Translate

What they say

പ്രിയ കൂട്ടുകാരെ..ഞാന്‍ എഴുതുന്നതിനെ ഒരു സാഹിത്യശാഖ ആയി കണക്കാക്കാമോ എന്നറിയില്ല. എനിക്കിവ കഥകളും, കവിതകളുമാണ്..ഇതിലുള്ള ഒന്നിനും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല.ഉണ്ടെന്നു തോന്നിയാല്‍ അത് തികച്ചും യാദര്‍ശ്ചികം മാത്രം.

സസ്നേഹം മാഡ്‌

2010, ഡിസംബർ 7, ചൊവ്വാഴ്ച

പ്രേമവല്ലി മിസ്സിന് ക്ഷമാപൂര്‍വ്വം..

Print Friendly and PDF

നമ്മുടെ ഓരോരുത്തരുടെയും സ്കൂള്‍ ജീവിതത്തില്‍ എന്നും ഓര്‍ക്കുവാന്‍ ഒരുപാട് ഓര്‍മ്മകള്‍ സമ്മാനിച്ച ചില അധ്യാപകര്‍ ഉണ്ടാവും. എനിക്കുമുണ്ടായിരുന്നു അതുപോലൊരു  മറക്കാന്‍ ആകാത്ത മുഖം.സാരിയുടുത്ത്, മുഖത് എപ്പോളും ഒരു ചെറിയ പുഞ്ചിരി തൂകി,ഒരു ഹിന്ദി പുസ്തകവും കയ്യില്‍ വെച്ച് ക്ലാസ്സിലേക്ക് കയറി വരുന്ന ടീച്ചര്‍.എല്ലാവര്ക്കും നല്ല ഇഷ്ടമായിരുന്നു ടീച്ചറെ.ഒരു പക്ഷെ പതിനൊന്നാം വയസില്‍ അച്ഛനും അമ്മയും സ്നേഹത്തിനു പകരം ഒരു ട്രങ്ക് പെട്ടിയും, രണ്ടു പുത്തനുടുപ്പുക്കളും, മനസ്സില്‍ നിറയെ സങ്കടങ്ങളും, എല്ലാ മാസവും ഭക്ഷണവും, മിടായിയുമായി വരുമെന്ന വാഗ്ദാനവും നല്‍കി ഒരു തടവ്‌ പുള്ളിയെ പോലെ ഈ സ്കൂളില്‍ ചേര്‍ത്ത് തിരിച്ചു പോയപ്പോള്‍ ഒരു പക്ഷെ എന്റെ അമ്മയെ ഞാന്‍ കണ്ടിരുന്നത് എന്റെ ടീച്ചറില്‍ ആയിരുന്നു. ഡാ അര്‍ജുനാ, ഫല്ഗുനാ എന്നാ വിളി ഇപ്പോളും എന്റെ കാതിലുണ്ട്.ഒരു പക്ഷെ പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു സമാധാനം എപ്പോളും എനിക്ക് ആ വിളിയില്‍ നിന്നും കിട്ടിയിരുന്നു. പാരെന്റ്സ് ഡേയില്‍(അന്നാണ് മാസത്തില്‍ ഒരിക്കല്‍ ഞങ്ങളെ ജനിപ്പിച്ചവര്‍ അവര്‍ ജീവനോടെയുന്ടെന്ന്‍ അറിയിക്കുന്നത് )ടീച്ചര്‍മാര്‍ക്ക് കാണേണ്ട രണ്ടു കാര്യങ്ങളാണ്. ഒന്ന് പ്രോഗ്രസ്സ് കാര്‍ഡ്‌, അതില്‍ തന്നെ വ്യത്യാസം ഉണ്ട്. മാര്‍ക്ക്‌ വളരെ കുറവുള്ള പ്രോഗ്രസ്സ് കാര്‍ഡുകള്‍ക്ക് നല്ല മാര്‍കെറ്റ് ആണ്. ഉടമയെ അവരുടെ വീട്ടുകാരുടെ മുന്‍പില്‍ വെച്ച തെറിപറയാന്‍ കിട്ടുന്ന അവസരമല്ലേ.പക്ഷെ ആ കൂട്ടത്തില്‍ ഒരു പക്ഷെ മാര്‍ക്ക്‌ കുറഞ്ഞാല്‍ എന്നെ സമാധാനിപ്പിക്കുകയും കൂടുതല്‍ പഠിക്കണമെന്നും എല്ലാം സരിയകുമെന്നും പറയാറ് എന്റെ ടീച്ചറാണ്. അത് കൊണ്ട് തന്നെ ആദ്യം ഞാന്‍ സമീപിക്കാരും ടീച്ചറെ തന്നെ എന്നതില്‍ അത്ഭുതമില്ലലോ.ഒരിക്കലും ടീച്ചര്‍ ആരെയും വേദനിപ്പിക്കാറില്ല.ടീച്ചര്‍ അടിക്കുമ്പോള്‍ മാത്രം ഞങ്ങളുടെ ക്ലാസ്സില്‍ ചിരി ഉയരുമായിരുന്നു. ദേഷ്യത്തിന്റെ തീവ്രത വളരെ കൂടുതലാണെങ്കില്‍  കുറച്ചു പേരെ ക്ലാസ്സിനു പുറത്തു കാണാം. അത്ര മാത്രം.അവിടെ നിന്നും പോന്നതിനു ശേഷവും പോകുമ്പോഴെല്ലാം ഞാന്‍ ടീച്ചറെ കാണാന്‍ ഓടി ചെല്ലാറുണ്ടായിരുന്നു. ഒരിക്കല്‍ കാണുമ്പോള്‍ ടീച്ചര്‍ വല്ലാത്ത ക്ഷീണം മുഖത്ത് അണിഞ്ഞിരുന്നു. ആ സ്കൂള്‍ തുടങ്ങുമ്പോള്‍ മുതല്‍ അവിടെയുള്ള ചുരുക്കം ഒരാളായിരുന്നു ടീച്ചര്‍ . ആ സ്കൂളിനെ അത്രയധികം സ്നേഹിക്കുകയും ചെയ്തിരുന്നു ടീച്ചര്‍ .ഒരു വട്ടം സ്ഥലം മാറ്റം കിട്ടിയിട്ടും ടീച്ചര്‍ പോയില്ല.ഒരു പക്ഷെ തന്‍റെ അവസാനനിമിഷങ്ങള്‍ ഈ പ്രിയ വിദ്യാലയത്തില്‍ തന്നെയാകണം എന്നത് കൊണ്ടോ എന്തോ അറിയില്ല. ഒരു ദിവസം രാത്രി എന്റെ സുഹൃത്തിന്റെ ഒരു കാള്‍ ."പ്രേമവല്ലി  മിസ്സ്‌ മരിച്ചു.നീ കാണാന്‍ വരുന്നുണ്ടോ"  എന്ന്. ഞാന്‍ ഒന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. അപ്പുറത്ത് എന്തൊകെയോ പറയുന്നു.ഈ ദിവസത്തിനും ഒരു ആഴ്ച മുന്‍പാണ് ഞാന്‍ ടീച്ചറെ കണ്ടത്. അന്ന് തീരെ വയ്യ എന്ന് പറയുകയും ഒപ്പം തന്നെ തിരക്കിലാണ് യുണിറ്റ് ടെസ്റ്റ്‌ പേപ്പര്‍ നോക്കി തീര്‍ക്കാനുന്ടെന്നും സൂചിപ്പിച്ചിരുന്നു.ഞാനറിഞ്ഞിരുന്നില്ല അതെന്റെ ടീച്ചരുംയുള്ള അവസാന കൂടികാഴ്ച്ചയാണെന്ന്. കാളിന് മറുപടിയായി ഞാന്‍ പറഞ്ഞു.ഞാന്‍ വരുന്നില്ല.എന്റെ മനസ്സില്‍ ടീച്ചറുടെ ചിരിക്കുന്ന ഒരു മുഖമുണ്ട്. എനിക്കെന്നും ആ ഓര്‍മ്മകള്‍ മതിയെന്ന്.

മാസങ്ങള്‍ കഴിഞ്ഞു. ഒരു പൂര്‍വ വിദ്യാര്‍ഥി സംഗമം ഞങ്ങളുടെ പഴയ വിദ്യാലയത്തില്‍.പ്രധാന പരിപാടി പ്രേമവല്ലി മിസ്സിനെ ഓര്‍കുകയും ഒപ്പം ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ആയിരുന്നു.അതിനോടനുബന്ധിച്ചു നടന്ന ചര്‍ച്ചയില്‍ മിസ്സിന്റെ പേരില്‍ ഒരു ലാംഗ്വേജ് ലാബു നിര്‍മിക്കാനും തീരുമാനം ആയി.അതിനു വേണ്ടി ഗ്രൂപ്പുകള്‍ ഉണ്ടാക്കി. ഞങ്ങള്‍ കുറച്ചു പേര്‍ അതിനു വേണ്ട ബജറ്റ്, പ്ലാന്‍ എന്നിവ ശേഖരിച്ചു.പല ലാബുകളും സന്ദര്‍ശിച്ചു.ചില ദിവസങ്ങളില്‍ കൂടിയിരുന്ന്‍ ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്തു.ഒരു പക്ഷെ യാതൊന്നും ഇശ്ചിക്കാതെ തന്‍റെ അധ്വാനവും വിയര്‍പ്പും ഈ വിദ്യാലയത്തിനു വേണ്ടി ഒഴുക്കിയ ടീച്ചറുടെ ആത്മാവ് സന്തോഷിചിട്ടുണ്ടാകാം. വിധി വൈപര്യമോ എന്തോ കുറച്ചു ദിവസങ്ങള്‍ക്കു ശേഷം അതിനെ കുറിച്ചന്വേഷിച്ച ഞങ്ങള്‍ക്ക് അധികൃതരില്‍ നിന്നും  ലഭിച്ചത് ഐസിനേകാള്‍ തണുത്ത മറുപടിയായിരുന്നു. " അതൊന്നും നടക്കില്ല, അതിലും പ്രധാനമായ പലതും ഇവിടെ ചെയ്യാന്‍ ഉണ്ട്" എന്ന്.ഈ സ്ഥാപനം എങ്ങനെയായിരുന്നെന്നോ, ഒരു പാട് വിയര്‍പ്പുകളുടെ വിലയാണ് ഇതിന്റെ ഇന്നത്തെ വളര്ച്ചയെന്നും ആ കൂട്ടായ്മകള്‍ എത്ര മാത്രം ടീച്ചറെ സ്നേഹിക്കുന്നു എന്നറിയാത്ത ചില ബൂര്‍ഷ്വാസികള്‍ മെനഞ്ഞ തന്ത്രത്തില്‍ എവിടെയും എത്താതെ പോയത് ഒരു പറ്റം സഹ അധ്യാപകരുടെയും, എന്നെ പോലുള്ള ഒരുപാട് വിദ്യാര്‍ത്ഥികളുടെയും സ്വപ്നമായിരുന്നു. അവരുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങളില്‍ ഞെരിഞ്ഞമര്‍ന്നത് ഞങ്ങളുടെ ഹൃദയങ്ങളായിരുന്നു. അവര്‍ എന്തിനിത് ചെയ്തു എന്നറിയില്ല പക്ഷെ എനിക്ക് പറയാം. പ്രിയ ടീച്ചര്‍ നിങ്ങളെ ഓര്‍കാന്‍ ഞങ്ങള്‍ക്ക് ഒരു സ്മാരകം ആവശ്യമില്ല.മാതാവും ഗുരുവും ഒന്നാണെന്ന് ഞങ്ങള്‍ക്ക് കാണിച്ചു തന്ന പ്രിയടീച്ചര്‍കായി എന്നും  മനസ്സില്‍ ഒരിടവും ഒത്തിരി സ്നേഹവും ഞങ്ങള്‍ കാത്തു സൂക്ഷിച്ചിട്ടുണ്ട്.അത് തന്നെയാണ് ഞങ്ങള്‍ ക്ഷമാപൂര്‍വ്വം ആ കാല്പാദങ്ങളില്‍  അര്‍പ്പിക്കുന്ന  ഗുരുദക്ഷിണയും.


0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ്‌ ബോക്സ്‌ തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)

Next previous home

ഫേസ് ബുക്കില്‍ കഥ കേള്‍ക്കുന്നവര്‍