ റോഡു വക്കിലുള്ള തന്‍റെ പറമ്പിന്‍റെന്റെ മുള്ളുവേലിയില്‍ കൊളുത്തിയിട്ടു."ബ്ലോഗ്‌ വില്പനയ്ക്ക്". 


8 അഭിപ്രായങ്ങള്‍:

അംജിത് പറഞ്ഞു...

ഇത് കൊള്ളാം..
ആ കഥാ-കവിത സംഗതി ഇഷ്ടപ്പെട്ടു.
നിന്റെ ബ്ലോഗിനെ കുറിച്ച് നീ പറഞ്ഞ ഈ സത്യം ഞാന്‍ ശരി വെക്കുന്നു.
"തലയില്‍ വരണത് മുഴുവന്‍ പഴഞ്ജന്‍ പൈങ്കിളി സാഹിത്യങ്ങളും..ഞാന്‍ എന്നെ തന്നെ ആധുനിക കവിയായി സങ്കല്‍പ്പിച്ചു പടച്ചു വിടുന്ന ഉത്തരാധുനിക കവിതയുമാണ്"

faisu madeena പറഞ്ഞു...

ഇത് എനിക്കിട്ടു താങ്ങിയതാണോ ?..ഹിഹിഹി ..ഞാനും ഒരു ബോര്‍ഡ്‌ വെച്ചിരുന്നു ...


നന്നായിട്ടുണ്ട് ഈ ബ്ലോഗ്‌ കഥ ....ഇനിയും എഴുതൂ{പറഞ്ഞില്ല എന്ന് വേണ്ടാ}

സ്വ.ലേ പറഞ്ഞു...

എന്റെ ഫൈസു സത്യം പറയാലോ..ഇതെഴുതി കഴിഞ്ഞപ്പോള്‍ ആദ്യം എനിക്കോര്‍മ വന്നത് തന്നെയാ..ഹ്ഹ്ഹ അപ്പൊ കൊട്ട് കൊണ്ട്.

നീലാംബരി പറഞ്ഞു...

മോനെ കുട്ടാ ഇനിയും എഴുതിക്കോ, ഞാന്‍ വായിച്ചോളാം(ഹ പുളുവല്ലെടോ )

~ex-pravasini* പറഞ്ഞു...

എഴുതിക്കോ മോനെ..ധൈര്യായിട്ടു എഴുതിക്കോ..
ഇനി മേലാല്‍ ഇമ്മാതിരി ഭീഷണിയും കൊണ്ടങ്ങോട്ടു
വരരുത്,
ഫൈസു വന്നില്ലേ ..ഇനി പേടിക്കേണ്ട കോഴിക്ക് മുല വരും,ബ്ലോഗ്‌ വായിക്കാന്‍ ആളും കൂടും.അത്രയ്ക്ക് ബര്‍ക്കത്തുള്ള കമന്‍റാ ഞമ്മളെ ഫൈസൂന്‍റെ..

സ്വ.ലേ പറഞ്ഞു...

അയ്യോ ഇത്താത്ത ഒരു അബദ്ധം ഏതു പോലീസുകാരനും പറ്റും..സത്യത്തില്‍ ആ ഫൈസുവിനെ തട്ടിക്കൊണ്ടു പോരാനായിരുന്നു പദ്ധതി..പക്ഷെ..ആരോ പറഞ്ഞു..വെറുതെയാ..ആരും ചോദിച്ചു വരില്ല ഫൈസുവിനെ എന്ന്..താതയ്ക്കാവുമ്പോ ചോദിക്കാനും പറയാനും ബ്ലോഗ്‌ മോന്മാരില്ലേ..എന്നെ ആ കുളത്തില്‍ പിടിചിട്ടെക്കല്ലേ..എങ്ങാനും ഇട്ടാല്‍ കുളം അടുത്ത ആഴ്ച പുതിയ കഥ പറയും..ഹ്ഹ

അംജിത് പറഞ്ഞു...

മോനെ ഫൈസൂനെ തൊട്ടു കളിക്കല്ലേ. ഞണ്ട് ഇരുക്കിയാല്‍ വിടാന്‍ പ്രയാസമാ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ്‌ ബോക്സ്‌ തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)

Next previous home

ഫേസ് ബുക്കില്‍ കഥ കേള്‍ക്കുന്നവര്‍