Translate

What they say

പ്രിയ കൂട്ടുകാരെ..ഞാന്‍ എഴുതുന്നതിനെ ഒരു സാഹിത്യശാഖ ആയി കണക്കാക്കാമോ എന്നറിയില്ല. എനിക്കിവ കഥകളും, കവിതകളുമാണ്..ഇതിലുള്ള ഒന്നിനും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല.ഉണ്ടെന്നു തോന്നിയാല്‍ അത് തികച്ചും യാദര്‍ശ്ചികം മാത്രം.

സസ്നേഹം മാഡ്‌

2011, ജനുവരി 2, ഞായറാഴ്‌ച

പുതുവത്സരം..

Print Friendly and PDF
ഒന്നാം പിറന്നാള്‍ ആഘോഷിക്കാന്‍ എന്നൊക്കെ വിചാരിച്ചിട്ടുണ്ടോ അന്നെല്ലാം അവളുടെ മക്കള്‍ മരണത്തിലേക്ക് വഴുതി വീണിട്ടുണ്ട്..ഇത്രയും കാലങ്ങള്‍ക്കിടയില്‍ ഒരു കുഞ്ഞിന്റെ പോലും ഒന്നാം ജന്മദിനം ആഘോഷിക്കാന്‍ അവള്‍ക്കു കഴിഞ്ഞിട്ടില്ല.ഏറ്റവും ഒടുവില്‍ ഇളയ മകനും ഇന്നലെ രാത്രി 12.00 മണിയോട് കൂടി ഈ ലോകത്ത് നിന്നും വിട വാങ്ങി.ഇന്നലെയാണ് അവന്‍റെ ശവപെട്ടിയിലെ അവസാന ആണിയും അടിച്ചു കയറ്റിയത്.സങ്കടം അവള്‍ക്കു മാത്രം സ്വന്തം.ഡോക്ടര്‍ പറഞ്ഞ അവളുടെ പുതുപ്രസവ സമയവും ഇളയ മകന്റെ മരണവും ഒരേ സമയത്ത് തന്നെയായിരുന്നു.ഹത ഭാഗ്യയായ അമ്മ.മകന്റെ ശവസംസ്ക്കാര ചടങ്ങിനു പോയിട്ട്,അവനെ അവസാനമായി ഒന്ന് കാണുവാന്‍ പോലും കഴിഞ്ഞില്ല.എന്നും ഇങ്ങനെയാണ്.മരണത്തില്‍ ദുഖിക്കാന്‍ അവള്‍ക്കു അവകാശം ഇല്ലെന്നാണ് മുത്തശ്ശി പറയാറ്.മരിച്ചവരെ കുറിച്ചോര്‍ത്തു വിലപിച്ചിട്ടെന്തു കാര്യം എന്നാണു മുത്തശ്ശിയുടെ ചോദ്യം.ഒരു കണക്കിന് സത്യവും ആണ്.മാത്രമല്ല അവളുടെ വീട്ടുകാരും നാട്ടുകാരും മരണത്തെക്കാള്‍ ജനനത്തിനാണ് പ്രാധാന്യം കൊടുക്കുന്നത്.ജനിക്കുന്ന കുഞ്ഞ്  എല്ലാവര്‍ക്കും നല്ല നാളുകള്‍ സമ്മാനിക്കുമെന്നാണ് വിശ്വാസവും.അവളുടെ ഓരോ പ്രസവവും വളരെയേറെ കൊട്ടിഘോഷിച്ചാണ് നടത്താറ്.പറഞ്ഞിട്ടെന്തു കാര്യം എന്തൊക്കെയായാലും ഈ കുഞ്ഞും മരിക്കുമ്പോള്‍ നാഥനില്ലാ പിള്ള ചമയേണ്ടി വരും.ഏതെങ്കിലും ഗവണ്മെന്റ് ഹോസ്പിടലിലെ അവനും ഒരു അനാഥ പ്രേതം ആകും..തീര്‍ച്ച.
മുക്കിയും മൂളിയും അവള്‍ വീണ്ടും പ്രസവിച്ചു..മകന്റെ മരണത്തിനും പുതു പുത്രനെ ജനിപ്പിക്കാനുള്ള പ്രസവവേദനയ്ക്കും  ഒരുമിച്ചു കണ്ണുനീര്‍ കൊണ്ട് അവള്‍ മുദ്ര ചാര്‍ത്തി.ആഹ്ലാദലഹരിയില്‍ ആളുകള്‍ കുടിച്ചു മറിഞ്ഞു.ലോകമെങ്ങും പാര്‍ടികള്‍,പരിപാടികള്‍,പടക്കവും,വിവിധ തരം മത്താപ്പൂകളും  കൊണ്ട് ആകാശവും ഭൂമിയും കുലുങ്ങി. താരങ്ങള്‍ ഇവയുടെ പ്രഭയില്‍ അല്‍പ നേരം കണ്ണുകള്‍ അടച്ചു നിന്നു.ഇനി വളര്‍ത്തി വലുതാകണം.മഴയിലും വെയിലിലും വസന്തത്തിലും ഗ്രീഷ്മത്തിലും കുഞ്ഞിനെ നോക്കണം..അടുത്ത ജന്മദിനമെങ്കിലും എനിക്ക് നടത്തണം.അവള്‍ മനസ്സില്‍ വീണ്ടും മോഹങ്ങള്‍ മെനഞ്ഞു.
അങ്ങനെ നാല് മാസങ്ങള്‍ കഴിഞ്ഞു.ഒരു വേനല്‍ ചൂടില്‍ അവള്‍ നിലത്തു കുഴഞ്ഞു വീണു.അനക്കമില്ലാതിരുന്ന അവളെ കുറെ പേര്‍ താങ്ങിയെടുത്ത് ആശുപത്രിയില്‍ എത്തിച്ചു.അവളുടെ ഹൃദയത്തില്‍ ഒരു കൊച്ചു മുറിവുണ്ടാക്കി ഒരു വാര്‍ത്ത."അവള്‍ രണ്ട് മാസം ഗര്‍ഭിണിയാണ്".കൃത്യം എട്ട്‌ മാസം കഴിഞ്ഞാല്‍ അവള്‍ വീണ്ടും പ്രസവിക്കും".
ഏറ്റവും ഇളയ മകന്‍റെ ഒന്നാം പിറന്നാളിന്...


2 അഭിപ്രായങ്ങള്‍:

jayanEvoor പറഞ്ഞു...

കൊള്ളാം.

നന്മകൾ!

2011 മലയാളം ബൂലോകത്തിന് ഉയിർത്തെണീപ്പിന്റെ വർഷമാവട്ടെ!

പുതുവത്സരസംഗമം ജനുവരി 6 ന് കൊച്ചി മറൈൻ ഡ്രൈവിൽ വൈകിട്ട് 4 മുതൽ 8 വരെ. കഴിയുമെങ്കിൽ പങ്കെടുക്കുക!

വിവരങ്ങൾക്ക്
http://jayanevoor1.blogspot.com/

സ്വ.ലേ പറഞ്ഞു...

അയ്യോ ജയന്‍ ചേട്ടാ ഞാന്‍ ഒരു മുവ്വായിരം കിലോമീറ്റെര്‍ അകലെയാ..വരാന്‍ പറ്റില്ല..വിളിച്ചതിന് നന്ദി രേഖപെടുത്തുകയും ചെയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ്‌ ബോക്സ്‌ തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)

Next previous home

ഫേസ് ബുക്കില്‍ കഥ കേള്‍ക്കുന്നവര്‍