Translate

What they say

പ്രിയ കൂട്ടുകാരെ..ഞാന്‍ എഴുതുന്നതിനെ ഒരു സാഹിത്യശാഖ ആയി കണക്കാക്കാമോ എന്നറിയില്ല. എനിക്കിവ കഥകളും, കവിതകളുമാണ്..ഇതിലുള്ള ഒന്നിനും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല.ഉണ്ടെന്നു തോന്നിയാല്‍ അത് തികച്ചും യാദര്‍ശ്ചികം മാത്രം.

സസ്നേഹം മാഡ്‌

2011, ജനുവരി 1, ശനിയാഴ്‌ച

പള്‍സര്‍/ മീന്ക്കാരന്‍ കുഞ്ഞാപ്പു മുതലാളി ആയ കഥ..

Print Friendly and PDF

ഞ്ചര അന്ജിഞ്ചു ഉയരം.ഒത്ത തടി.അല്പം വയര്‍.ഊശാന്‍ താടി.ഇരു നിറം.മധ്യവയസ്ക്കന്‍.സദാ സമയവും തലയില്‍ ഒരു വെള്ളതൊപ്പി.മുടങ്ങാതെ പള്ളീല്‍ പോക്ക്.മൂക്ക് മുട്ടെ ഭക്ഷണം..ഒരു ചെമന്ന ബനിയന്‍ കുഞ്ഞാപ്പുവിന്റെ ബ്രാന്‍ഡ്‌ മാര്‍ക്കാണ്.ഉടുത്തിട്ട് ഇത് വരെ അലക്കിയിട്ടില്ലെന്നു തോന്നിപ്പിക്കുന്ന ഒരു ഗള്‍ഫ് കൈലി മുണ്ട്.സ്പോര്‍ട്സ് ബൈകിനെ പോലും പിന്നിലാക്കാന്‍ പോന്ന ആര്‍.എക്സ്.100. ബൈക്ക്.അതിനു പുറകില്‍ സദാ സമയവും ഒരു മീന്ക്കുട്ട.നിറയെ മീനുകള്‍.ചാള,ഐല,മാന്തല്‍,മത്തി,കോര അങ്ങനെ നീളും മീനിന്‍റെ പട്ടിക.ചുരുക്കത്തില്‍ ഞങ്ങളുടെ നാട്ടിലെ മീന്‍ മുതലാളിയാണ് കുഞ്ഞാപ്പു.എന്നും രാവിലെ കുഞ്ഞാപ്പുവിന്റെ ഹോണടി കേട്ടാണ് നാട് ഉണരുക.അപ്പുറത്തെ വീട്ടിലെ പാത്തുമ്മ താത്തെടെം,അയല്‍വാസി മയ്മത്  കാക്കാന്റെ കെട്ട്യോള്‍ ഇമ്മൂട്ടി എന്ന് വിളിക്കുന്ന സൈനബയുടെയും,ഗള്‍ഫുകാരന്‍ ഹൈദ്രോസിന്റെ വൈഫ് ശ്രീമതി ആയ്ച്ചുമ്മു താത്തയുടെയും,അംബിക,ശാന്ത,ശോഭ മുതലായ കുടുംബിനികളുടെയും പ്രധാന ഹോബികളില്‍ ഒന്നാണ് മീന്‍ തിരയല്‍.പിന്നെ അങ്ങിങ്ങ് പറമ്പില്‍ ഓടി നടക്കുന്ന ചില പൂച്ച കനാരന്മാരുടെയും ആരാധനാ പാത്രം ആണ് കുഞ്ഞാപ്പു.കുറച്ചു നേരം ബൈകിനടിയില്‍ ചുറ്റി പറ്റി നിന്നാല്‍ ഇടക്കൊരു പൊട്ടിയ മീനോ..മീനിന്‍റെ കുടലോ ഏറ്റവും ചുരുങ്ങിയത് ഒരു ചെകിളയോ തടയും. ഈച്ചകള്‍ക്കും ഒത്തിരി ഇഷ്ടമാണ് കുഞ്ഞാപ്പുവിനെ.പൊന്നാനി കടപ്പുറത്ത് നിന്നും  മീനും വാങ്ങി വരുമ്പോ അവിടം മുതലുള്ള ഈച്ചകളുടെ ഒരു പട തന്നെ കാണും കുഞ്ഞാപ്പുവിന്റെ കുട്ടയില്‍.


പെണ്ണുങ്ങള്‍ വരുന്നത് കണ്ടാല്‍ ഉടന്‍ കുഞ്ഞാപ്പു തുടങ്ങും..രണ്ട് ദിവസം മുന്‍പുള്ള ഒരു ഐലയില്‍ തുടങ്ങും.

"കണ്ടാ താത്താ ഞാന്മല് ദേ ഇപ്പം ബലയിട്ടു പിടിച്ച പഹയനാണ്.കേട്യോനുണ്ടാക്കി കൊടുത്തു നോക്കി..ഇങ്ങളെ പിന്നേന്നുരക്കൂല പഹ്യെരു".

"ഡാ കുഞ്ഞാപ്പോ ഇജ്ജീ പരെനത് നേര് തന്നെ.?"

കാലു കുഴിയിലേക്കും നീട്ടിയിരിക്കുന്ന ചെരുപ്പകാരി പാത്തുമ്മയുടെ ആണ് ചോദ്യം.

"ചാകാരായപലാ തല്ലേന്റെ പൂതി."പറഞ്ഞില്ല..മനസിലോര്‍ത്തു..

"ഊം ഇങ്ങളൊന്നു കൊടുത്തു നോക്കീ.."."ഒരു ബട്ടം ഞമ്മള് കൊടുത്താ..അന്ന് ചങ്ങായി ഞമ്മളെ ഉറക്കീട്ടില്ല".അപ്പുരതൂന്നു അയ്ച്ചുമ്മു താത്ത.

"കേട്ടില്ലേ ബാങ്ങി ചുമ്മാ കൊടുക്കീന്നു."

അദാ അയ്ച്ചുമ്മു തുടരാന്‍ തന്നെ ഭാവം."പക്കെങ്കി ഇങ്ങള് ബിജാരികനീന സംഭാവതിനല്ലാട്ടാ ഉറക്കാഞ്ഞേ.ഈ പഹയന്‍ രണ്ടോസം മുന്പോള്ള മീനാ തന്നെ.അത് കയിച്ചു ഓരുടെ പള്ള ബെടക്കായി.രാത്രി മൊത്തം ബെള്ളം കോരി ഞമ്മടെ ഒരക്കോം ഒപ്പം നടൂം പോയി."

കുഞ്ഞാപ്പു
"എങ്ങി ഇങ്ങള് മാങ്ങന്ട.ഞമ്മള് തോല്ലേ തിരുക്കി തരോന്നുമല്ലല്ലാ..ഇങ്ങള് ബാങ്ങി ബിഴുന്ഗീട്ടാകും."

പിന്നെ ആരും ഒന്നും പറയില്ല.കുടുംബിനികള്‍ക്ക് പിന്നെ എതിരഭിപ്രായങ്ങള്‍ പോയിട്ട അഭിപ്രായങ്ങളുമില്ല.മീന്‍ വാങ്ങുന്നു.വെട്ടുന്നു..കറി വെക്കുന്നു .തിന്നുന്നു.കുഞ്ഞാപ്പുവും ഹാപ്പി അവരും ഹാപ്പി.പത്തു രൂപയാണ് മിനിമം തുക.അത് മുതല്‍ മീന്‍ കിട്ടും.തെക്കേലെ തള്ള വരും അവര്‍ക്ക് മാത്രം അഞ്ചു രൂപയ്ക്ക് മീന്‍ കൊടുക്കും.അല്ലേല്‍ ഫ്രീയായിട്ട് അവര്‍ അടിച്ചു മാറ്റി കൊണ്ട് പോകും.മീന്‍ അരക്കിലോ  എന്ന് പറഞ്ഞാല്‍ കുട്ടയുടെ ഒരു വശത്ത് തൂക്കിയിട്ടിരിക്കുന്ന തൊട്ടാല്‍ സെപ്ടിക് ആവുന്ന ത്രാസ് കുഞ്ഞാപ്പു എടുക്കും.കൈകൊണ്ടു തൂക്കി പിടിക്കും.ത്രാസിന്റെ ചങ്ങലയില്‍ അങ്ങിങ്ങ് ഓരോ ഉണ്ടകള്‍ ഉണ്ടാകും.പ്ലാസ്റിക് കൊണ്ട് പൊതിഞ്ഞത്.ആരേലും ചോദിച്ചാല്‍ പറയും തൂക്കം രണ്ട് വശത്തും കൃത്യമാക്കാനാനെന്നു.ചട പടെന്നു കട്ടി വെക്കുന്നു.മീന്‍ വാരി അപ്പുറത്തെ പാത്രത്തില്‍ നിറയ്ക്കുന്നു.തൂക്കു പൊക്കി പിടിക്കുന്നു.ത്രാസു രണ്ട് ആട്ടം ആടും.നില്‍ക്കുന്നതിനു മുന്‍പേ അതെടുത്ത് കവരിലാക്കും.ഒപ്പം രണ്ട് മീന്‍ കുട്ടയില്‍ നിന്നും എടുക്കും കവറിലേക്ക് നിക്ഷേപിക്കും,അത് കുഞ്ഞാപ്പു ഫ്രീ ആയി തന്‍റെ സ്ഥിരം കസ്റ്റമര്‍മാര്‍ക്ക് കൊടുക്കുന്നതാണ്.അവര്‍ക്കും ഒരു സന്തോഷം.
ഉച്ചയാകുമ്പോലെക്കും മീനൊക്കെ തീരും.കയ്യൊക്കെ മുണ്ടില്‍ തൂത്തു,നാവില്‍ വിരല്‍ തൊട്ടു നോട്ടൊക്കെ എന്നി മടിക്കുത്തില്‍ വെക്കും.പിന്നെ അങ്ങാടിയിലെക്കൊരു ബൈക്ക് റേസ്.പോകണ വഴിക്ക് "നിക്കാര് പോലും ഇടാന്‍ തുടങ്ങാത്ത സുബൈറും,ഇസ്മായിലും വിളിച്ചു കൂവും..
"പള്‍സര്‍ കുഞ്ഞാപ്പൂ".
ബൈക്ക് ഒന്ന് കൂടി റേസ് ആക്കി കുഞ്ഞാപ്പു പ്രതികരിക്കും.പിന്നെ ദിവാകരേട്ടന്റെ തട്ടുകടയില്‍ കയറി പോത്തെരച്ചിയും,പൊറോട്ടയും,ഒരു ഗ്ലാസ് ചായയും.ഒരേമ്പക്കവും വിറ്റു ഉസ്മാന്റെ ബാര്‍ബര്‍ ഷോപ്പിലേക്ക് കയറും.അവിടെ പത്രത്തിലെ ആഗോളവല്‍കരണവും,അതിന്റെ ഭവിഷ്യത്തുകളും ചര്‍ച്ച ചെയ്യും.മുടി വെട്ടുന്നതിന്റെ കൂലി കൂട്ടിയതില്‍ പ്രതിഷേധം രേഖപെടുത്തും.പിന്നെ മെല്ലെ വീട്ടിലേക്ക്.ഇതാണ് കുഞ്ഞാപ്പുവിന്റെ ഒരു ദിവസം.
ഡിസംബര്‍ 31.എല്ലാവരും പിറ്റേന്നത്തെ ദിവസം ആഘോഷിക്കാനുള്ള  തിരക്കില്‍.കുഞ്ഞാപ്പുവും ഒരു സ്പെഷ്യല്‍ ഓഫര്‍ നല്‍കി.

"നാളെയും ഞമ്മള്‍ കച്ചോടം ചെയ്യും.നോ ഒഴിവു."


പിറ്റേന്നും രാവിലെ പതിവ് പോലെ ഹോണ്‍ മുഴങ്ങി.മീന്‍ ആദ്യം വാങ്ങാന്‍ എത്തിയ പാതുംമു താത്തയും, ആയ്ച്ചുമ്മു താത്തയും നെഞ്ഞത്ത്  അടിച്ചു നിലവിളി തുടങ്ങി.

"എന്‍റെ മമ്രത്തെ പാപ്പാ.പതിരീങ്ങളെ...ഇത് കാണാനാണോ ഇജ്ജ് ഞമ്മളെ ജീവനോടെ ബെച്ചദ്,ഞമ്മല്‍ക്കിടോന്നും കാണാന്‍ ഉള്ള ത്രാണിയില്ലേ .."

നിലവിളി കേട്ടു അയല്‍വാസികളും, വീട്ടുകാരും ഓടി കൂടി.എല്ലാവരും തരിച്ചു നില്‍ക്കുകയാണ്.പള്‍സര്‍ കുഞ്ഞാപ്പു പുതിയൊരു പള്‍സര്‍ വാങ്ങിയിരിക്കുന്നു.അതിനു പിറകില്‍ മീന്കുട്ട.ഒരു വശത്ത് ത്രാസ്.വണ്ടിയില്‍ ചാരി ഗമയില്‍ നില്‍ക്കുകയാണ് കുഞ്ഞാപ്പു.

"എടാ പഹയാ ഇജ്ജ് എന്താ ഈ കാട്ടനെ.ഈ ബന്ടീലാണോ മീന്‍ ബിക്കണേ.പടച്ചോന്‍ അന്നോട്‌ പൊറുക്കൂല പഹയാ".ഗള്‍ഫ്‌ ഹൈദ്രോസിന്റെ വകയായിരുന്നു കമെന്റ്.

"ഇങ്ങള്‍ക്ക്‌ മീന്‍ ബെണേല്‍ ബാങ്ങിക്കോ.ഞമ്മള്‍ക്ക്‌ കുടീല്‍ ബേറെ പണിയുണ്ട്".
ആരെയും ശ്രദ്ധിക്കാന്‍ തല്‍കാലം കുഞ്ഞാപ്പു ഒരുക്കമല്ലായിരുന്നു.പിന്നാരും മിണ്ടാനില്ല.മിണ്ടീട്ടു കാര്യോമില്ലാലോ.തിരിച്ചു അങ്ങാടിയിലേക്ക് പായുമ്പോള്‍ സുബൈറും,ഇസ്മായിലും വിളിക്കാന്‍ വന്ന പേര് വഴിക്ക് വെച്ചു വിഴുങ്ങി.മതിലീന്നു ചാടി പുരയിലേക്ക്‌ ആര്‍ത്തു വിളിച്ചു കൊണ്ട് പാഞ്ഞു.

"ഉമ്മാ പള്‍സര്‍ കുഞ്ഞാപ്പു പള്‍സര്‍ ബാങ്ങീ".

ബസ്‌ കാത്ത്‌ നിന്ന കിടാങ്ങളുടെ നോട്ടം മുഴുവന്‍ കുഞ്ഞാപുവിലും ബൈക്കിലുമായി ഒതുങ്ങി.
"എടീ ഇജ്ജ് കണ്ടോ എന്ത് ചൊരുക്കാലെ ആ ബണ്ടി".

"തട്ടുകടയിലും എന്തിനു നാട്ടില്‍ മുഴുവന്‍ കുഞ്ഞാപ്പു പള്‍സര്‍ വാങ്ങിയ കഥയാണ്‌."കുഞ്ഞാപ്പു വരെ പള്‍സര്‍ വാങ്ങി"..അങ്ങനെയാണ് ആളുകള്‍ പറയുന്നത്.ചുരുക്കത്തില്‍ ആര്‍ക്കും വാങ്ങാവുന്ന ഒന്നാണ് പള്‍സര്‍ എന്ന ധാരണ ജനങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങി.ബാര്നാര്‍ ഷോപ്പിലും നല്ല ഡിമാണ്ട്  ആണ് കുഞ്ഞാപ്പുവിനിന്നു.കുഞ്ഞാപ്പുവിന്റെ ആഗോളവല്കരണവും കേള്‍ക്കാന്‍ ആളുണ്ട്.
അന്ന് മുതല്‍ മറ്റു പലതും നാട്ടില്‍ തുടങ്ങി.യുവജന സംഘടനകള്‍ ഒറ്റകെട്ടായി കുഞ്ഞാപ്പുവിനൊരു നിവേദനം സമര്‍പ്പിച്ചു."ദയവു ചെയ്തു പള്‍സര്‍ മീന്‍ വില്കാനായി കൊണ്ട് നടക്കരുത്."അതായിരുന്നു നിവേദന ഉള്ളടക്കം.

കോളേജ് പെണ്ണുങ്ങള്‍ ഇപ്പോള്‍ പഴയ പോലെ പള്സരില്‍ ലിഫ്റ്റ്‌ കൊടുത്താല്‍ വരുന്നില്ല.പുതു പള്സരുകളില്‍ ചെത്തിവരുന്ന പയ്യന്‍സിനെ ആരും മൈന്‍ഡ് ചെയുന്നുമില്ല.പള്‍സര്‍ കണ്ടാല്‍ പെണ്‍കുട്ടികള്‍ പിറുപിറുക്കും."മീന്‍ വണ്ടി വരുന്നുണ്ട്".ചുരുക്കി പറഞ്ഞാല്‍ പല്സരിനു പുതിയ പേര് വീണു."മീന്‍ വണ്ടി".അതാണ്‌ അടിയന്തിരമായി പാര്‍ടി മറന്നുള്ള ഈ നിവേദനം.
"ഞമ്മളെ നയിചിണ്ടാക്കിയ കായി മൊടക്കി ബാങ്ങീതാ ഞമ്മള്‍ക്ക് ഇഷ്ടമുള്ള കച്ചോടം ചെയ്യും.ഇങ്ങള് പോയാട്ടെ".കുഞ്ഞാപ്പു.
തന്നെ പിന്നെ കണ്ടോളാം എന്ന ഭാവത്തില്‍ യുവ ജനങ്ങള്‍ പിരഞ്ഞു പോയി.കുഞ്ഞാപ്പു പഴയ പടി എല്ലാ ദിവസോം മീന്‍ കച്ചോടം മുടങ്ങാതെ തുടര്‍ന്നു.വളാഞ്ചേരി ബജാജ് ബൈക്ക് ഷോ റൂമിലെ പള്‍സറിന്റെ  കച്ചോടം ഇടിന്ജ് ഇടിന്ജ് താഴെ മുട്ടാറായി.കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ പള്‍സര്‍ വിറ്റ അവാര്‍ഡും വാങ്ങിയിരിക്കുന്ന കടയുടമ ജോസപ്പേട്ടന്‍ ആ നിമിഷത്തെ ശപിക്കുകയാണ്.
"എന്‍റെ ഈശോയെ ഏതു ലക്ഷണം കേട്ട നേരത്താണോ ആ നാശം പിടിച്ച കുഞ്ഞാപ്പുവിനു ബൈക്ക് വില്‍ക്കാന്‍ തോന്നിയത്".
ജോസപ്പേട്ടന്‍ കുഞ്ഞാപ്പുവിനെ കണ്ടു കാര്യം പറഞ്ഞു.ഒരു രക്ഷയുമില്ല.രണ്ടും കെട്ട ഒരു സൈസ് സ്വഭാവം.പുതു വര്‍ഷത്തില്‍ ഒന്നോ രണ്ടോ ബൈക്കല്ലാതെ ഒന്നും വിറ്റു പോകുന്നില്ല.പിറ്റേന്ന് രാവിലെ ഒരു പറ്റം കാറുകള്‍ കുഞ്ഞാപ്പുവിന്റെ വീടിനു മുന്‍പില്‍.ബജാജ് മുതലാളി രാഹുല്‍ അയച്ച പ്രത്യേക സംഘമായിരുന്നു അത്.കുറെ നേരം എന്തൊക്കെയോ ചര്‍ച്ചകള്‍..പിറ്റേന്ന് രാവിലെ ഒരു ജീപ്പില്‍ വലിയ സ്പീകെറും പാട്ടുമായി നാട്ടിലെ പ്രധാന അനൌന്സര്‍ റാഫി.
"നാളെ രാവിലെ കൃത്യം ഒന്‍പതു മണിക്ക് നഗരത്തിന്റെ ഹൃദയഭാഗത്ത്  നിങ്ങള്‍ക്കായി ഒരു മത്സ്യ മാര്‍കെറ്റ് പുതിയതായി തുറന്നു പ്രവര്‍ത്തിക്കുന്ന വിവരം എല്ലാ ജനങ്ങളെയും അറിയിച്ചു കൊള്ളുന്നു."
നോട്ടീസുകള്‍ പെറുക്കാന്‍ പയ്യന്മാര്‍ ജീപ്പിനു പുറകെ പാഞ്ഞു.പിറ്റേന്ന് ഒരു പുതിയ കട തുറന്നു.കടയുടെ മുകളില്‍ ഇങ്ങനെ എഴുതിയിരുന്നു.
"പള്‍സര്‍ കുഞ്ഞാപ്പു ആന്‍ഡ്‌ കോ.ഫിഷ്‌ മാര്‍ക്കറ്റ്‌".
ബോര്‍ഡിന്റെ ഒരു വശത്ത് പല്സരിലിരിക്കുന്ന കുഞ്ഞാപ്പുവിന്റെ കട്ട്‌ ഔട്ട്‌. അടിയില്‍ ഒരു അടിക്കുറുപ്പും.
"പള്‍സര്‍ വാങ്ങൂ മുതലാളിയാവൂ".
നാട്ടില്‍ കുഞ്ഞാപ്പുവിന്റെ പേര് മാറി.സുബൈറും, ഇസ്മായിലും കുഞ്ഞാപ്പുവിനെ കാണുമ്പോള്‍ ഓരിയിടും..
"കുഞ്ഞാപ്പു മൊയലാളീ.."

4 അഭിപ്രായങ്ങള്‍:

അംജിത് പറഞ്ഞു...

കിടിലന്‍ ..
ഞാന്‍ ഒരു പെണ്ണിനെ പ്രേമിച്ചു. നീ അവളെ ഒന്ന് മുട്ടാന്‍ ശ്രമിച്ചു..ഒടുവില്‍ അവള് വേറെ ആമ്പിള്ളാരുടെ കൂടെപോയി.
ഞാന്‍ നിന്റെ വീട്ടില്‍ വന്നു നിന്റെ അച്ഛനും അമ്മയ്ക്കും മുകളില്‍ അവകാശം സ്ഥാപിച്ചു.. ഒടുവില്‍ നമ്മള് രണ്ടാളും ഒരര്‍ത്ഥത്തില്‍ വീട്ടിനു പുറത്തായി..
യുനിവേഴ്സിടി ഹോസ്റ്റലില്‍ വലിഞ്ഞു കേറി ഞാന്‍ വന്നു..എന്നെക്കാളും മുമ്പേ നീ അവിടുന്ന് പുറത്തായി..കാലക്രമേണ ഞാനും..
ശരിയാവൂല്ലാ...ഇത് ശരിയാവൂല്ലാ..
ഈ ബൂലോകത്തും ഇങ്ങനെ എന്തെങ്കിലും സംഭവിക്കും.. കാരണം നീ എന്നെക്കാളും നന്നായി എഴുതുന്നു.
ഹി ഹി

സ്വ.ലേ പറഞ്ഞു...

എന്ത് ചെയ്യാം തലൈവാ..നമുക്കും ജീവിക്കേണ്ടേ..പണ്ട് ഡാര്‍വിന്‍ പറഞ്ഞ പോലെ സര്‍വൈവല്‍ ഓഫ് ദി ഫിട്ടെസ്റ്റ്

അംജിത് പറഞ്ഞു...

but here what happens is something different from survival of the fittest.

അജ്ഞാതന്‍ പറഞ്ഞു...

Good story

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ്‌ ബോക്സ്‌ തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)

Next previous home

ഫേസ് ബുക്കില്‍ കഥ കേള്‍ക്കുന്നവര്‍