Translate

What they say

പ്രിയ കൂട്ടുകാരെ..ഞാന്‍ എഴുതുന്നതിനെ ഒരു സാഹിത്യശാഖ ആയി കണക്കാക്കാമോ എന്നറിയില്ല. എനിക്കിവ കഥകളും, കവിതകളുമാണ്..ഇതിലുള്ള ഒന്നിനും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല.ഉണ്ടെന്നു തോന്നിയാല്‍ അത് തികച്ചും യാദര്‍ശ്ചികം മാത്രം.

സസ്നേഹം മാഡ്‌

2011, ജനുവരി 11, ചൊവ്വാഴ്ച

സോമാലിയയിലെ പൂതന

Print Friendly and PDF
സോമാലിയയിലെ പൂതനയെ  കൊല്ലാനും മോക്ഷം കൊടുക്കാനും  കൃഷ്ണനു
നിമിഷങ്ങളെ വേണ്ടി വന്നുള്ളൂ..
പട്ടിണി കിടന്നു, ഒട്ടി വരണ്ട മുലകള്‍ കൃഷ്ണന്‍റെ ആദ്യ വലിക്കു തന്നെ ചുരത്തിയത് രക്തമായിരുന്നു..
കൃഷ്ണന്‍ രുചിച്ചത് വിശപ്പിന്‍റെ,ദുരിതത്തിന്റെ വേദനയായിരുന്നു..
രണ്ടാമത്തെ വലിക്കു തന്നെ അവളില്‍ ആകെയുണ്ടായിരുന്ന പാതിജീവനും പൊലിഞ്ഞു..
യഥാര്‍ത്ഥത്തില്‍ ഇതൊരു മോക്ഷമായിരുന്നു അവള്‍ക്ക്..
പൂതനാമോക്ഷം..




6 അഭിപ്രായങ്ങള്‍:

മുകിൽ പറഞ്ഞു...

ദൈവമേ!..

സ്വ.ലേ പറഞ്ഞു...

എന്താ മുകിലെ എനിക്കൊരു ദൈവത്തെ സമ്മാനിച്ചു പോയത്..??

അംജിത് പറഞ്ഞു...

arjun ennum arjun thanne

നീലാംബരി പറഞ്ഞു...

പൂയ്......,അര്‍ജ്ജുനാ നിന്റെ ആവനാഴിയിലെ അമ്പുകള്‍ ഇപ്പോള്‍ കൃഷ്ണന് മേലും വര്‍ഷിച്ചു തുടങ്ങിയോ , നീ ശരശയ്യയിലാക്കിയ ഈ ഭീഷ്മാചാര്യരെ ഓര്‍ത്തെങ്കിലും .....(ആത്മഗതം : ഇവന്‍ ആള് കൊള്ളാമല്ലോ, ഇങ്ങനെ പോയാല്‍ എന്റെ ബ്ലോഗ്‌ ദുര്യോധനന്മാര് തെണ്ടിപ്പോവും,ഈ പഹയന്റെ ഒരു സുഹൃത്താവുന്നതാണ് ഇനിയുള്ള കാലം പിടിച്ചു നില്‍ക്കാന്‍ നല്ലത്)ഗംഭീരമായിട്ടുണ്ട്, നീ എന്റെ ശിക്ഷണം കൊണ്ട് വലിയവനയല്ലോ അത് മതി ഈ ആചാര്യന്

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. പറഞ്ഞു...

അർജ്ജുനാ...ഇത്തരം മോക്ഷം അരുത്...!

mad|മാഡ് പറഞ്ഞു...

അംജിത് മതിയെടാ.. പിന്നെ നീലാംബരി ഇത്രയൊക്കെയേ എന്നെ കൊണ്ട് പറ്റൂ.. ഹ ഹ. മുരളി ചേട്ടാ.. മോക്ഷം കിട്ടിയ പോരെ എന്തിനാ കുഴി എണ്ണാന്‍ പോണേ എന്നാ കൃഷ്ണന്‍ ചോദിക്കുന്നെ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ്‌ ബോക്സ്‌ തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)

Next previous home

ഫേസ് ബുക്കില്‍ കഥ കേള്‍ക്കുന്നവര്‍