What they say

പ്രിയ കൂട്ടുകാരെ..ഞാന്‍ എഴുതുന്നതിനെ ഒരു സാഹിത്യശാഖ ആയി കണക്കാക്കാമോ എന്നറിയില്ല. എനിക്കിവ കഥകളും, കവിതകളുമാണ്..ഇതിലുള്ള ഒന്നിനും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല.ഉണ്ടെന്നു തോന്നിയാല്‍ അത് തികച്ചും യാദര്‍ശ്ചികം മാത്രം.

സസ്നേഹം മാഡ്‌

2011, ജനുവരി 17, തിങ്കളാഴ്‌ച

അടുപ്പ്

Print Friendly and PDF
പുകവലി കാന്‍സര്‍ ഉണ്ടാക്കുമെന്നാരോ പറഞ്ഞുവത്രേ..
പുക വലി ആരോഗ്യത്തിനു ഹാനികരം എന്ന് കൂടില്‍ എഴുതി വെച്ചു എന്ത് കാര്യം..

വലി കൂടി..
പുതു മന്ത്രി വന്നു ഫോട്ടോയും ഒട്ടിച്ചു..വായ പൊട്ടിയതും ചളുങ്ങിയതുമായ ഭീകര ഫോട്ടോകള്‍..
ജനങ്ങള്‍ ചിരിച്ചു ചിരിച്ചു മരിച്ചു...
കുട്ടികള്‍ ഫോട്ടം വെട്ടി പ്രോജെക്ടില്‍ ഒട്ടിച്ചു..
ബുദ്ധിജീവികള്‍ കണ്ടെത്തി..പുകവലിക്കാരേക്കാള്‍ പുകവിടുന്നത് അടുപ്പുകള്‍ ആണത്രേ..
പെയിന്‍  & പാലിയെടീവ് കെയര്‍ അടുപ്പുകളുടെ പുകവലി നിര്‍ത്താന്‍ ഓടി..
കാന്‍സര്‍ വന്നാല്‍ അന്നം മുട്ടുമല്ലോ..അത് തന്നെ കാര്യം..
സര്‍ക്കാര്‍, അടുപ്പിന്‍റെ പുകവലി നിര്‍ത്തുന്നവര്‍ക്ക് ഇനാം പ്രഖ്യാപിച്ചു..
മത്സരമായി..ഒടുവില്‍... 
ആലുവയിലെ പെയിന്‍ & പാലിയെടീവ് കെയര്‍ ഒരു സംഭവം തന്നെ..കേരളത്തിലങ്ങോളം ഇങ്ങോളം അടുപ്പിന്‍റെ പുകവലി മാറ്റാന്‍ അവര്‍ക്കായി..ഇപ്പൊ അവരുടെ പേര് വെച്ചാണത്രേ അടുപ്പ് ഇറങ്ങുന്നത്.
" ആലുവാ പുകയില്ലാത്ത അടുപ്പ്".
നോട്ട്: എന്നാണാവോ കേരളത്തിലെ ജനങ്ങള്‍ പുകവലി മാറുക..


4 അഭിപ്രായങ്ങള്‍:

അംജിത് പറഞ്ഞു...

എനിക്ക് നിന്ടത്രേം വിവരമില്ലാത്തത് കൊണ്ട് കാര്യമായൊന്നും മനസ്സിലായില്ല. ഗൂഗിളില്‍ന്നു ഡൌണ്‍ലോഡ് ചെയ്ത ഫോട്ടം കലക്കി. ഒന്നൊന്നര ഐറ്റം.

നീലാംബരി പറഞ്ഞു...

നിന്റെയുള്ളില്‍ ഒരു മൃഗം ഉറങ്ങിക്കിടപ്പുണ്ട് (തവളയല്ല),തിന്മകള്‍ക്കെതിരെ ചീറിയടുക്കുന്ന ഒന്ന്,പൂര്‍ണ്ണ ഗാംഭീര്യത്തോടെ ചീറിക്കോളൂ ,എതിരാളികള്‍ ഭയക്കാതിരിക്കില്ല

സ്വ.ലേ പറഞ്ഞു...

എന്റെയുള്ളില്‍ ഒരു സിംഹമുണ്ട്..അതിനെ ഉണര്‍ത്താന്‍ ശ്രമിക്കരുത്..എന്ന് സുരേഷ് ഗോപി ആചാര്യന്‍ പണ്ട് പറഞ്ഞ്ട്ടുണ്ട്..thanks neeloos..read in future too..

അംജിത് പറഞ്ഞു...

നിന്റെയുള്ളില്‍ കൂര്‍ക്കം വലിച്ചു കിടന്നുറങ്ങുന്നത് സിങ്കമല്ല മോനെ.. കരടിയോ, പുലിയോ ആനയോ ഒന്നുമല്ല.. നീല് അറിയാതെ പറഞ്ഞു പോയതാ മൃഗം എന്നൊക്കെ. അത് ഒരു പക്ഷിയാണെന്ന് നിന്നെ പത്തു-പതിനഞ്ചു കൊല്ലമായിട്ടു സഹിക്കുന്ന ഞങ്ങള്‍ക്കല്ലേ അറിയൂ.. പഷ്കെ, ആ പഷ്കിയുടെ പേര് ഇവിടെ പറഞ്ഞു ഞാന്‍ ആ പഷ്കിയുടെ കൊത് വാങ്ങാന്‍ നില്‍ക്കുന്നില്ല. വേണമെങ്കില്‍ ക്ളൂ തരാം.
1 . മുട്ടയിടും. അതും ദിവസത്തില്‍ ഒന്നേ ഒന്ന് മാത്രം.
2 . ഇതിനു മുന്‍പിലത്തെ ഒരു പോസ്റ്റില്‍ നീ ഈ പക്ഷിയുടെ ഒരു ദൌര്‍ബല്യത്തെ ആക്ഷേപിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ്‌ ബോക്സ്‌ തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)

Next previous home

ഫേസ് ബുക്കില്‍ കഥ കേള്‍ക്കുന്നവര്‍

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ഏകാന്തത പുതച്ചു ഹോസ്റ്റല്‍ മുറിയുടെ മൂലയില്‍ കൂടിപിടിച്ചിരുന്ന അവനെ അവര്‍ ഭ്രാന്തനെന്നു അര്‍ത്ഥം വരുന്ന " മാഡ് " എന്ന പേര് വിളിച്ചു. കാലത്തിനുമിപ്പുറത്ത്‌ അവനെ ഭ്രാന്ത് വേട്ടയാടുന്നു..ഏകാന്തത.എങ്ങും നിശബ്ദത..ചിന്തകള്‍ക്ക് കനംവെക്കുന്നു..പഴയ സുഹൃത്തുക്കള്‍ വീണ്ടും അവനെ ഓര്‍മിപ്പിച്ചു " യു ആര്‍ മാഡ് "..