Translate

What they say

പ്രിയ കൂട്ടുകാരെ..ഞാന്‍ എഴുതുന്നതിനെ ഒരു സാഹിത്യശാഖ ആയി കണക്കാക്കാമോ എന്നറിയില്ല. എനിക്കിവ കഥകളും, കവിതകളുമാണ്..ഇതിലുള്ള ഒന്നിനും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല.ഉണ്ടെന്നു തോന്നിയാല്‍ അത് തികച്ചും യാദര്‍ശ്ചികം മാത്രം.

സസ്നേഹം മാഡ്‌

2010, ഡിസംബർ 15, ബുധനാഴ്‌ച

മഴക്കുടുംബം

Print Friendly and PDF


ഴയോടെനിക്ക് വല്ലാത്ത ദേഷ്യമാണ്."ഒരിക്കലും കുളിക്കില്ല എന്ന് പ്രതിജ്ഞ എടുത്ത എന്നെ പുറകെ ഓടി വന്നു നിര്‍ത്താതെ കുളിപ്പിച്ചവള്‍".ഒരിക്കലും ഒരു മുന്നറിയിപ്പും തരാതെ എന്‍റെ പുത്തനുടുപ്പ്‌ നനയ്ക്കുന്നവള്‍.ഒരിക്കല്‍ എന്‍റെ പറമ്പിലെ പത്തു തെങ്ങും,എണ്ണം ഇല്ലാത്തത്ര മാമ്പഴവും,മാമ്പൂക്കളും തല്ലിക്കൊഴിച്ചതാ ഈ മഴ.എന്‍റെ രണ്ട് കോഴിക്കുട്ടികള്‍ മഴകൊണ്ട്‌ ദീനം വന്നു ചത്തു.ഞങ്ങളുടെ നാട്ടിലെ അപ്പൂപ്പന്‍ മുറ്റത്തു തെന്നി വീണു നടുവൊടിഞ്ഞു കിടക്കുന്നു.എസ്റ്റെട്ടിലെ റബര് മുഴുവന്‍ ചാഞ്ഞു.വീടുകളെല്ലാം ഉരുള്‍ പൊട്ടി മൂടി. കര കാണാതെ കിടന്ന സുന്ദരമായ നെല്പാടങ്ങള്‍ മൊത്തം വെള്ളത്തിനടിയിലായി.നീന്താന്‍ അറിയാത്ത ഞാന്‍ ധൈര്യം കാണിക്കാന്‍  ഇറങ്ങിയിരുന്ന "ഇരപ്പ്"എന്ന് ഞങ്ങള്‍ വിളിക്കുന്ന തോട് നിറഞ്ഞൊഴുകുന്നു.ഇനിയെങ്ങനെ ഇറങ്ങും.ഞാന്‍ കളിക്കാന്‍ ഇട്ടിരുന്ന,പൊന്നുപോലെ സൂക്ഷിച്ചിരുന്ന പഴയ ഉടുപ്പുകള്‍ മൊത്തം അമ്മയെടുത്ത് മഴ കാരണം കെടുതി  അനുഭവിക്കുന്ന ചിലര്‍ വീട്ടില്‍ വന്നപ്പോള്‍ കൊടുത്തു വിട്ടു.മഴ പെയ്ത രാത്രികളില്‍ എന്‍റെ പുതപ്പു മുഴുവന്‍ ദുഷ്ടന്‍ അനിയന്‍  തണുപ്പ് കാരണം വലിച്ചു പറിച്ചു കൊണ്ട് പോകും.ഹും എന്‍റെ ബെഡ് റൂമില്‍ വരെ മഴയുടെ സ്വാധീനം.അമ്മ പുറത്തേക്ക് വിടുന്നില്ല. വീട് അപ്പിടി അഴുക്കാകുമെന്നു അമ്മയുടെ സാക്ഷ്യപെടുത്തല്‍.അമ്മയ്ക്കും ദേഷ്യമാണ് മഴയെ.തുണി, മുളക്, മല്ലി, കൊപ്ര എന്നിവ ഉണക്കാന്‍ ഇടുമ്പോള്‍ ആവും മഴയുടെ ഇരമ്പല്‍ കേള്‍ക്കുക.അടുക്കളയില്‍ നിന്നും പാത്രം വീഴുന്ന ശബ്ദവും,"മോനെ ഓടി വാടാ, ഈ നശിച്ച മഴ"യെന്നുമുള്ള അമ്മയുടെ ദീനരോദനമാകും ഇരമ്പലിനേക്കാള്‍ ഉച്ചത്തില്‍ കേള്‍ക്കുക.അമ്മ പറയാറുണ്ട്.മഴ വേണോ കൊപ്ര വെയിലത്തിട്ടാല്‍ മതി.ഒരു കണക്കിന് സത്യവുമാണ്.എന്നൊക്കെ കൊപ്ര വെയിലത്തിട്ടിടുണ്ടോ അത് വേനല്‍ കാലം ആയാലും, മഴക്കാലമായാലും മഴ പെയ്തിരിക്കും.കൊലായിയില്‍ കോഴികള്‍ കാലും,ചളിയും കൊണ്ട് നിറയെ സീല് വെക്കും.അവറ്റകളെ ഓടിക്കാമെന്നു വെച്ചാലോ.രണ്ട് കൊക്കലും,ചിറകടിച്ചുള്ള ഓരോട്ടവും.അതോടെ തീര്‍ന്നു.ഒരു ലോറിക്ക് ലോഡ് അടിക്കാവുന്നത്ര  മണ്ണ് കാണാം കൊലായിയില്‍. പിന്നെ അമ്മയ്ക്ക് തുടയ്കലാണ്  പ്രധാന പണി."എന്‍റെ ജീവിതം ഇങ്ങനെ തന്നെ തീരും".അമ്മയുടെ ഗദ്ഗതം. എന്‍റെ അനിയത്തിക്കും മഴയെ ദേഷ്യമാണ്.ബുധനാഴ്ച സ്കൂളിലേക്ക് ഏതുടുപ്പും ധരിക്കാം.അവള്‍ അതിരാവിലെ മേക്ക് അപ്പ്‌ ഇട്ടു സ്കൂളില്‍ പോകാന്‍ നില്‍ക്കുമ്പോള്‍ മഴ പെയ്യും."മോളെ പുതിയ ഉടുപ്പൊന്നും ഇട്ടു പോകേണ്ടാ ആകെ നാശമാകും"അമ്മ അടുക്കളയില്‍ വീണ്ടും നിലവിളിക്കുന്നു."ഹോ ഈ നശിച്ച മഴ".അവള്‍ ചാടി തുള്ളി അകത്തു പോകും.എന്നിട്ട കൂട്ടത്തില്‍ ഏറ്റവും പഴയതോ അല്ലെങ്കില്‍ എന്നും ഇടാറുള്ള സ്ഥിരം യുണിഫോമോ ധരിച്ചു ആരോ ചത്ത പോലെ മുഖഭാവവും വരുത്തി കുടയും ചൂടി നടന്നു പോകും.അച്ഛന്‍ ഒന്നിലെക്കുമില്ലെന്ന ഭാവത്തിലിരിക്കും.അമ്മയെ എങ്ങോട്ടും വിടില്ല (കാരണം അറിയില്ല).തണുപ്പ്‌ ആയതു കൊണ്ടാണോ അതോ ഇടക്കിടക്ക് ചായ ഉണ്ടാക്കിക്കാം എന്നുള്ളത് കൊണ്ടാണോ എന്തോ.ടിവിയുടെ മുന്‍പില്‍ കസേരയിട്ട് കാലുകള്‍ മറ്റൊരു കസേരയില്‍ കയറ്റിവെച്ച് വായും പൊളിച്ച് അങ്ങനെയിരിക്കും.ഇടയ്ക്കിടയ്ക്ക് വെറുതെ ഒരു കാര്യവുമുണ്ടാവില്ല 

എങ്കിലും അമ്മയെ വിളിക്കും " എടീ ഒന്നിങ്ങു വന്നു നോക്കിയേ."പാവം അമ്മ പനിയുടെ ഇടയില്‍ വന്നു നോക്കുമ്പോള്‍ കാണുന്നത് "കണ്ണാടിയുടെ ഈ ലക്കം" എന്ന് പറയുന്ന മധുസൂതനന്‍ അവര്‍ഗളെയാകും. "ഹോ ഈ മനുഷ്യന്‍" എന്ന് പറഞ്ഞു അമ്മ തിരിച്ചു പോകും.പിന്നെ ഉച്ചയ്ക്ക് പിടിപ്പതു ചോറും കഴിച്ചു അസ്സല്‍ ആയൊരു ഉറക്കവും.മഴയുടെ ഈണം ഏറ്റെടുത്ത പോലെ മുറിയില്‍ നിന്നും നല്ല കൂര്‍ക്കം വലിയും  ഉയര്‍ന്നു കേള്‍ക്കാം.പാവം അമ്മ അപ്പോളും മുറിക്കുള്ളില്‍ അഴ കെട്ടുന്ന തിരക്കിലാകും.അല്ലെങ്കില്‍ പിറ്റേന്ന് അച്ഛന്‍ "പെണ്ണെ എവിടെടീ "എന്ന് ചോദിക്കുമ്പോള്‍ എടുത്തു കൊടുക്കാന്‍ സാധനം ഉണ്ടാവില്ല.മഴ രാത്രിയാണേല്‍ പറയേം വേണ്ട.കരണ്ട് പോകും.ചിലപ്പോള്‍ ഭക്ഷണം കഴിക്കുമ്പോള്‍ ആകും പോക്ക്.വായിലേക്ക് കൊണ്ട് പോകാറുള്ള ഉരുള ചിലപ്പോള്‍ അലക്ഷ്യമായി മൂക്കിനു നേരെ പായും.അത് പോട്ടെന്നു വെക്കാം.ചോറില്‍ ഉള്ളത് കടുകാണോ അതോ വല്ല പ്രാണിയുമാണോ എന്നതില്‍ ഒരു റിസേര്‍ച് തന്നെ നടക്കും.രാവിലെ എണീറ്റാല്‍  കൊലായിയില്‍ ഈയാം പാറ്റകള്‍ ചിറകുകള്‍  മുഴുവന്‍ കുന്നു കൂട്ടിയിടുണ്ടായിരിക്കും.അതടിച്ചു വാരുമ്പോള്‍ മഴയ്ക്കുള്ള പ്രാക്കിന്റെ രണ്ടാം ഘട്ടം.എന്തൊക്കെയായാലും എന്‍റെ വീട്ടിലും മഴയെ സ്നേഹിക്കുന്നവരുണ്ട്.അഞ്ചു പല്ലികള്‍,രണ്ട് മൂന്നു എട്ടുകാലികള്‍(തീറ്റ തന്നെ  കാര്യം ) പിന്നെ എന്‍റെ പുന്നാര അനിയന്‍."ഒരിക്കലും സ്കൂളില്‍ പോകില്ലെന്ന് പ്രതിജ്ഞ എടുത്ത അവനു  തുമ്മലും,പനിയും പിടിപ്പിച്ചതിന്".


സ്നേഹത്തോടെ

2 അഭിപ്രായങ്ങള്‍:

Remya Mary George പറഞ്ഞു...

Hi.....

Superb...!

സ്വ.ലേ പറഞ്ഞു...

മഴയെ സ്നേഹിക്കുന്ന പുതുകൂട്ടുകാരിക്ക് എന്‍റെ കുഞ്ഞ് കഥകളിലേക്ക് സ്വാഗതം..തുടര്‍ന്നും വായിക്കുമല്ലോ..അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ്‌ ബോക്സ്‌ തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)

Next previous home

ഫേസ് ബുക്കില്‍ കഥ കേള്‍ക്കുന്നവര്‍