What they say

പ്രിയ കൂട്ടുകാരെ..ഞാന്‍ എഴുതുന്നതിനെ ഒരു സാഹിത്യശാഖ ആയി കണക്കാക്കാമോ എന്നറിയില്ല. എനിക്കിവ കഥകളും, കവിതകളുമാണ്..ഇതിലുള്ള ഒന്നിനും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല.ഉണ്ടെന്നു തോന്നിയാല്‍ അത് തികച്ചും യാദര്‍ശ്ചികം മാത്രം.

സസ്നേഹം മാഡ്‌

2011, ജനുവരി 10, തിങ്കളാഴ്‌ച

കാലം

Print Friendly and PDF

മുലപ്പാല്‍ അമൃതാനത്രേ..
പണ്ട് കുഞ്ഞിന്റെ അമൃതെത്ത് മുടക്കാന്‍ അമ്മ ചെന്നി നായകം തേച്ചു..
കാലങ്ങള്‍ക്ക് ശേഷം കുഞ്ഞ് വളര്‍ന്നു..അമ്മയായി..
ഒരു വ്യത്യാസം മാത്രം..
മുലപ്പാല്‍ ഇന്ന് വിഷമാണ്..
ചെന്നിനായകത്തിനു പകരം എന്ടോസള്‍ഫാനും..

3 അഭിപ്രായങ്ങള്‍:

നീലാംബരി പറഞ്ഞു...

അതെ, ഇത് കഥയോ കവിതയോ? എന്തായാലും ഇപ്പൊ എനിക്ക് ഒന്ന് മനസ്സിലായി ,രൂപത്തിലല്ല കാര്യം ഉള്ളിലുണര്‍ന്നിരിക്കുന്ന ഭാവത്തിലാണെന്ന്(ഞാന്‍ കഥ വായിക്കാന്‍ ചെന്നത് ഒരു സിംഗത്തിന്റെ മടയിലായിരുന്നു കൂര്‍ത്ത പേനയാല്‍ അതെന്റെ തലച്ചോറില്‍ മിന്നല്‍ പിണരുതിര്ക്കുന്നു )

സ്വ.ലേ പറഞ്ഞു...

ഇന്ന് രാവിലെ ഞാന്‍ നീലാംബരി എഴുതിയ എന്ടോസല്ഫാന്‍ കൃതി വായിച്ചിരുന്നു..സത്യത്തില്‍ എന്ടോസല്ഫാന്‍ വാര്‍ത്ത ആയതു മുതല്‍ക്കേ അതിനെതിരെ ശബ്ദിക്കാന്‍ താല്പര്യപെട്ടവരില്‍ ഞാനും ഉണ്ടായിരുന്നു..അന്നത്തെ എന്‍റെ പ്രായവും..വെറും പതിനാലോ പതിനന്ജോ വയസു കഷ്ടി..അന്ന് നടക്കാഞ്ഞതിനു ..ഇന്ന് തൂലിക കൊണ്ട് രണ്ട് വരി കുറിക്കാന്‍ കഴിഞ്ഞല്ലോ എന്ന ചാരിതാര്‍ധ്യവും..

Satheesan പറഞ്ഞു...

കവിത നന്നായിരിക്കുന്നു ...നല്ല ചിന്തകള്‍ ..ഒരു സംശയം മാത്രം കുറ്റപെടുത്താന്‍ മാത്രം ആ അമ്മ എന്ത് പിഴച്ചു ..??

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ്‌ ബോക്സ്‌ തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)

Next previous home

ഫേസ് ബുക്കില്‍ കഥ കേള്‍ക്കുന്നവര്‍

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ഏകാന്തത പുതച്ചു ഹോസ്റ്റല്‍ മുറിയുടെ മൂലയില്‍ കൂടിപിടിച്ചിരുന്ന അവനെ അവര്‍ ഭ്രാന്തനെന്നു അര്‍ത്ഥം വരുന്ന " മാഡ് " എന്ന പേര് വിളിച്ചു. കാലത്തിനുമിപ്പുറത്ത്‌ അവനെ ഭ്രാന്ത് വേട്ടയാടുന്നു..ഏകാന്തത.എങ്ങും നിശബ്ദത..ചിന്തകള്‍ക്ക് കനംവെക്കുന്നു..പഴയ സുഹൃത്തുക്കള്‍ വീണ്ടും അവനെ ഓര്‍മിപ്പിച്ചു " യു ആര്‍ മാഡ് "..